കൃത്രിമകാലുകളെന്നു തെളിയിക്കാന്‍ യുവതിയോട് ജീന്‍സ് ഊരിക്കാണിക്കാന്‍ അധികൃതര്‍: അംഗപരിമിതയായ യുവതിക്ക് ഉദ്യേഗസ്ഥരുടെ അപമാനം

കൃത്രിമകാലുകളെന്നു തെളിയിക്കാന്‍ യുവതിയോട് ജീന്‍സ് ഊരിക്കാണിക്കാന്‍ അധികൃതര്‍: അംഗപരിമിതയായ യുവതിക്ക് ഉദ്യേഗസ്ഥരുടെ അപമാനം

ദേഹപരിശോധനയില്‍ കാലിനു സമീപത്തു നിന്നും മുന്നറിയിപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ജീന്‍സ് അഴിച്ച് ഇത് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മുംബൈ: അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യേഗസ്ഥരുടെ വക അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കിനാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ഇതിനെ ചോദ്യം ചെയ്ത യുവതിയോട് സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്നായിരുന്നു അധികൃതരുടെ […]