അയോധ്യയില്‍ രാമക്ഷേത്രം തന്നെ നിര്‍മിക്കണം; അവിടെ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭാഗവത്

അയോധ്യയില്‍ രാമക്ഷേത്രം തന്നെ നിര്‍മിക്കണം; അവിടെ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭാഗവത്

ബംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെ നിര്‍മിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ല. രാമക്ഷേത്രം നിര്‍മിച്ച് അവിടെ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ തര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രസ്താവന.

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹന്‍ ഭഗവത്; ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം ഹിന്ദു എന്ന സങ്കല്‍പത്തിനുള്ളില്‍

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹന്‍ ഭഗവത്; ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം ഹിന്ദു എന്ന സങ്കല്‍പത്തിനുള്ളില്‍

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന സങ്കല്പത്തിനുള്ളില്‍ നില്‍ക്കുന്നുവെന്നും ഭഗവത് പറഞ്ഞു. ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതും അമേരിക്ക അമേരിക്കക്കാരുടേതുമാണ്. അങ്ങനെയാകുമ്പോള്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ല ഭഗവത് പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളും എല്ലാം ഹിന്ദു എന്ന സംജ്ഞക്കുള്ളില്‍ വരും. കോളേജ് വിദ്യാര്‍ഥികളായ ആര്‍.എസ്.എസുകാരുടെ സമ്മേളനത്തില്‍ […]

രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയമെന്ന് മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയമെന്ന് മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നീതി ആയോഗിലെയും സംസ്ഥാനങ്ങളിലെയും സാമ്പത്തിക ഉപദേശകര്‍ പഴഞ്ചന്‍ സാമ്പത്തിക ഇസങ്ങളില്‍നിന്ന് പുറത്തുവരണം. നാഗ്പുരിലെ ആസ്ഥാനത്ത് ആര്‍.എസ്.എസ്. സ്ഥാപനദിനാഘോഷമായ വിജയദശമിറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. തെറ്റാണെങ്കിലും കൃത്രിമമാണെങ്കിലും അഭിവൃദ്ധിയുടെ പ്രതീതി സൃഷ്ടിക്കുന്നതാണ് നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ആഗോളനയങ്ങള്‍.അവ പിന്തുടരുന്നതിനെ ഒരുപരിധിവരെ മനസ്സിലാക്കാം. എന്നാല്‍, സദാചാരം, പരിസ്ഥിതി, തൊഴില്‍, സ്വയംപര്യാപ്തത എന്നിവയെ ക്ഷയിപ്പിക്കുന്ന ഈ നയങ്ങളിലും മാനദണ്ഡങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണ്. വികസനത്തിന് രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള സവിശേഷമായ മാതൃക […]

മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവം: കേരളത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവം: കേരളത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനെ ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുളള […]

‘അവര്‍ നല്ല മനുഷ്യര്‍, അക്രമികളല്ല’; ഗോരക്ഷകരുടെ വിളയാട്ടത്തെ പിന്തുണച്ച് ആര്‍എസ്എസ് തലവന്‍മോഹന്‍ ഭഗവത്

‘അവര്‍ നല്ല മനുഷ്യര്‍, അക്രമികളല്ല’; ഗോരക്ഷകരുടെ വിളയാട്ടത്തെ പിന്തുണച്ച് ആര്‍എസ്എസ് തലവന്‍മോഹന്‍ ഭഗവത്

നാഗ്പൂര്‍: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കശ്മീരിലെ നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അതിര്‍ത്തിക്ക് അപ്പുറത്തുള്ളവരാണ്. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയുടെ സ്വാധീന ശക്തിയെ ലോകത്തിലെ ചില ശക്തികള്‍ ഭയപ്പെടുന്നതായും മോഹന്‍ ഭഗവത് പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ സൈന്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. തക്ക മറുപടിയാണ് ഭീകരവാദത്തിനെതിരെ സൈന്യം നല്‍കിയതെന്നും ഇന്ത്യന്‍ സൈന്യം കാണിച്ചത് വലിയ ധീരതയാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ […]