ബിജെപിയുടെ അംഗത്വ വിതരണ പരിപാടി പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്യും

ബിജെപിയുടെ അംഗത്വ വിതരണ പരിപാടി പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്യും

ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നിർവഹിക്കും. രാവിലെ പത്തരയോടെ വാരാണസിയിൽ എത്തുന്ന മോദി വിമാനത്താവളത്തിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്നാണ് ബിജെപി അംഗത്വ വിതരണ ചടങ്ങിൽ പങ്കെടുക്കുക. ANI UP ✔@ANINewsUP Prime Minister Narendra Modi to launch BJP’s membership drive from Varanasi today. He will also launch a tree plantation drive in the city. (file […]

മൈക്ക് പോംപിയോ -ദേശീയ സുരക്ഷ ഉപദേഷ്ഠാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച ഇന്ന്

മൈക്ക് പോംപിയോ -ദേശീയ സുരക്ഷ ഉപദേഷ്ഠാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച ഇന്ന്

മൈക്ക് പോംപിയോ ദേശീയ സുരക്ഷ ഉപദേഷ്ഠാവ് അജിത് ഡോവലുമായി അൽപ്പസമയത്തിനകം കൂടിക്കാഴ്ച്ച നടത്തും.ഇരു രാജ്യങ്ങളും നേരിടുന്ന ഭീകരവാദവും പ്രതിരോധ മേഖലയിലെ വിഷയങ്ങളും ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.വ്യാപാര മുൻഗണന പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കയതിനു പിന്നാലെയാണ് പോംപിയുടെ സന്ദർശനം. അതേസമയം സന്ദർശനത്തിനെതിരെ ഇടതുപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. ഡൽഹി വിമാനത്താവളത്തിലെത്തിയ മൈക്ക് പോംപിയെ ( സ്വീകരിച്ച വ്യക്തിയുടെ പേര് ചേർക്കണേ ) – സ്വീകരിച്ചു.ഇന്നും നാളെയും ഇന്ത്യയിൽ ചിലവഴിക്കുന്ന […]

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എത്തുന്ന മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. റയില്‍വേ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാംവട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 17ന്

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 17ന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷന്‍ ജൂണ്‍ 17ന് തുടങ്ങും. ജൂലായ് 26 വരെയാണ് ബജറ്റ് സമ്മേളനം. ജൂലായ് അഞ്ചിനാണ് ബജറ്റ് തീരുമാനിച്ചിരിക്കുന്നത്. ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന ബജറ്റ് സെഷനില്‍ 30 സിറ്റിങുകളാണുണ്ടാകുമെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. അതേസമയം ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. സാമ്പത്തിക […]

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. അമിത് ഷാ – ആഭ്യന്തരം രാജ്‌നാഥ് സിംഗ്- പ്രതിരോധം നിർമ്മല സീതാരാമൻ- ധനകാര്യം പിയൂഷ് ഗോയൽ – റെയിൽവേ വാണിജ്യം സ്മൃതി ഇറാനി- വനിതാ ശിശു ക്ഷേമ വകുപ്പ് കിരൺ റിജിജു- കായികം മുക്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹർഷ വർധൻ- ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ധർമേന്ദ്ര പ്രധാൻ- പെട്രോളിയം വകുപ്പ് രവിശങ്കർ പ്രസാദ്- നിയമ വകുപ്പ് പ്രകാശ് ജാവേദ്ക്കർ- വാർത്താ വിവരണം, പരിസ്ഥിതി നിതിൻ […]

മോദിയെ പിന്തള്ളി ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതെത്തിയ നേസമണി ആരാണ്?; നേസമണിക്ക് ലാസർ എളേപ്പനുമായി എന്താണ് ബന്ധം

മോദിയെ പിന്തള്ളി ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതെത്തിയ നേസമണി ആരാണ്?; നേസമണിക്ക് ലാസർ എളേപ്പനുമായി എന്താണ് ബന്ധം

കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിലെ ചർച്ച നേസമണിയെയും അയാളുടെ മരണത്തെയും പറ്റിയായിരുന്നു. നേസമണി എന്ന പേരു കേട്ട് ആള് ചില്ലറക്കാരനാണെന്നൊന്നും കരുതണ്ട. തമിഴ്നാടും ഇന്ത്യയും കടന്ന് നേസമണി ആഗോള തലത്തിലാണ് ചർച്ചയായത്. ബിബിസി നേസമണിയെപ്പറ്റി ഒരു ആർട്ടിക്കിൾ പോലും എഴുതി. ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും എന്ന ചോദ്യം ചോദിച്ച ഒരു പാക്കിസ്ഥാനി ട്രോൾ പേജാണ് നേസമണി ഇപ്പോൾ ചർച്ചയാവാൻ കാരണം. ചോദ്യത്തിന് രസകരമായൊരു മറുപടിയുമായി ഒരു തമിഴ്‌നാട്ടുകാരന്‍ […]

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട്  ഏഴ്‌ മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ സത്യപ്രതിജ്ഞയുടെ സമയം അറിയിച്ചത്. 2104 ലെ ചടങ്ങിനേക്കാൾ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങാണ് ഇത്തവണ ഒരുക്കുന്നതെന്നാണ് വിവരം. വിവിധ ലോക നേതാക്കൾ അടക്കം പങ്കെടുത്തേക്കും. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയവുമായാണ് മോദി സർക്കാർ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്നത്. കഴിഞ്ഞ ദിവസം ചേർന്ന […]

നരേന്ദ്ര മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

നരേന്ദ്ര മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

പതിനേഴാം ലോക്‌സഭയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില സൂചനകള്‍ ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം അലയടിക്കുകയാണ്. 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം 348 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. 86 സീറ്റുകളില്‍ യുപിഎയും 108 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ […]

ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിൽ; ലീഡ് നേടി അമിത് ഷായും നരേന്ദ്ര മോദിയും

ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിൽ; ലീഡ് നേടി അമിത് ഷായും നരേന്ദ്ര മോദിയും

ദില്ലി: ദേശീയതലത്തിലെ ആദ്യസൂചനകളില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിലാണ്.

വീണ്ടും മോദി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും

വീണ്ടും മോദി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും

രാജ്യത്ത്  ബിജെപി വീണ്ടും  അധികാരത്തിലെത്തുമെന്ന്  എക്‌സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ് എക്‌സ്, സീ വോട്ടർ സർവേകളാണ് വീണ്ടും മോദി ഭരണമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ  കേരളത്തിൽ യുഡിഎഫ് 16 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇന്ത്യ ടുഡേ പ്രവചിക്കുന്നുണ്ട്. എൻഡിഎ സഖ്യം 267 മുതൽ 365 വരെ സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. യുപിഎ 70 മുതൽ […]

1 2 3 22