സിറിയ രാസായുധങ്ങള്‍ നീക്കംചെയ്തു തുടങ്ങി

സിറിയ രാസായുധങ്ങള്‍ നീക്കംചെയ്തു തുടങ്ങി

സിറിയ രാസായുധങ്ങള്‍ നീക്കംചെയ്ത് തുടങ്ങി.  ഒമ്പതു കണ്ടെയ്‌നറുകളിലായി ആദ്യ ബാച്ച് രാസായുധങ്ങള്‍ ഡാനിഷ് കപ്പലില്‍ കയറ്റിയയച്ചു. യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ ഇവ ഇറ്റലിയിലെത്തും. തുടര്‍ന്ന് അമേരിക്കന്‍ നാവിക കപ്പലിന് കൈമാറുകയും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍വെച്ച് നശിപ്പിക്കുകയും ചെയ്യും. സിറിയയില്‍ 1300 ടണ്ണോളം രാസായുധങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ എത്ര ശതമാനമാണ് ഇത്തവണ മാറ്റിയതെന്ന് വ്യക്തമല്ല. റഷ്യയുടേയും, ചൈനയുടേയും, നോര്‍വെയുടേയും കപ്പലുകളാണ് ഡാനിഷ് കപ്പലിന് സുരക്ഷ ഉറപ്പാക്കുക. അമേരിക്കയും റഷ്യയും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സിറിയയിലെ രാസായുങ്ങള്‍ നശിപ്പിക്കുന്നത്.   കഴിഞ്ഞ ഡിസംബര്‍ 31ന് […]

സിറിയ രാസായുധ ഉത്പാദനസാമഗ്രികള്‍ നശിപ്പിച്ചു

സിറിയ രാസായുധ ഉത്പാദനസാമഗ്രികള്‍ നശിപ്പിച്ചു

രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചതായി രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു). ആയിരം ടണ്ണോളം വരുന്ന രാസായുധശേഖരം പൂട്ടി മുദ്രവെച്ചെന്നും ഒ.പി.സി.ഡബ്ല്യു അറിയിച്ചു.രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുകയും മിശ്രിതമാക്കുകയും നിറയ്ക്കുകയും ചെയ്യാന്‍ രാജ്യത്ത് നിലവിലിരുന്ന ഉത്പാദനസാമഗ്രികളാണ് നശിപ്പിച്ചത്. ഇതോടെ രാസായുധ നിര്‍മ്മാണം സ്ഥിരവിനോദമാക്കിയ സിറിയന്‍ യുഗത്തിന് അന്ത്യമാകുമെന്നാണ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ആഗസ്റ്റ്  21ന് 1500ഓളം പേരെ സിരിന്‍ രാസവാതകം ഉപയോഗിച്ച് കൊലപ്പെടുത്തിയ സിറിയയുടെ നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സിറിയയ്‌ക്കെതിരെ സൈനികനടപടിക്ക് അമേരിക്ക മുതിര്‍ന്നെങ്കിലും രാസായുധം നശിപ്പിക്കണമെന്ന റഷ്യന്‍ നിര്‍ദേശം […]