ജനാധിപത്യത്തില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി

ജനാധിപത്യത്തില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി

ബംഗലൂരു: ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ മറ്റൊന്നിന്റെയും പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച കാര്യകര്‍ത്തകളെ  നമോ ആപ്പിലൂടെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ”ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ ഒരു തരത്തിലുമുള്ള അക്രമങ്ങളും അനുവദിക്കില്ല. കര്‍ണാടകയില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായി. രാഷ്ട്രീയ സംവാദത്തിനുള്ള ഒരു ഇടം വേണം. എന്നാല്‍ അതൊരിക്കലും അക്രമമായി മാറരുത്. രാഷ്ട്രീയ അക്രമങ്ങളിലൂടെ നിരവധി കാര്യകര്‍ത്തകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ ബിജെപിയുടെ യുവ കാര്യകര്‍ത്തകളോട് […]

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നുവെന്ന് മോദി; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും (വീഡിയോ)

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നുവെന്ന് മോദി; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും (വീഡിയോ)

ബംഗളൂരു: കര്‍ണാകടയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണംകൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് അതായത് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ് എന്നായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. ANI ✔@ANI Congress has not done anything except looting the state & after the results of the […]

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മന്‍ കി ബാത്തിന്റെ നാല്‍പ്പത്തിമൂന്നാമത് എഡിഷനാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലും ഇന്നത്തെ പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ചേരും. ബര്‍ത്താല്‍ ഗ്രാമത്തിലുള്ള ജനങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. മുന്‍ നിഗം പരിഷദിന്റെ ഡല്‍ഹി ദ്വാരകയിലെ സെക്ടര്‍ 26ലെ വസതിയില്‍ നിന്നാണ് ഇവര്‍ ചേരുക. പ്രധാനമന്ത്രിയുടെ […]

ഇന്ത്യയില്‍ തിരിച്ചെത്തിയ മോദിയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ഇന്ത്യയില്‍ തിരിച്ചെത്തിയ മോദിയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മോദിയെ സ്വീകരിച്ചു. സ്വീഡന്‍, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലായിരുന്നു മോദി സന്ദര്‍ശനം നടത്തിയത്. ഏപ്രില്‍ 17 മുതല്‍ 20 വരെയായിരുന്നു സന്ദര്‍ശനം. ലണ്ടനില്‍ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗില്‍ മോദി പങ്കെടുത്തു. കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും മോദി നടത്തി. ഏപ്രില്‍ 20ന് മോദി ജര്‍മ്മനിയിലെ ബര്‍ലിനില്‍ എത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരേസ മേയ് പറഞ്ഞു. അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഇന്നലെ ലണ്ടനിലെത്തിയത്. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്. […]

പ്രധാനമന്ത്രിയുടെ യുകെ, സ്വീഡന്‍ സന്ദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങിലും മോദി പങ്കെടുക്കും. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന്റെ ക്ഷണപ്രകാരം 16നും 17നും മോദി ലണ്ടനിലെ ആദ്യസന്ദര്‍ശനം നടത്തും. 16ന് വൈകുന്നേരം സ്റ്റോക്‌ഹോമില്‍ മോദിയെത്തും. 17ന് സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും പ്രധാനമന്ത്രി […]

മോദി മികച്ച ഭരണാധികാരിയെന്ന് കെ.വി തോമസ് എംപി; പുകഴ്ത്തല്‍ വിവാദത്തിലേക്ക്

മോദി മികച്ച ഭരണാധികാരിയെന്ന് കെ.വി തോമസ് എംപി; പുകഴ്ത്തല്‍ വിവാദത്തിലേക്ക്

കൊച്ചി: മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്രമന്ത്രിയും ലോക സഭാംഗവുമായ പ്രൊഫ. കെ.വി. തോമസ് രംഗത്ത്. തന്റെ തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്‌ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതു തനിക്കു പലപ്പോഴും നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു. കത്വ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാജ്യത്ത് കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയ്ക്കാണ് മോദി സര്‍ക്കാരിനെ പുകഴ്ത്തി കെവി തോമസ് രംഗത്തെത്തിയിരിക്കുന്നത്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ […]

നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു ഉപവസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഭക്ഷണത്തിന്റെ മെനു പുറത്ത്. പ്രധാനമന്ത്രിയ്ക്ക് പുറമെ ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കുകയാണ്. തമിഴ്നാട് സന്ദർശനത്തിലാണ് പ്രധാനമന്ത്രിയുടെ ഉപവാസം. എന്നാല്‍ തമിഴ്നാട്ടിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം അടക്കം ഔദ്യോഗിക ജോലികൾക്കു അവധി നൽകാതെയാണ് പ്രധാനമന്ത്രി ഉപവസിക്കുന്നതെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന പ്രഭാത മെനുവില്‍ രാവിലെ 6.40ന് പ്രാതലും, ഉച്ചയ്ക്ക് 2.25ന് പ്രഭാത ഭക്ഷണവും കഴിക്കുമെന്നാണുള്ളത്. മെനു പുറത്ത് […]

മോദി ആപ്പ്; രാഹുലിന് മറുപടി നല്‍കി ബിജെപി

മോദി ആപ്പ്; രാഹുലിന് മറുപടി നല്‍കി ബിജെപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക വ​ഴി രാ​ഹു​ൽ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തെ നേ​രി​ടാ​നാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ​യെ​ക്കു​റി​ച്ച് രാ​ഹു​ലി​ന് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യെ​ന്നും ഗൂ​ഗി​ളി​ലെ​പ്പോ​ലെ മോ​ദി ആ​പ്പി​ലും വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് മൂ​ന്നാം ക​ക്ഷി​ക​ളെ ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​തെന്നും ബി​ജെ​പി നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ന​രേ​ന്ദ്ര മോ​ദി ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റൊ​രു ക​മ്പ​നി​യ്ക്ക് കൈ​മാ​റു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ […]

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി കര്‍ഷകര്‍

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മേയ് 23ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ജന്‍ ഏകതാ ജന്‍ ആന്തോളന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കിസാന്‍ സഭയടക്കം നൂറോളം കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനങ്ങളും പ്രതിഷേധ സമ്മേളനങ്ങളും അന്ന് നടക്കും. ‘തുറന്നു കാട്ടൂ, പ്രതിഷേധിക്കൂ’ എന്നാണ് മുദ്രാവാക്യമെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു