യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ എം പി. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. ‘1992ൽ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം അടുത്ത യുഡിഎഫ് സർക്കാർ നടപ്പാക്കും. യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകിൽ ചരിത്ര […]

വടകരയില്‍ ജയിച്ചാലും കേരളം വിട്ടൊരു കളിയില്ല; ജനതാദളിന്റെയും ആര്‍എംപിയുടെയും പിന്തുണയുണ്ട്: കെ മുരളീധരന്‍

വടകരയില്‍ ജയിച്ചാലും കേരളം വിട്ടൊരു കളിയില്ല; ജനതാദളിന്റെയും ആര്‍എംപിയുടെയും പിന്തുണയുണ്ട്: കെ മുരളീധരന്‍

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി വോട്ട് പ്രതീക്ഷിക്കുന്നില്ലെന്നു നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നു പറയില്ല. തന്റെ മതേതര നിലപാടില്‍ വിശ്വാസമുള്ള എല്ലാവരും ഒപ്പംനില്‍ക്കും. ആര്‍.എം.പിയുടെ പിന്തുണയുണ്ട്. ലോക് താന്ത്രിക് ജനതാദളിന്റെ പിന്തുണയും ഉറപ്പാണ്. വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ല. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും. എംപിയാക്കി ഡല്‍ഹിയിലേക്ക് […]

ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം; ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഗൂഢാലോചനകള്‍ പുറത്തുവരും: കെ.മുരളീധരന്‍

ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം; ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഗൂഢാലോചനകള്‍ പുറത്തുവരും: കെ.മുരളീധരന്‍

കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു.  അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിധിയില്‍ തൃപ്തയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന […]

ചൊറിച്ചില്‍ ചെറിയ രോഗമല്ല; സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ; മുരളീധരനെതിരെ ജോസഫ് വാഴക്കന്‍

ചൊറിച്ചില്‍ ചെറിയ രോഗമല്ല; സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ; മുരളീധരനെതിരെ ജോസഫ് വാഴക്കന്‍

കൊച്ചി: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോയെന്ന് വാഴയ്ക്കന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ചെങ്ങന്നൂരില്‍ രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതിനെ പരിഹസിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്ന് പറഞ്ഞ വാഴക്കന്‍, ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘നത്തോലി ഒരു ചെറിയ […]

തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഐഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി.മുരളീധരന്‍

തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഐഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി.മുരളീധരന്‍

കണ്ണൂര്‍: സിപിഐഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഐഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. സിപിഐഎമ്മിന്റെ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ മുരളീധരനെതിരെയും മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് മുരളീധരനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴായിരുന്നു […]

വിജിലന്‍സ് തത്തയ്ക്ക് ഞരമ്പുരോഗമാണെന്ന് കെ. മുരളീധരന്‍

വിജിലന്‍സ് തത്തയ്ക്ക് ഞരമ്പുരോഗമാണെന്ന് കെ. മുരളീധരന്‍

കണ്ണൂര്‍: വിജിലന്‍സ് തത്തയ്ക്കു ഞരമ്പു രോഗമാണെന്നു കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ആള്‍ക്കാരെ ദ്രോഹിക്കുകയാണു ഞരമ്പു രോഗത്തിന്റെ ലക്ഷണം. ഉമ്മന്‍ ചാണ്ടിയെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമൊക്കെ ത്വരിത പരിശോധനയുടെ പേരില്‍ വിജിലന്‍സ് തത്ത ദ്രോഹിച്ചതിനു കണക്കില്ല. ബാബുവിന്റെ വീട്ടില്‍നിന്ന് ഒന്നും കിട്ടാതായപ്പോള്‍ മകളുടെ ഭര്‍ത്താവിന്റെ വീട് വരെ തപ്പി. എവിടെപ്പോയി ത്വരിത പരിശോധനാ റിപ്പോര്‍ട്ടുകള്‍? ഇ.പി.ജയരാജന്റെ കാര്യം വന്നപ്പോള്‍ കോടതി ഉത്തരവിട്ട ശേഷമാണു ത്വരിത പരിശോധനാ […]

ജനരോഷത്തിനു മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കി: വി. മുരളീധരന്‍

ജനരോഷത്തിനു മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കി: വി. മുരളീധരന്‍

തിരുവനന്തപുരം: ജനരോഷത്തിന്റെ മുന്നില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്‍ രാജിവെച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. ബന്ധു നിയമനത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കണം. ജയരാജനെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്നും വി. മുരളീധരന്‍ പറഞ്ഞു. ജയരാജനെ രക്ഷപെടുത്താന്‍ എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ രാജിവെപ്പിക്കുകയാണ് സി.പി.എം ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

മുരളീധരനെ കെപിസിസി നിയന്ത്രിക്കണം:പി.സി.ജോര്‍ജ്

മുരളീധരനെ കെപിസിസി നിയന്ത്രിക്കണം:പി.സി.ജോര്‍ജ്

കെ. മുരളീധരന്‍ എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട് അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്  . 2004ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ   പാരവച്ചയാളാണ് മുരളീധരന്‍. മുരളീധരന്റെ കാര്‍ന്നോരുടെ ആനുകൂല്യമല്ല   താന്‍ കൈപ്പറ്റുന്നതെന്നും ജോര്‍ജ് പറഞ്ഞു. രാവും പകലും സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയിട്ട് അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിവിളിച്ചു നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്നായിരുന്നു കെ. മുരളീധരന്റെ പ്രസ്താവന. ഇയാളെ പാര്‍ട്ടി നേതാവ് നിയന്ത്രിക്കുമെന്നു പറഞ്ഞിട്ടു കാര്യമില്ല. തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ […]