‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്; എനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്’; തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമെന്ന് മന്ത്രി മണി

‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്; എനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്’; തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമെന്ന് മന്ത്രി മണി

തൊടുപുഴ: തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്ന് മന്ത്രി എം.എം.മണി. തനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്. മക്കള്‍ക്ക് ശരിയായി വിദ്യാഭ്യാസം നല്‍കാന്‍പോലും തനിക്ക് കഴിഞ്ഞില്ലെന്നും മണി പറഞ്ഞു. ‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്. എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടില്‍നിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളില്‍ മൂത്തയാളായിരുന്നു താന്‍. ജീവിക്കാന്‍വേണ്ടിയാണ് ഇടുക്കിയില്‍ എത്തിയത്. അന്ന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നവര്‍ പറയുന്നില്ല. കേരളത്തിന്റെ ഭാഗമായി […]

മന്ത്രി എംഎം മണിയ്ക്ക് ഉപദേശകനെ നിയമിക്കുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നത് ചുമതല

മന്ത്രി എംഎം മണിയ്ക്ക് ഉപദേശകനെ നിയമിക്കുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നത് ചുമതല

തൊടുപുഴ: മന്ത്രി എംഎം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സിപിഐഎം ആലോചന. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല. എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നുമാണ് ആവശ്യം. എഴുതി തയ്യാറാക്കിയല്ല മണി പ്രസംഗിക്കുന്നത്. പഴ്‌സണ്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയും പലപ്പോഴും ഉണ്ടാകാറില്ല. ഗണ്‍മാനെ മാത്രം കൂട്ടിയാണ് മണിയുടെ പലപ്പോഴും യാത്ര. ഇത് കൊണ്ട് ആരോടും ആലോചിക്കാതെയുള്ള […]

ശൈലി മാറ്റാനാകില്ല; പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രി എം.എം. മണി

ശൈലി മാറ്റാനാകില്ല; പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രി എം.എം. മണി

തൊടുപുഴ: പൊമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനയെന്ന നടപടി ഉള്‍ക്കൊള്ളുന്നതായി മന്ത്രി എം.എം. മണി. താന്‍ ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ല. എന്നാല്‍ വിവാദമുണ്ടാക്കില്ല. പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. എന്നാല്‍ വിവാദത്തിനു കാരണക്കാരന്‍ ആയതുകൊണ്ടാണു നടപടിയെന്നും മണി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടിനല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. […]

‘സഭയില്‍ മന്ത്രി മണിയോട് ചോദ്യം ചോദിക്കില്ല’;എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം; മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

‘സഭയില്‍ മന്ത്രി മണിയോട് ചോദ്യം ചോദിക്കില്ല’;എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം; മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം:നിയമസഭയുടെ രണ്ടാംദിവസവും മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ചത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. സഭയില്‍ മന്ത്രി മണിയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് യുഡിഎഫിന്റെ പാര്‍ലമെന്ററി സമിതി തീരുമാനിച്ചു. കൂടാതെ സഭയ്ക്ക് അകത്തും പുറത്തും മന്ത്രിയെ ബഹിഷ്‌കരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുളള പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം ഇന്ന് രണ്ടാംദിവസത്തിലേക്ക് കടന്നു. സഭയ്ക്ക് അകത്തും പുറത്തും മന്ത്രി മണിക്കെതിരെ യുഡിഎഫ് രാഷ്ട്രീയമായി നീങ്ങുമ്പോള്‍ പ്രതിരോധിക്കാനുളള ശ്രമത്തിലാണ് സിപിഐഎമ്മും. […]

മണിക്കെതിരെ സിപിഐഎം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം; പാര്‍ട്ടി നടപടിക്ക് ധാരണ; അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍

മണിക്കെതിരെ സിപിഐഎം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം; പാര്‍ട്ടി നടപടിക്ക് ധാരണ; അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ. അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതി എടുക്കും. സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരെയും പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പ്രസ്താവനയുമാണ് നടപടി എടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ പ്രേരിപ്പിച്ചത്. പ്രസ്താവനകളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെയുണ്ടായ പരാമര്‍ശം ഉള്‍പ്പെടെയുള്ള തെറ്റായ നടപടിയായിരുന്നു. മണിയുടെ വാക്കുകള്‍ മന്ത്രിയ്ക്കുചേര്‍ന്ന നിലയിലല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഡിജിപി ടി.പി. […]

എം.എം.മണിയെ അനുകൂലിച്ച് മൂന്നാറില്‍ സിപിഐഎം പ്രകടനവും വിശദീകരണ യോഗവും

എം.എം.മണിയെ അനുകൂലിച്ച് മൂന്നാറില്‍ സിപിഐഎം പ്രകടനവും വിശദീകരണ യോഗവും

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നതിനിടെ മണിയെ അനുകൂലിച്ച് സിപിഐഎം പ്രകടനവും വിശദീകരണ യോഗവും. എം.എം. മണി മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കരുതേണ്ടന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എന്‍.വിജയന്‍ പറഞ്ഞു. മുന്‍ ദൗത്യസംഘ തലവന്‍ കെ. സുരേഷ് കുമാര്‍ കൈയേറ്റമെന്ന് പറഞ്ഞ സിപിഐ ഓഫീസ് പൊളിച്ചു നീക്കാന്‍ കാനം രാജേന്ദ്രന്‍ സബ് കലക്‌റോട് പറയുമോ. മാധ്യമ ഗൂഢാലോചനയാണ് മണിക്കെതിരായ നീക്കത്തിനു പിന്നില്‍. കോണ്‍ഗ്രസ്-ബിജെപി സഖ്യവും മണിയുടെ […]

പണ്ഡിതോചിതമായി സംസാരിക്കാനറിയില്ല; സ്ത്രീയെന്ന വാക്കോ, പേരോ ഉപയോഗിച്ചിട്ടില്ല; ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്: വിശദീകരണവുമായി എം.എം മണി

പണ്ഡിതോചിതമായി സംസാരിക്കാനറിയില്ല; സ്ത്രീയെന്ന വാക്കോ, പേരോ ഉപയോഗിച്ചിട്ടില്ല; ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്: വിശദീകരണവുമായി എം.എം മണി

തിരുവനന്തപുരം: തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ലെന്നും സാധാരണക്കാരന്റെ ഭാഷയെ അറിയുകയുള്ളുവെന്നും മന്ത്രി എംഎം മണി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ വിശദീകരണം. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താന്‍ വിമര്‍ശിച്ചത്. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നത്. ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും […]

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എം മണി; പ്രസംഗം എഡിറ്റ് ചെയ്തതാണ്; സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; പൊമ്പിളൈ ഒരുമ പ്രക്ഷോഭം ആരോ ഇളക്കി വിട്ടതാണെന്നും ആരോപണം

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എം മണി; പ്രസംഗം എഡിറ്റ് ചെയ്തതാണ്; സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; പൊമ്പിളൈ ഒരുമ പ്രക്ഷോഭം ആരോ ഇളക്കി വിട്ടതാണെന്നും ആരോപണം

മൂന്നാര്‍: പൊമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എംഎം മണി രംഗത്ത്. പൊമ്പിളൈ ഒരുമയുടെ പ്രക്ഷോഭം ആരോ ഇളക്കി വിട്ടാതാണണെന്ന് മണി ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നും, സ്ത്രീകളെ അപമാനിക്കന്‍ ഉദ്ധേശിച്ചിട്ടില്ലന്നും മണി പറഞ്ഞു. ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല, തെറ്റിധരിക്കപ്പെട്ടതില്‍ ദുഖമുണ്ട്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി വിളിച്ച് ഇക്കാര്യം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു. മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടം മണിയുടെ പ്രസ്താവനക്കെതിരെ […]

തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം; മന്ത്രി മണി നേരിട്ടെത്തി മാപ്പ് പറയുന്നതുവരെ റോഡില്‍ കുത്തിയിരുന്ന് സമരം: പൊമ്പിളൈ ഒരുമ

തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം; മന്ത്രി മണി നേരിട്ടെത്തി മാപ്പ് പറയുന്നതുവരെ റോഡില്‍ കുത്തിയിരുന്ന് സമരം: പൊമ്പിളൈ ഒരുമ

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി മണിക്കെതിരെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ ശക്തമായ പ്രതിഷേധം. മന്ത്രി നേരിട്ടെത്തി മാപ്പു പറയണമെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘എം.എം മണിയെ വിടമാട്ടെ’ എന്ന മുദ്രാവാക്യവുമായാണ് ഗോമതിയുടെ നേതൃത്വത്തിലുള്ള പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ സമരം. മന്ത്രി നേരിട്ടെത്തുന്നതുവരെ മൂന്നാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തും. സ്ത്രീകളെ അപമാനിച്ചതിനുള്ള ശിക്ഷ മാണി അനുഭവിക്കണം. തോട്ടം തൊഴിലാളികളെല്ലാം സമരത്തില്‍ പങ്കെടുക്കും. പിന്തുണയുമായി ആരെത്തിയാലും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ മൊത്തം സ്ത്രീകളെ […]

പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് എംഎം മണി; ‘മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്; സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി’

പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് എംഎം മണി; ‘മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്; സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി’

ഇടുക്കി: വിവാദ പരാമര്‍ശവുമായി വീണ്ടും മന്ത്രി എം.എം.മണി. പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു.അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മന്ത്രിയുടെ പരിഹാസം. ഇടുക്കി ജില്ലാ കളക് ടര്‍ക്കും ദേവികുളം സബ് കളക് ടര്‍ക്കുമെതിരെയും എം എം മണിയുടെ രൂക്ഷമായ ആധിക്ഷേപങ്ങളാണ് വീണ്ടും ഉന്നയിച്ചത്. സബ് കളക്ടര്‍ വെറും ചെറ്റയാണെന്ന് മണി പറഞ്ഞു. ഇടുക്കി ജില്ലാ […]