ഗുജറാത്ത് കലാപം മനുഷ്യത്വരഹിതം: മോദി

ഗുജറാത്ത് കലാപം മനുഷ്യത്വരഹിതം: മോദി

കൂട്ടക്കുരുതി കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുശേഷം ഗുജറാത്ത് കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക പ്രതികരണം. മനുഷ്യത്വരഹിതമായ കലാപം ഗുജറാത്തിനേറ്റ കനത്ത ആഘാതമാണെന്നും അത് തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്നും മോദി തന്റെ ബ്ലോഗിലെഴുതിയ നീണ്ട കുറിപ്പില്‍ പറഞ്ഞു. കലാപത്തിന്റെ പേരില്‍ ഇന്ത്യയെയും ഗുജറാത്തിനെയും കരിതേച്ചു കാണിക്കാനാണ് പലരും ശ്രമിച്ചത്. ഗുജറാത്തി സഹോദരങ്ങളുടെ ഹത്യയുടെ പാപം പോലും എന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് പലരും ശ്രമിച്ചത്. ഇത്തരമൊരു കലാപം ഇനി മറ്റൊരാള്‍ക്കും മറ്റൊരു സമൂഹത്തിനും രാജ്യത്തിനും അനുഭവിക്കേണ്ടിവരരുത്‌മോദി എഴുതി. കലാപക്കാലത്ത് വ്യക്തിപരമായി […]

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോഡിക്ക് വീണ്ടും ക്ലീന്‍ചിറ്റ്

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോഡിക്ക് വീണ്ടും ക്ലീന്‍ചിറ്റ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് ക്ലീന്‍ചിറ്റ്. മോഡിക്കെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട ഇഹാസാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അഹമദാബാദിലെ മെട്രോപോളിറ്റന്‍ കോടതി മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണത്തിന്റെ നടപടി ശരിവെച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന മോഡിക്ക് വളരെ നിര്‍ണായകമായാണ് മെട്രോപോളിറ്റന്‍ കോടതിയുടെ വിധി വിലയിരുത്തപ്പെട്ടിരുന്നത്. ഗുജറാത്തില്‍ കലാപം നടക്കുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡി ശ്രമിച്ചുവെന്ന് ഗുജറാത്ത് പോലീസില്‍ […]

നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭ

നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭ

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും സഭ വിലയിരുത്തുന്നു. മതസഹിഷ്ണുത പാലിച്ചാല്‍ മോഡി കുഴപ്പമില്ലെന്ന് കാതോലിക്ക ബാവ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനേയും കത്തോലിക്കാ ബാവ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് സഭയ്ക്ക് വേണ്ട പരിഗണന പലപ്പോഴും കിട്ടിയിട്ടില്ലെന്നും താഴേത്തട്ടില്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ […]

ബി.ജെ.പി വെട്ടില്‍; മോഡി യുവതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

ബി.ജെ.പി വെട്ടില്‍; മോഡി യുവതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയും ഗുജറാത്ത് സര്‍ക്കാറിന്റെ ഒളിനോട്ടത്തിനിരയായ യുവതിയും ഒന്നിച്ചുള്ള ചിത്രം പുറത്ത്. ഗുലൈല്‍ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ആണ് മോഡിയെയും ബി.ജെ.പിയെയും വെട്ടിലാക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് സസ്‌പെന്റ് ചെയ്യപ്പെട്ട ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി തന്റെ പക്കല്‍ ഉണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രദീപ് ശര്‍മ നേരത്തെ ആരോപിച്ചിരുന്നു. പെണ്‍കുട്ടിക്ക് […]

തോക്കാണ് താരം….

തോക്കാണ് താരം….

അങ്ങനെ അതു സംഭവിച്ചു. തോക്കു ചൂണ്ടി പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ബാറിലെത്തി തോക്കുചൂണ്ടി പിരിവു നടത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ബാറുടമ എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മറയൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ചെറിയാനെ സസ്‌പെന്‍ഡ് ചെയ്തത്. പുള്ളിക്കാരന്‍ ഒരു അടവ് പയറ്റി നോക്കിയതാണ്. പക്ഷേ വിജയിച്ചില്ല. മറയൂരിലെ ബാറില്‍ ഇക്കഴിഞ്ഞ 7 ന് രാത്രിയായിരുന്നു സംഭവം. യൂണിഫോം ധരിച്ചുകൊണ്ട് ബാറിലെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചെറിയാന്‍ ബാറുടമയോട് പിരിവ് ചോദിക്കുകയും പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് […]

മോഡിയുടെ വിസ കാര്യത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക

മോഡിയുടെ വിസ കാര്യത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക അപേക്ഷ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മേരി ഹാര്‍ഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മോഡി വിഷയത്തില്‍ നയം  വ്യക്തമാക്കിയത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. മോഡിയുടെ അപേക്ഷ പരിഗണിച്ചശേഷം എന്ത് തീരുമാനമെടുക്കുമെന്ന് പറയാനാകില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തെ ഗുജറാത്ത് കലാപവുമായി […]

അദ്വാനി എതിര്‍ത്താലും മോഡിയിലുറച്ച് ബി.ജെ.പി

അദ്വാനി എതിര്‍ത്താലും മോഡിയിലുറച്ച് ബി.ജെ.പി

നരേന്ദ്ര മോഡിയെ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നാളെത്തന്നെയുണ്ടാകുമെന്ന്  റിപ്പോട്ട്. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് പ്രഖ്യാപനം.പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ബുധനാഴ്ച ഉച്ചക്ക്‌ശേഷം അരമണിക്കൂര്‍ അദ്വാനിയുടെ വസതിയിലെത്തി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. പാര്‍ട്ടിക്കുളളില്‍ മോഡിയും അദ്വാനിയും തമ്മില്‍ ഒരു ശീതയുദ്ധം നടക്കുന്നത് കൊണ്ട് തന്നെ ഐക്യകണ്‌ഠേനയുളള തീരുമാനം എളുപ്പമായിരുന്നില്ല.ഇതെത്തുടര്‍ന്ന് […]

1 15 16 17