പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി. ചിദംബരം

പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി. ചിദംബരം

പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. എൻ.പി.ആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം. പൌരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാൻ സെൻസസ് മതി, എൻ.പി.ആറിന്റെ ആവശ്യമില്ല. സംസ്ഥാനസർക്കാരുകൾ മുൻകൈയ്യെടുത്താൽ എൻ.പി.ആർ […]

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിനെതിരെ കുറ്റപത്രം

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിനെതിരെ കുറ്റപത്രം

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പതിനാല് പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ഐഎൻഎക്‌സ് മീഡിയയുടെ സഹ സ്ഥാപക നേതാക്കളായ പീറ്റർ മുഖർജിയേയും ഇന്ദ്രാണി മുഖർജിയേയും പ്രതി ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും. കേസിൽ പി ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി റോസ് അവന്യു കോടതിയുടേതായിരുന്നു നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും […]

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നാണ് ചിദംബരത്തിന്റെ വാദം. ഈമാസം പത്തൊൻപത് വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി. അതേസമയം, ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇന്നലെയാണ് ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചത്. സിബിഐ കസ്റ്റഡിയിൽ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ […]

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. നിലവിൽ അയോധ്യ കേസ് പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജിയുമായി അഭിഭാഷകൻ സൽമാർ ഖുർഷിദ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോധ്യ കേസിൽ വാദം കേട്ടു തുടങ്ങിയതിനാൽ ഖുർഷിദ് പിന്മാറുകയായിരുന്നു. അതേസമയം, പി ചിദംബരം ഒളിവിലാണെന്നാണ് സൂചന. ഡൽഹിയിലെ ജോർബാഗിലുള്ള […]

നരേന്ദ്ര മോദി പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: പി ചിദംബരം

നരേന്ദ്ര മോദി പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: പി ചിദംബരം

മുംബൈ: ലോക സഭ തെരെഞ്ഞെടുപ്പ് വരാനിരിക്കെ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.സൈന്യത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നുവെന്ന് മോദി പറയുന്നു. ആരാണ് സൈന്യത്തെ ചോദ്യം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ വ്യോമസേനയെ സല്യൂട്ട് ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. തങ്ങള്‍ സൈന്യത്തെ ചോദ്യം ചെയ്യുന്നില്ല. മോദി പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നു. രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മോദി പുല്‍വാമ ആക്രമണത്തെ ഉപയോഗിക്കുന്നതെന്നും ചിദംബരം ട്വിറ്റില്‍ കുറ്റപ്പെടുത്തി.

ബാലാകോട്ട് മിന്നലാക്രമണം: 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; കണക്ക് എവിടെനിന്ന് കിട്ടിയെന്ന് പി.ചിദംബരം

ബാലാകോട്ട് മിന്നലാക്രമണം: 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; കണക്ക് എവിടെനിന്ന് കിട്ടിയെന്ന് പി.ചിദംബരം

അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച് ബിജെപി. ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്‍ഡ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തിലായിരുനന്നു അമിത് ഷാ ഈ പ്രസ്താവന നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ രണ്ട് പ്രധാന തിരിച്ചടികളേക്കുറിച്ച് അമിത് ഷാ പറഞ്ഞു. ഉറിയിലും പുല്‍വാമയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കി. പുല്‍വാമയില്‍ […]

മൂന്നു ടയറും പഞ്ചറായ കാറ് പോലെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന് ചിദംബരം

മൂന്നു ടയറും പഞ്ചറായ കാറ് പോലെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന് ചിദംബരം

താനെ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. മൂന്നു ടയറും പഞ്ചറായ കാറ് പോലെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന് ചിദംബരം പരിഹസിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവ ഒരു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാല് എന്‍ജിനുകളാണ്. ഇവ ഒരു കാറിന്റെ നാല് ടയര്‍ പോലെയാണ്. ഇതില്‍ ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ വളര്‍ച്ച് പതിയെ […]

കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനെതിരെ ചിദംബരം; ഭീകരവാദം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശനം

കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനെതിരെ ചിദംബരം; ഭീകരവാദം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനെതിരെ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരം. ഭീകരവാദം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെയും സാധാരണക്കാരുടെയും എണ്ണം 2014നെ അപേക്ഷിച്ച് 2017ല്‍ ഇരട്ടിയായതായി ചിദംബരം ചൂണ്ടിക്കാട്ടി. 2014ല്‍ 28 സാധാരണക്കാര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2017ല്‍ 57 പേരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 110ല്‍ നിന്ന് 218 ആയി വര്‍ധിച്ചു. വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം 47ല്‍ നിന്ന് […]

ധനമന്ത്രിയായിരിക്കെ തന്നോടാണ് നോട്ട് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതെങ്കില്‍ പദവി രാജിവെച്ചേനെയെന്ന് ചിദംബരം

ധനമന്ത്രിയായിരിക്കെ തന്നോടാണ് നോട്ട് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതെങ്കില്‍ പദവി രാജിവെച്ചേനെയെന്ന് ചിദംബരം

ന്യൂഡല്‍ഹി: ധനമന്ത്രിയായിരിക്കെ തന്നോടാണ് നോട്ട് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതെങ്കില്‍ പദവി രാജിവച്ചൊഴിഞ്ഞേനെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. അങ്ങനെ തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ കണക്കുകള്‍ വ്യക്തമാക്കിക്കൊടുത്ത് അത് ചെയ്യരുതെന്ന് ഉപദേശിച്ചേനെ. പിന്നെയും തീരുമാനം നടപ്പാക്കാന്‍ നിര്‍ബന്ധിച്ചാല്‍ താന്‍ രാജിവച്ചൊഴിഞ്ഞേനെയെന്നും മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം അറിയിച്ചു. അരുണ്‍ ജയ്റ്റ്‌ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ നോട്ട് നിരോധന വിഷത്തില്‍ എന്ത് നിലപാടെടുത്തേനെയെന്ന് ഡല്‍ഹി സാഹിത്യോല്‍സവത്തില്‍ നേരിട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഴിമതി, വ്യാജ കറന്‍സികള്‍, ബ്ലാക്ക് മാര്‍ക്കറ്റ് തുടങ്ങിയവ ഇല്ലാതാക്കുമെന്നുള്ള […]

സ്വവര്‍ഗാനുരാഗം: തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ചിദംബരം

സ്വവര്‍ഗാനുരാഗം: തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ചിദംബരം

സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയി. ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ ഹര്‍ജി സമര്‍പ്പിക്കണം. ഇത് നമ്മെ 1860 ലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നടപടിയായിപ്പോയെന്നും ചിദംബരം പറഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയിരുന്നു.സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ശരിവെച്ചു. ഈ വകുപ്പ് റദ്ദാക്കണമോയെന്ന് ചര്‍ച്ച ചെയ്ത് […]