വി.എം. സുധീരന്‍ കൃമിയെന്ന് എം.എം.മണി

വി.എം. സുധീരന്‍ കൃമിയെന്ന് എം.എം.മണി

റാന്നി: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. റാന്നിയില്‍ സിപിഐഎം നേതാക്കളുടെ അനുസ്മരണവും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേത്. യോജിച്ച പോരാട്ടത്തിന് സിപിഐഎം ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടരും. പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് […]

മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്ന് മന്ത്രി എം.എം.മണി; ഒ രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ല

മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്ന് മന്ത്രി എം.എം.മണി; ഒ രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. മോഹന്‍ലാലിന്റെ കൈവശം നിറയെ കള്ളപ്പണമുണ്ടെന്ന് മന്ത്രി ആരോപിച്ചു. അതിനാലാണ് ലാല്‍ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ വിയോജിപ്പ് അറിയിച്ച ബിജെപി എംഎല്‍എ രാജഗോപാലിനെതിരെയും മന്ത്രി രംഗത്തെത്തി. ഒ രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ലെന്നാണ് തോന്നുന്നത്. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. കേരള ജനതയ്ക്ക് പറ്റിയ തെറ്റാണ് രാജഗോപാലിനെ ജയിപ്പിച്ചതെന്നും […]

എം.എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എം.എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.  ഹര്‍ഷാരവത്തോടെയാണ് മണിയെ സദസ്സ് എതിരേറ്റത്. ‘സഗൗരവ’മായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന സിപിWഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.   പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തെങ്കിലും രാജിവെച്ച മന്ത്രി ഇപി ജയരാജന്‍ വിട്ടുനിന്നത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മണിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും എത്തിയിരുന്നു. വിവാദ ബന്ധുനിയമനത്തിൽ […]

എം.എം.മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

എം.എം.മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. മണിക്ക് വൈദ്യുതവകുപ്പിന്റെ ചുമതലയാണ് ലഭിക്കുകയെന്നാണ് സൂചന. എ.സി.മൊയ്തീന് വ്യവസായവും കടകംപള്ളി സുരേന്ദ്രന് വൈദ്യുതിക്ക് പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണ് വിവരം.

പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതി; മന്ത്രി എന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന്എം.എം മണി

പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതി; മന്ത്രി എന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന്എം.എം മണി

അടിമാലി: മന്ത്രി എന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്ത മന്ത്രി എം.എം മണി. മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണെങ്കിലും സന്തോഷമുണ്ട്. മന്ത്രിയായാലും നാട്ടില്‍ നിന്ന് മാറിനില്‍ക്കില്ല. തന്റെ സംസാര ശൈലിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും മണി പറഞ്ഞു. അടിമാലിയിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് ഏതാണെന്ന് ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടെന്നും എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്നായിരുന്നു എം.എം മണിയുടെ മറുപടി. കമ്മ്യൂണിസ്റ്റുകാരന്റെ ലക്ഷ്യം […]

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം മണി;ശൈലി മാറ്റില്ല

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം മണി;ശൈലി മാറ്റില്ല

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി എം.എം മണി എംഎല്‍എ. പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നു പറഞ്ഞ അദ്ദേഹം സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. വകുപ്പ് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസ്യത കാത്തു സൂക്ഷിക്കുമെന്നും തന്റെ ശൈലിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു. ഏതു വകുപ്പ് നല്‍കിയാലും ഒരു കൈ നോക്കുമെന്നും നിയുക്ത മന്ത്രി പറഞ്ഞു. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കൂ. ഇടുക്കിയിലെ മാത്രമല്ല […]

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രിയാകും; വ്യവസായ വകുപ്പ് എ സി മൊയ്തീന്

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രിയാകും; വ്യവസായ വകുപ്പ് എ സി മൊയ്തീന്

തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി. എം.എം.മണി വൈദ്യുതി മന്ത്രിയാകും. എ.സി.മൊയ്തീന്‍ വ്യവസായ വകുപ്പ് മന്ത്രിയാകും. കായിക വകുപ്പും എ.സി.മൊയ്തീന് നല്‍കും. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ടൂറിസം, സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രന്. ഇ.പി.ജയരാജന്റെ രാജിയെ തുടര്‍ന്നാണ് അഴിച്ചുപണി. ഭരണത്തിലേറി ആറാം മാസത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എ.മണി പറഞ്ഞു. സംസ്ഥാന താല്‍പ്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു. .

ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവം, എസ്‌ഐ പിതൃശൂന്യന്‍; വനിതാ പ്രിന്‍സിപ്പാളിനേയും എസ്‌ഐയേയും അധിക്ഷേപിച്ച് എംഎം മണി

ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവം, എസ്‌ഐ പിതൃശൂന്യന്‍; വനിതാ പ്രിന്‍സിപ്പാളിനേയും എസ്‌ഐയേയും അധിക്ഷേപിച്ച് എംഎം മണി

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നും വനിതാ പ്രിന്‍സിപ്പാളിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി അധിക്ഷേപിച്ചു. ചെറുതോണി എസ്‌ഐയെ പിതൃശൂന്യനെന്ന് വിളിച്ചും എംഎം മണി അധിക്ഷേപിച്ചു ഇടുക്കി: വിവാദ പരാമര്‍ശവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എംഎം മണി വീണ്ടും രംഗത്ത്. സ്ത്രീ വിരുദ്ധ പരാമര്‍ശവും പോീസിനെ രൂക്ഷമായി അധിക്ഷേപിച്ചുമാണ് ഇത്തവണ എംഎം മണി രംഗത്തെത്തിയിരിക്കുന്നത്. ഇടുക്കി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പാളിനെയാണ് എംഎം മണി പൊതുവേദിയില്‍ രൂക്ഷമായി അധിക്ഷേപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നും […]