ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് മോദി; രാജ്യത്തിന് ആവശ്യം വന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും: കങ്കണ

ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് മോദി; രാജ്യത്തിന് ആവശ്യം വന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും: കങ്കണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് മോദിയെന്നു നടി പറഞ്ഞു. മോദിയുടെ ആദ്യകാല ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ ഇറങ്ങുമെയോന്ന ചോദ്യത്തിന് ‘രാജ്യത്തിന് ആവശ്യം വന്നാല്‍’ എന്നായിരുന്നു രണ്ടു തവണ ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രിയുടെ മറുപടി. ‘രാജ്യത്തിനു നേരെ എന്തു ഭീഷണിയുണ്ടായാലും ജീവന്‍ പോലും ബലി നല്‍കി […]

നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം തള്ളി; അവിശ്വാസപ്രമേയം പരാജയപ്പെട്ടത് 126നനെതിരെ 325 വോട്ടുകള്‍ക്ക്

നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം തള്ളി; അവിശ്വാസപ്രമേയം പരാജയപ്പെട്ടത് 126നനെതിരെ 325 വോട്ടുകള്‍ക്ക്

നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭ വോട്ടിനിട്ട് തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ആകെ വോട്ട് 451. എന്‍ഡിഎ കക്ഷിനില 313, പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 എണ്ണം മാത്രമാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. ലോക്‌സഭയുടെ മാത്രമല്ല 125 കോടി ജനങ്ങളുടെ വിശ്വാസമാണ് എന്‍ഡിഎ നേടിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്, മാറ്റത്തിനായുള്ള ശ്രമം തുടരുമെന്നും മോദി ട്വിറ്ററില്‍ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഇന്‍ഡോറിലും രാജ്ഘട്ടിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ഇന്‍ഡോറില്‍ നടക്കുന്ന ഷെഹാരി വികാസ് മഹോത്സവില്‍ അദ്ദേഹം പങ്കെടുക്കും. വിവിധ നഗരവികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തുന്ന മോദി മോഹന്‍പുര അണക്കെട്ട് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കും.

മുഖ്യമന്ത്രി പിണറായിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി മോദി

മുഖ്യമന്ത്രി പിണറായിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് മോദിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. നാലാം തവണയാണ് പിണറായിക്ക് മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് മലേഷ്യയില്‍ എത്തും

പ്രധാനമന്ത്രി ഇന്ന് മലേഷ്യയില്‍ എത്തും

ന്യൂ ഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മലേഷ്യയിലെത്തും. പുതിയതായി സ്ഥാനമേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി സിംഗപൂരിലേക്ക് തിരിക്കും. വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും.സിംഗപ്പൂരിലെ ഇരുപതിലധികം കമ്പനി മേധാവിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും.സമുദ്രസുരക്ഷ വാണിജ്യം എന്നീ മേഖലകളിലായി സുപ്രധാന കരാറുകളില്‍ കഴിഞ്ഞ ദിവസം ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പു വച്ചിരുന്നു.

ജനാധിപത്യത്തില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി

ജനാധിപത്യത്തില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി

ബംഗലൂരു: ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ മറ്റൊന്നിന്റെയും പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച കാര്യകര്‍ത്തകളെ  നമോ ആപ്പിലൂടെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ”ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ ഒരു തരത്തിലുമുള്ള അക്രമങ്ങളും അനുവദിക്കില്ല. കര്‍ണാടകയില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായി. രാഷ്ട്രീയ സംവാദത്തിനുള്ള ഒരു ഇടം വേണം. എന്നാല്‍ അതൊരിക്കലും അക്രമമായി മാറരുത്. രാഷ്ട്രീയ അക്രമങ്ങളിലൂടെ നിരവധി കാര്യകര്‍ത്തകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ ബിജെപിയുടെ യുവ കാര്യകര്‍ത്തകളോട് […]

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നുവെന്ന് മോദി; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും (വീഡിയോ)

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നുവെന്ന് മോദി; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും (വീഡിയോ)

ബംഗളൂരു: കര്‍ണാകടയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണംകൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് അതായത് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ് എന്നായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. ANI ✔@ANI Congress has not done anything except looting the state & after the results of the […]

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മന്‍ കി ബാത്തിന്റെ നാല്‍പ്പത്തിമൂന്നാമത് എഡിഷനാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലും ഇന്നത്തെ പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ചേരും. ബര്‍ത്താല്‍ ഗ്രാമത്തിലുള്ള ജനങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. മുന്‍ നിഗം പരിഷദിന്റെ ഡല്‍ഹി ദ്വാരകയിലെ സെക്ടര്‍ 26ലെ വസതിയില്‍ നിന്നാണ് ഇവര്‍ ചേരുക. പ്രധാനമന്ത്രിയുടെ […]

ഇന്ത്യയില്‍ തിരിച്ചെത്തിയ മോദിയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ഇന്ത്യയില്‍ തിരിച്ചെത്തിയ മോദിയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മോദിയെ സ്വീകരിച്ചു. സ്വീഡന്‍, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലായിരുന്നു മോദി സന്ദര്‍ശനം നടത്തിയത്. ഏപ്രില്‍ 17 മുതല്‍ 20 വരെയായിരുന്നു സന്ദര്‍ശനം. ലണ്ടനില്‍ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗില്‍ മോദി പങ്കെടുത്തു. കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും മോദി നടത്തി. ഏപ്രില്‍ 20ന് മോദി ജര്‍മ്മനിയിലെ ബര്‍ലിനില്‍ എത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരേസ മേയ് പറഞ്ഞു. അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഇന്നലെ ലണ്ടനിലെത്തിയത്. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്. […]