മഹാകവി ഒ.എന്‍.വിക്കു ജന്മനാടിന്റെ വിട

മഹാകവി ഒ.എന്‍.വിക്കു ജന്മനാടിന്റെ വിട

മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. വസതിയായ ഇന്ദീവരത്തിലും വിജെടി ഹാളിലും നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഒഎന്‍വിയുടെ സതീര്‍ഥ്യര്‍ വരെ വിജെടിയിലെത്തിയിരുന്നു. തിരുവനന്തപുരംന്മ ശ്രേഷ്ഠമലയാളത്തിന്റെ മഹാകവിക്കു ജന്മനാട് വിടചൊല്ലി. ഒ.എന്‍.വി. നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അദ്ദേഹത്തിന്റെ വസതിയായ വഴുതക്കാട് ഇന്ദീവരത്തില്‍നിന്ന് രാവിലെ 9.30നു തുടങ്ങിയ വിലാപയാത്ര പത്തു മണിയോടെ ശാന്തികവാടത്തിലെത്തി. ഇവിടെ ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തില്‍ എണ്‍പതിലധികം വരുന്ന ഗായകര്‍ അദ്ദേഹത്തിനു […]

ഒഎന്‍വിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

ഒഎന്‍വിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളത്തിന്റെ മഹാകവി ഒഎന്‍വിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഎന്‍വിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ രചനകള്‍ പ്രശംസ പിടിച്ച് പറ്റിയവയാണെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ഒഎന്‍വിയെ അനുസ്മരിച്ചത്. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നതായും മോദി കുറിച്ചു.

പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു

പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു

ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി വാര്‍ദ്ധക്യ […]

രാഘവന്‍ മാഷ് നാടന്‍ ശീലുകളെ അത്യുന്നതത്തിലെത്തിച്ച വ്യക്തി: ഒഎന്‍വി

രാഘവന്‍ മാഷ് നാടന്‍ ശീലുകളെ അത്യുന്നതത്തിലെത്തിച്ച വ്യക്തി:  ഒഎന്‍വി

മലയാളത്തില്‍ നാടന്‍പാട്ടുകളെ അവഗണിച്ചിട്ട കാലത്തു നാടന്‍ ശീലുകളെ അത്യുന്നതത്തിലെത്തിച്ച വ്യക്തിയായിരുന്നു രാഘവന്‍ മാഷെന്നു കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി. കുറുപ്പ്.  നാടന്‍ സംഗീതത്തോടു പ്രത്യേകമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം. മലയാളത്തിനു ഭാവസംഗീതം പകര്‍ന്നു നല്‍കിയ കാലഘട്ടത്തിലെ പ്രമുഖനായിരുന്നു മാഷ്. അദ്ദേഹത്തിന്റെ സംഗീതത്തെ ചരിത്രം അടയാളപ്പെടുത്തുമെന്നും ഒ.എന്‍.വി. കുറുപ്പ് അനുസ്മരിച്ചു.