നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകിയേക്കും

നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകിയേക്കും

നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ വധശിക്ഷ വൈകിയേക്കും. പ്രതികളിലൊരാൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നത്. ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹർജിയെ കാണാനാവൂ എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2007 മുതൽ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തില്ല. വധശിക്ഷ സ്റ്റേ […]

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തിൽ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും. വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് […]

നിർഭയ കേസ് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

നിർഭയ കേസ് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

നിർഭയ ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റും നിറച്ചാണ് ഡമ്മി നിർമിച്ചത്. പരീക്ഷണം വിജയകരമായിരുന്നതായി ജയിൽ അധികൃതർ അറിയിച്ചു. ആരാച്ചാർക്ക് പകരം ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് ഡമ്മികൾ തൂക്കിയത്. ജനുവരി 22 നാണ് പ്രതികളുടെ വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. 22 ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടിൽ പറയുന്നത്. അതേസമയം, തൂക്കിലേറ്റാൻ വിധിച്ച നാല് പ്രതികളിൽ രണ്ട് […]

നിർഭയ കേസ്; വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിർഭയ കേസ്; വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിർഭയ കേസിൽ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാൻ നിയമം വഴിയുള്ളശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും നൽകാൻ നടപടികൾ തുടങ്ങി. അതേസമയം, മീററ്റ് ജയിലിലെ ആരാച്ചാർ ഡമ്മി പരിശോധന നടത്തുന്നതിന് മുന്നോടിയായി ഇന്ന് തിഹാർ ജയിലിൽ എത്തും. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ പ്രതികൾക്കു മുന്നിൽ തിരുത്തൽ ഹർജി, ദയാഹർജി […]

നിർഭയ കേസ്; പ്രതികൾക്കുള്ള തൂക്കു കയർ ബക്‌സർ ജയിലിൽ നിന്ന്

നിർഭയ കേസ്; പ്രതികൾക്കുള്ള തൂക്കു കയർ ബക്‌സർ ജയിലിൽ നിന്ന്

നീണ്ട ഏഴു വർഷങ്ങൾക്കിപ്പുറമാണ് നിർഭയ കേസിൽ പ്രതികൾക്ക് വധ ശിക്ഷ പുറപ്പെടുവിച്ചുകൊണ്ടുള്ള വിധി കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിവരുമെന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്ന ബക്‌സർ ജയിലിലേക്ക് മുൻപ് തന്നെ തൂക്കുകയർ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പോയിരുന്നു. 2013 ഫെബ്രുവരി ഒമ്പതിനു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റാനാണ്  ബക്‌സറിൽ നിന്ന് അവസാനമായി തൂക്കുകയർ നിർമിച്ചത്.  തൂക്കിലേറ്റാൻ വിധിക്കുന്ന പ്രതിയുടെ […]

നിര്‍ഭയ കേസില്‍ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി തള്ളി

നിര്‍ഭയ കേസില്‍ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി തള്ളി

ദില്ലി: നിര്‍ഭയകേസില്‍ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി. പുനപരിശോധന എന്നാല്‍ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ […]

തൂക്കുകയറുകള്‍ തയാറാകുന്നു; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടനെന്ന് സൂചന

തൂക്കുകയറുകള്‍ തയാറാകുന്നു; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടനെന്ന് സൂചന

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന. വധശിക്ഷ നടപ്പക്കാനായി തൂക്കുകയര്‍ എത്രയും പെട്ടെന്ന് നിര്‍മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ജയില്‍ ഡയറക്ടറേറ്റ്. ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയിലിലാണ് 10 തൂക്കുകയര്‍ തയാറാവുന്നത്. 14-ന് മുമ്പ് തൂക്കുകയര്‍ തയ്യാറാക്കി നല്‍കണമെന്ന് ജയില്‍ ഡയറക്ടറേറ്റ് അറിയിച്ചെന്ന് ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ്കുമാര്‍ അറോറ പിടിഐയോട് പറഞ്ഞു. അതേസമയം ഏത് ജയിലിലേക്കാണ് ഇവ ആവശ്യപ്പെട്ടതെന്ന് അറിയില്ല. ജയിലിലെ തടവു പുള്ളികളാണ് തൂക്കുകയര്‍ ഒരുക്കുന്നത്. തൂക്കുകയര്‍ നിര്‍മാണത്തിന് പ്രശസ്തമാണ് ബിഹാറിലെ ബുക്‌സര്‍ […]

നിര്‍ഭയ കേസ്: കുറ്റവാളികളുടെ വധ ശിക്ഷയില്‍ ഇളവില്ല; പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; പുനഃ പരിശോധനാ ഹര്‍ജി തള്ളി

നിര്‍ഭയ കേസ്: കുറ്റവാളികളുടെ വധ ശിക്ഷയില്‍ ഇളവില്ല; പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; പുനഃ പരിശോധനാ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതിൽ മൂന്നു പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു. […]

നിര്‍ഭയ കേസ്: പ്രതികള്‍ സമര്‍പ്പിച്ച പുനഃ പരിശോധനാ ഹര്‍ജിയില്‍ വിധി നാളെ

നിര്‍ഭയ കേസ്: പ്രതികള്‍ സമര്‍പ്പിച്ച പുനഃ പരിശോധനാ ഹര്‍ജിയില്‍ വിധി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വിധിപറയും. നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹരജിയില്‍ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുമ്പ് സുപ്രീംകോടതി ശരിവെച്ചിരുന്നു. പ്രതികള്‍ വീണ്ടും […]

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇന്ത്യയിലെ ഐഎസ് ഏജന്റുമാരില്‍ ഒരാളെന്ന് സൂചന; യുവാവിനെ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇന്ത്യയിലെ ഐഎസ് ഏജന്റുമാരില്‍ ഒരാളെന്ന് സൂചന; യുവാവിനെ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ ഏജന്റുമാരില്‍ ഒരാളെന്ന് സൂചന. നിര്‍ഭയ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഇളവ് നല്‍കി കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ കോടതി വിട്ടയച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കനത്ത നിരീക്ഷണത്തിലാണ് ഇയാളിപ്പോള്‍. ഉത്തര്‍പ്രദേശിലെ ബാദൂണ്‍ ജില്ലക്കാരനായ യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിര്‍ഭയ സംഭവത്തില്‍ മൂന്നുവര്‍ഷത്തെ ജുവനൈല്‍ തടവിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. ഇപ്പോള്‍ […]