ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; പരാജയമെന്ന് യുഎസ്

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; പരാജയമെന്ന് യുഎസ്

സോള്‍: ഉത്തരകൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു. പരാജയപ്പെട്ട കാര്യം ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തര കൊറിയയുമായുള്ള പ്രശ്‌നം ‘വലിയ, വലിയ’ സംഘര്‍ഷത്തിലെത്തിയേക്കാമെന്നും സൈനിക നടപടിയില്‍ കലാശിച്ചേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം. ഉത്തര […]

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം: യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് ഉത്തരകൊറിയയുടെ സ്വാഗതം

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം: യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് ഉത്തരകൊറിയയുടെ സ്വാഗതം

ജനീവ: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യം സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് ഉത്തര കൊറിയയുടെ സ്വാഗതം. കാറ്റലിന ദേവന്‍ദാസ് അഗ്വിലറാണ് മെയ് മൂന്നു മുതല്‍ എട്ടു വരെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. ഇതാദ്യമായാണ് യുഎന്‍ മനുഷ്യാവകാശ സമിതി നിയോഗിക്കുന്ന വ്യക്തിക്ക് ഉത്തര കൊറിയ സന്ദര്‍ശനാനുമതി നല്‍കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെ നോട്ടപ്പുള്ളിയായ ഉത്തരകൊറിയ മെല്ലെ അയയുന്നതാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള സന്ദര്‍ശനമാണിത്. മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി […]

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; പരാജയമെന്ന് ദക്ഷിണകൊറിയ

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; പരാജയമെന്ന് ദക്ഷിണകൊറിയ

സോള്‍:എതിര്‍പ്പുകളെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ശ്രമം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല. മിസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. അതേസമയം, അത് ഭൂഖണ്ഡാന്തര മിസൈലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തല്‍. ഉത്തരകൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105ാം […]

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സിയോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. പ്രാദേശിക സമയം 7.55നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. യുഎസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നല്‍കുന്നത്. ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിന് മിസൈല്‍ പരീക്ഷണം കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയുടെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയ അടിയന്തര […]

മുന്നറിയിപ്പുമായി ഉത്തരകൊറിയ; ഭീഷണി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം ഉപയോഗിക്കും

മുന്നറിയിപ്പുമായി ഉത്തരകൊറിയ; ഭീഷണി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം ഉപയോഗിക്കും

സോള്‍: രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയ. ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും മുതിര്‍ന്ന ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. ഞങ്ങളുടെ തീരത്ത് യുഎസ് ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എത്തിച്ചിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തെയും ഞങ്ങളുടെ തലസ്ഥാനത്തെയും ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കിം ജോങ് […]

ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു; അമേരിക്കയെ ചാരമാക്കാന്‍ പോന്നതെന്ന് കിം ജോങ്

ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു; അമേരിക്കയെ ചാരമാക്കാന്‍ പോന്നതെന്ന് കിം ജോങ്

പ്യോങ് യോംങ്: പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. അമേരിക്കയെ ചാരമാക്കാന്‍ പോന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അവകാശപ്പെട്ടതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ഉത്തര […]