‘നിങ്ങളോട് പറയണോ വേണ്ടയോ എന്ന് എനിക്ക് തോന്നണം, വീട്ടില്‍ കയറി ശല്യം ചെയ്യരുത്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് എം എം മണി

‘നിങ്ങളോട് പറയണോ വേണ്ടയോ എന്ന് എനിക്ക് തോന്നണം, വീട്ടില്‍ കയറി ശല്യം ചെയ്യരുത്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് എം എം മണി

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് വൈദ്യുതി മന്ത്രി എം എം മണി. ഡാം തുറന്നതുമായി ബന്ധപ്പെട്ട് നിങ്ങളോട് ഒന്നും പറയാനില്ലെന്നും ഇവിടെ നിന്നും പോകണമെന്നും മണി പറഞ്ഞു. പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ അവിടെ തുടര്‍ന്നപ്പോള്‍ പോകാന്‍ പറഞ്ഞാല്‍ പോകണമെന്നും താന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങളെന്തിനാ തന്നെബുദ്ധിമുട്ടിക്കുന്നതെന്നും മണി ചോദിച്ചു. നിങ്ങളോട് പറയണോ വേണ്ടയോ എന്ന് തനിക്ക് തോന്നണമന്നും വീട്ടില്‍ […]

ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി; പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് നഷ്ടം 850 കോടി രൂപ

ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി; പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് നഷ്ടം 850 കോടി രൂപ

തൊടുപുഴ: ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയെങ്കില്‍ അന്വേഷിക്കണമെന്നും എം.എം.മണി പറഞ്ഞു. പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് 850 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും എം.എം.മണി പറഞ്ഞു. പല വൈദ്യുതിനിലയങ്ങളും മണ്ണ് മൂടിക്കിടക്കുകയാണ്. വെള്ളമില്ലാത്തതല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി എം.എം.മണി

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി എം.എം.മണി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.എം.മണി. നാല് ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കും. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും എം.എം.മണി പറഞ്ഞു. അതേസമയം പുനര്‍നിര്‍മ്മാണത്തിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ ചെയ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. വൈദ്യുതി നിരക്കിലൂടെ മാത്രമെ ബോര്‍ഡിന്റെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി തല്‍ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ല. പദ്ധതിയില്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും […]

കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും മന്ത്രിതലസംഘം സന്ദര്‍ശിക്കുമെന്ന് മന്ത്രി എം.എം.മണി

കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും മന്ത്രിതലസംഘം സന്ദര്‍ശിക്കുമെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: മന്ത്രിതലസംഘം ആവശ്യമുള്ളിടത്തെല്ലാം പോകുമെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കും. മാധ്യമങ്ങളെ തടയുന്നതിനോട് യോജിപ്പില്ല. അക്കാര്യം താനല്ല തീരുമാനിക്കുന്നതെന്നും എം.എം.മണി പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു. അതേസമയം തര്‍ക്കം നിലനില്‍ക്കുന്ന മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാന്‍ മന്ത്രിതല സംഘമെത്തി. ഇപ്പോള്‍ മൂന്നാറിലുള്ള റവന്യൂ, വനം, വൈദ്യുതിമന്ത്രിമാര്‍ അല്‍പസമയത്തിനകം കുറിഞ്ഞി ഉദ്യാനപ്രദേശത്തേക്ക് പോകും. മന്ത്രിമാരോട് നിലപാടറിയിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയാറെടുത്തിട്ടുണ്ട്. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നശേഷമാകും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് […]

മന്ത്രി എം.എം.മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മന്ത്രിക്ക് ഊമക്കത്ത്

മന്ത്രി എം.എം.മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മന്ത്രിക്ക് ഊമക്കത്ത്

ഇടുക്കി: മന്ത്രി എംഎം മണിയുടെ സഹോദരന്‍ സനകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മന്ത്രിക്ക് ഊമക്കത്ത്. സനകനെ വഴിയരികില്‍ കണ്ടെത്തുന്നതിന് തലേ ദിവസം റോഡ് മുറിച്ചു കടക്കവെ അടിമാലി ടൗണില്‍വച്ച് ഒരു കാര്‍ സനകനെ തട്ടിയത് കണ്ടുവെന്നാണ് എം.എം.മണിക്കും ബന്ധുക്കള്‍ക്കും ലഭിച്ച ഊമക്കത്തിലുള്ളത്. കഴിഞ്ഞ മാസം ഏഴിനാണ് എം.എം.മണിയുടെ സഹോദരന്‍ സനകനെ വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരിക്കെയാണ് സനകന്‍ മരിച്ചത്.സംഭവത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. സനകനെ കഴിഞ്ഞ മാസം ഏഴിനാണ് ഇടുക്കി കുത്തുപാറയില്‍ […]

എംഎം മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; രണ്ടു ദിവസം മുമ്പ് കുഞ്ചിത്തണ്ണിയിലേക്കുള്ള യാത്രയില്‍ സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി; അവിടെ നിന്നിറങ്ങിയ സനകനെ പിന്നീട് കാണാതായി; വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത് ശനിയാഴ്ച രാത്രി

കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു. രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയാണ് വെള്ളത്തൂവലിന് സമീപം […]

അതിരപ്പിള്ളിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം.മണി; ‘പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ട്; കാനം ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുന്നു’

അതിരപ്പിള്ളിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം.മണി; ‘പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ട്; കാനം ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുന്നു’

തിരുവനന്തപുരം: സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം.മണി. അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിക്കുന്നത് വിവരക്കേട് കൊണ്ടാണ്. കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ്. ഇത് പിന്നീട് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണെന്നും മണി പറഞ്ഞു. സിപിഐ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയും. പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടെയും തീരുമാനം. പദ്ധതിക്കെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടും. എതിര്‍ക്കുന്നവര്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ വേണ്ടെന്ന് വെച്ചില്ല. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അതേസമയം കാനം പറയുന്നത് സിപിഐയുടെ […]

അതിരപ്പിള്ളി പദ്ധതി; പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍; വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു

അതിരപ്പിള്ളി പദ്ധതി; പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍; വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വനേതര പ്രവർത്തനങ്ങൾക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചുവെന്നും അദ്ദേഹം വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയ്ക്കു രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികൾ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂർത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും സെൻട്രൽ വാട്ടർ […]

പൊമ്പിളൈ ഒരുമൈയുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് എം.എം.മണി; ‘സ്ത്രീ പീഡനത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍, കമ്യൂണിസ്റ്റുകളല്ല’

പൊമ്പിളൈ ഒരുമൈയുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് എം.എം.മണി; ‘സ്ത്രീ പീഡനത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍, കമ്യൂണിസ്റ്റുകളല്ല’

തിരുവനന്തപുരം: തന്റെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെീമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് മന്ത്രി എം.എം. മണി. സമരം തുടങ്ങിയത് യുഡിഎഫും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മാധ്യങ്ങളുമാണ്. ഇനിയും ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍, റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി […]

1 2 3 4