നാളെ തിരുവോണം, ഉത്രാടപ്പാച്ചിലിൽ കേരളം

നാളെ തിരുവോണം, ഉത്രാടപ്പാച്ചിലിൽ കേരളം

തിരുവനന്തപുരം: പൊന്നിൽ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം. സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും. ആഘോഷങ്ങൾക്ക് മുന്നോടിയായി തിരുവനന്തപുരം നഗരവീഥി ദീപ്രഭയിൽ മുങ്ങി. ഓണത്തിന് […]

ഉത്രാടപ്പാച്ചിലിൽ തിരക്കേറി പച്ചക്കറി കടകൾ; നേതൃത്വം നേന്ത്രക്കായയ്ക്ക് തന്നെ

ഉത്രാടപ്പാച്ചിലിൽ തിരക്കേറി പച്ചക്കറി കടകൾ; നേതൃത്വം നേന്ത്രക്കായയ്ക്ക് തന്നെ

ഉത്രാടപ്പാച്ചിലിൽ  പച്ചക്കറി കടകളിൽ ഇത്തവണയും തിരക്കോടു തിരക്കാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊള്ളുന്ന വില ഇത്തവണ ഓണക്കാലത്തില്ലെന്നതാണ് ഒരാശ്വാസം. അതേ സമയം ചില പച്ചക്കറികൾക്ക് വില നൂറ് കടന്നിട്ടുണ്ട്. ഇഞ്ചിയും ബീൻസുമാണ് വിലയിൽ സെഞ്ച്വറി കടന്നത്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങാക്കോൽ, ചേന എന്നിവയ്‌ക്കെല്ലാം അമ്പതിൽ താഴെയാണ് വില. കുമ്പളങ്ങ, കാബേജ്, തക്കാളി,സവാള എന്നിവയെല്ലാം കഴിഞ്ഞയാഴ്ചത്തെ അതേ വിലയിൽ തന്നെയാണ് തുടരുന്നത്. സർവീസ് സഹകരണ ബാങ്കുകളുടെയും കൃഷി ഭവനുകളുടെയും പഞ്ചായത്തുകളുടെയുമെല്ലാം നേതൃത്വത്തിൽ വ്യാപകമായി പച്ചക്കറി വിപണന സ്റ്റാളുകൾ […]

ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു

ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു

ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണ് . എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നുകൂടിയേ സമയമുള്ളൂ. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും പൊന്നും പുതുവസ്ത്രങ്ങളും സ്വന്തമാക്കാനും കടകളായ കടകളിലൊക്കെ കയറിയിറങ്ങുകയാണ് കുടുംബസമേതം മലയാളികള്‍. ഓണം നാട്ടില്‍ ആഘോഷിക്കാന്‍ ജോലിത്തിരക്കുകള്‍ ഒഴിവാക്കി പറന്നെത്തിയവരും ധാരാളം. നഗരങ്ങളിലെ പ്രധാന പാതകള്‍ വസ്ത്രവിപണിയുടെ തിരക്കിലായിക്കഴിഞ്ഞു. വിലക്കിഴിവും സൗജന്യവുമെല്ലാം മനസിലാക്കി മലയാളി കോടിമുണ്ടും പുടവയുമെല്ലാം ശേഖരിക്കുകയാണ്. തിരുവോണത്തലേന്ന് വിശ്രമിക്കാന്‍ മലയാളിക്ക് നേരമില്ല. നിന്നുതിരിയാനിടമില്ലാത്ത തിരക്കാണെവിടെയും. പച്ചക്കറിക്കും പലവഞ്ജനത്തിനും […]

ഓണം വിഷരഹിതമാക്കാന്‍ മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികളുമായി സംസ്ഥാന സര്‍ക്കാര്‍

ഓണം വിഷരഹിതമാക്കാന്‍ മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികളുമായി സംസ്ഥാന സര്‍ക്കാര്‍

ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന. കമ്പോളവിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ വിലനല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് 30ശതമാനം വിലക്കുറവില്‍ വിപണിയില്‍ നല്‍കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1500 ഓണച്ചന്തക്കുപുറമെ, സഹകരണസ്ഥാപനങ്ങള്‍, ഹോര്‍ട്ടികോര്‍പ്, കൃഷിഭവനുകള്‍, കുടുംബശ്രീ തുടങ്ങിയവയും ഓണച്ചന്തകള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഇത്തവണ ചന്തകള്‍ ഒരുക്കുന്നത്. കൃഷിഭവനുകള്‍ വഴി 929 ഓണച്ചന്തകളും വിഎഫ്പിസികെയുടെ […]

നല്ല കാലം വേഗത്തിലെത്തട്ടെ

നല്ല കാലം വേഗത്തിലെത്തട്ടെ

ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ കഴിഞ്ഞ കാലങ്ങളിലെ മധുരാനുഭവങ്ങളിലേക്കും വരും കാലത്തെ സമൃദ്ധിയിലേക്കും ആയത്തില്‍ ആടാനുള്ള ഊഞ്ഞാലാണ് എനിക്ക് ഓണം. വര്‍ത്തമാനകാലത്തെ ഇല്ലായ്മകളെക്കുറിച്ച് ആ മാനസസഞ്ചാരത്തില്‍ ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് എനിക്ക്, നമുക്ക് മലയാളികള്‍ക്കെല്ലാം ഓണം മധുരോത്സവമാകുന്നു. പ്രകൃതി വസന്തശ്രീ അണിഞ്ഞ് വിലാസവതിയാവുമ്പോള്‍ എന്റെ മനസ്സും ഓര്‍മ്മപ്പൂക്കളാല്‍ സമ്പന്നമാകുന്നു. വിളവെടുപ്പിന്റെ ഉത്സവത്തെ വരവേല്‍ക്കുന്ന ആഘോഷങ്ങള്‍ ചുറ്റും നൃത്തം വെയ്ക്കുന്നു. മാവേലി മന്നനെഎതിരേല്‍ക്കാനുള്ള തത്രപ്പാടിലാണ് മനവും തനുവും എങ്ങും എവിടെയും. മുറ്റത്ത് മെഴുകിത്തേച്ചു വൃത്തിയാക്കിയ കളത്തില്‍ അത്തത്തില്‍ തുളസിയിലയ്‌ക്കൊപ്പം തുമ്പപ്പൂ വയ്ക്കുമ്പോള്‍ […]

ഓണം അന്നും ഇന്നും

ഓണം അന്നും ഇന്നും

സുമ പള്ളിപ്രം പിന്നിട്ടുപോയ ബാല്യകൗമാര്യങ്ങളെ ഓര്‍ക്കാതിരിക്കാനാകുമോ. മാതാപിതാക്കളുടെ വിരല്‍തുമ്പില്‍ തൂങ്ങി പിച്ചവെച്ചു തുടങ്ങി വാര്‍ദ്ധക്യത്തില്‍ ഒരു മരക്കമ്പ് ഉടഞ്ഞ് വടിയാക്കി അതില്‍ താണ്ടിയുള്ള ദൂരം. അതിനിടയില്‍ എത്രയോ ആഘോഷങ്ങള്‍. മാവേലിതമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടതിന്റെ അടുത്തവര്‍ഷം മുതല്‍ മാവേലിയെ വരവേല്ക്കാന്‍ ഒരുങ്ങിയാണല്ലോ മലയാളികള്‍ ഓണാഘോഷം തുടങ്ങിയത്. അന്ന്്ആദരവിനാലും ഭയഭക്തിബഹുമാനത്തോടെയാണ് ഓണം ആഘോഷിച്ചത്. ഇന്ന് ഒരു മത്സരാഘോഷമായി മാറിയിരിക്കുന്നു ‘കാണം വിറ്റും ഓണമുണ്ണണം’ മെന്ന ചൊല്ല് പകര്‍ത്തി ആധാരം പണയപ്പെടുത്തിയും ഓണക്കിഴിവില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള വ്യഗ്രതമാത്രം ബാക്കി. ബാല്യത്തിലെ […]

മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടറിയേറ്റില്‍ ജോലിസമയത്ത് ഓണാഘോഷം

മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടറിയേറ്റില്‍ ജോലിസമയത്ത് ഓണാഘോഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് ഓണാഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നാണ് സെക്രട്ടറിയേറ്റിലും അനക്‌സിലും ഓണാഘോഷം നടത്തിയത്. മന്ത്രിമാരായ കെ.ടി.ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ആഘോഷം സംഘടിപ്പിച്ചത് 10 മണിക്ക് ശേഷമാണ്. സെക്രട്ടറിയേറ്റിലും അനക്‌സിലും ജീവനക്കാര്‍ പൂക്കളമിട്ടു. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ആണ് ആഘോഷം സംഘടിപ്പിച്ചത്. വൈകീട്ട് അരമണിക്കൂര്‍ അധികം ജോലി ചെയ്യുമെന്നാണ് ഇവരുടെ നിലപാട്.

ഓണാഘോഷത്തിന് സ്‌കൂളുകളില്‍ നിയന്ത്രണമില്ല; ഉത്തരവ് പിന്‍വലിച്ചു

ഓണാഘോഷത്തിന് സ്‌കൂളുകളില്‍ നിയന്ത്രണമില്ല; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടറര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പ്രവൃത്തി ദിവസം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. സ്‌കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. പരീക്ഷകള്‍, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം സ്‌കൂള്‍ അച്ചടക്കത്തിന് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടികള്‍ ക്രമീകരിക്കണം. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ […]

കണ്‍സ്യുമര്‍ഫെഡ് ഓണചന്തകളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് നിയന്ത്രണം

കണ്‍സ്യുമര്‍ഫെഡ് ഓണചന്തകളില്‍  സബ്‌സിഡി ഇനങ്ങള്‍ക്ക് നിയന്ത്രണം

കൊച്ചി: കണ്‍സ്യമുമര്‍ ഫെഡ് ആരംഭിക്കുന്ന ഓണചന്തകളില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം. ഒരു വിപണന കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്കു മാത്രമായിരിക്കും സബസിഡി നിരക്കിലുള്ള സാധനങ്ങള്‍ ലഭിക്കുക. കണ്‍സ്യമര്‍ ഫെഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓണക്കാലത്ത് 2500 ഓണചന്തകള്‍ ആരംഭിക്കുമെന്നായിരുന്നു കണ്‍സ്യുമര്‍ ഫെഡ് അറിയിച്ചിരുന്നത്. ഈ ചന്തകളില്‍ സപ്ലൈകോ മാതൃകയില്‍ അരി, പയര്‍, പരിപ്പ്, പഞ്ചസാര അടക്കം 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. എന്നാല്‍ പഞ്ചായത്ത് തലത്തിലുള്ള ഓണചന്തകളില്‍ ദിവസവും […]