കണ്ണൂര്‍ സിറ്റി റൗഫ് വധം; പ്രധാന പ്രതി നിസാം അറസ്റ്റില്‍

കണ്ണൂര്‍ സിറ്റി റൗഫ് വധം; പ്രധാന പ്രതി നിസാം അറസ്റ്റില്‍

കൊലയാളി സംഘത്തിലെ പ്രധാനി അറസ്റ്റില്‍.  എസ്ഡിപിഐ പ്രവര്‍ത്തകനായ മരക്കാര്‍കണ്ടി സ്വദേശി നിസാം ആണ് അറസ്റ്റിലായത്. സച്ചിന്‍ ഗോപാല്‍ കൊലക്കേസിലെ പ്രതിയായ ഇയാള്‍ റൗഫിനെ മുന്‍പും ആക്രമിച്ചിട്ടുണ്ട്.  വൈറ്റിലപ്പള്ളി സ്വദേശിയായ റൗഫ് ജൂലൈ 28ന് രാത്രി തിങ്കളാഴ്ച്ച രാത്രി സഹോദരന്റെ വീട്ടിലേക്ക് പോകുന്ന വഴി ആദികടലായി ക്ഷേത്രത്തിനു സമീപത്തുവെച്ച് ആറംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചക തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ പ്രതിയാണ് റൗഫ്. പൊലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ […]

അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടു; നിർണായക വിവരങ്ങൾ പുറത്ത്

അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടു; നിർണായക വിവരങ്ങൾ പുറത്ത്

അമ്പൂരി കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം കടത്താൻ പ്രതികൾ ശ്രമിച്ചതായാണ് വിവരം. മൃതദേഹം ഡാമിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. തമിഴ്‌നാട്ടിൽ കൊണ്ടുപോയി ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടി താഴ്ത്താൻ ആയിരുന്നു നീക്കമെന്നും വിവരമുണ്ട്. മൃതദേഹവുമായി ഉള്ള യാത്ര അപകടം ആകുമെന്ന് തോന്നിയതോടെ വീട്ടിൽ കുഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതി അഖിലിന്റെ കുടുംബത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കൊലപാതകം അച്ഛനും അമ്മയും അറിഞ്ഞിരുന്നോ എന്നതിനു ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. […]

അമ്പൂരി കൊലപാതകം; ഒന്നാംപ്രതി അഖിലിനെ വീട്ടിലെത്തിച്ച് തെളിവെടുക്കും

അമ്പൂരി കൊലപാതകം; ഒന്നാംപ്രതി അഖിലിനെ വീട്ടിലെത്തിച്ച് തെളിവെടുക്കും

അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖിലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ കേസിലെ രണ്ടാംപ്രതി രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖിലിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്തുവെച്ച് യുവതിയെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി നൽകി. യുവതിയുടെ ആത്മഹത്യാ ഭീഷണിയും, നിരന്തരമുള്ള […]

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഇന്ന്

നെടുംങ്കണ്ടം പൊലീസ് മർദനത്തിൽ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഇന്ന്. മൂന്ന് പേരടങ്ങുന്ന ഫോറൻസിക്ക് സംഘമാകും പത്തരയോടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം നടത്തുക. ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പാണ് റി പോസ്റ്റുമോർട്ടം നടത്താൻ അനുമതി തേടിയത്. ജ്യുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റുമോർട്ടം നടക്കുക. കമ്മീഷന് പുറമേ, രാജ്കുമാറിന്റെ കുടുംബാംഗങ്ങൾ, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം, ഇടുക്കി ആർഡിഒ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. രാജ്കുമാറിന്റെ ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധന നടത്താതിരുന്നത് ജുഡീഷ്യൽ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. […]

അമ്പൂരി കൊലപാതകം; കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിലിന്റെ മൊഴി

അമ്പൂരി കൊലപാതകം; കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിലിന്റെ മൊഴി

അമ്പൂരി കൊലപാതക്കേസ് മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത്. കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ പൊലീസിൽ മൊഴി നൽകി. അഖിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോഴായിരുന്നു ഭീഷണി. അഖിലിന്റെ വീട്ടിൽ വന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മറ്റൊരു വിവാഹം കഴിച്ചാൽ സൈ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായും അഖിലിന്റെ മൊഴി നൽകി. ഇന്നലെ രാത്രിയാണ് പ്രതി അഖിൽ പൊലീസിൽ കീഴടങ്ങുന്നത്. തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ 8.10 ഓടെ വിമാനമിറങ്ങിയ […]

അമ്പൂരി കൊലപാതകം; പ്രതികളെ കുടുക്കിയത് അതിബുദ്ധി

അമ്പൂരി കൊലപാതകം; പ്രതികളെ കുടുക്കിയത് അതിബുദ്ധി

അമ്പൂരി കൊലപാതകത്തിൽ പ്രതികളെ കുടുക്കിയത് അതിബുദ്ധി. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം യുവതിയുടെ സിം കാർഡുപയോഗിച്ച് അഖിലിനയച്ച മെസേജാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ടു മൊബൈൽ ഫോണുകളിൽ നിന്നെത്തിയ മെസേജിൽ സംശയം തോന്നുകയും പിന്നീട് നടത്തിയ അന്വേഷണവുമാണ് അഖിലിലേക്കും കൂട്ടാളികളിലേക്കുമെത്തിയത്. ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് രാഖിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. തയ്യാറെടുപ്പുകളൊന്നും പിഴച്ചില്ല. പക്ഷേ പ്രതികളുടെ അതിബുദ്ധി പിഴച്ചു.രാഖിയെ കൊലപ്പെടുത്തി കുഴിച്ചിട്ട് ദിവസങ്ങൾക്കു ശേഷം കൈയ്യിൽ കരുതിയ രാഖിയുടെ സിം കാർഡിൽ നിന്ന് അഖിലിന് പ്രതികളായ രാഹുലും […]

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ പോസ്റ്റുമാർട്ടം നാളെ

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ പോസ്റ്റുമാർട്ടം നാളെ

നെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോർട്ടം നാളെ. ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ജുഡീഷ്യൽ കമ്മീഷനാണ് പരിശോധന നടത്തുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നേരത്തെ പറഞ്ഞിരുന്നു. . ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയി. പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. […]

അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതര്‍; നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു, വിവാഹം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍

അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതര്‍; നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു, വിവാഹം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നുവെന്നും നാലുമാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പോലീസ്. കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരിന്നു ഇരുവരുടേയും വിവാഹം. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് താമസിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് അഖിലിന് വീട്ടുകാര്‍ തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത്. രാഖി ഇത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് അഖിലിനെ ചൊടിപ്പിച്ചു. ഇത് ഇവരുടെ […]

തലശേരിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

തലശേരിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ തലശേരിയിൽ ബിജെപി പ്രവർത്തകൻ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവർക്കാർ ജീവപര്യന്തം ശിക്ഷ വിധിച്ചത്. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ്പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിജേഷ്, ഷബിൻ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് […]

പെരിയ ഇരട്ടക്കൊലക്കേസിൽ വീണ്ടും അറസ്റ്റ്

പെരിയ ഇരട്ടക്കൊലക്കേസിൽ വീണ്ടും അറസ്റ്റ്

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരു അറസ്റ്റ് കൂടി. പാക്കം സ്വദേശി സൂബീഷ് അറസ്റ്റിൽ. കൊലപാതകത്തിൽ സുബീഷിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മംഗലാപുരം എയർപോർട്ടിൽവെച്ചായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുബീഷ് ഷാർജയിലേക്ക് കടന്നിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു ഇരുവരുടേയും അറസ്റ്റ്. തുടർന്ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. […]

1 2 3 14