ജയലളിതയെ അധികാരത്തില്‍ നിന്ന് നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു; ആരോപണവുമായി പനീര്‍സെല്‍വം

ജയലളിതയെ അധികാരത്തില്‍ നിന്ന് നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു; ആരോപണവുമായി പനീര്‍സെല്‍വം

ചെന്നൈ: ജയലളിത ജീവിച്ചിരുന്ന കാലത്തുതന്നെ ചതിയിലൂടെ മുഖ്യമന്ത്രിപദത്തിലെത്താന്‍ ശ്രമിച്ചയാളാണ് ടി.ടി.വി.ദിനകരനെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ഇതു മുന്നില്‍ക്കണ്ടാണു ജയലളിത ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും പനീര്‍സെല്‍വം പറഞ്ഞു. മന്നാര്‍ഗുഡിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഒപിഎസിന്റെ പരാമര്‍ശം. ‘കക്ഷിയിലും ഭരണത്തിലും മന്നാര്‍ഗുഡി കുടുംബം അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നു. ജയലളിതയെ അധികാരത്തില്‍നിന്നു നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. അതിനാലാണ് അവര്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടത്.’പനീര്‍സെല്‍വം പറഞ്ഞു. ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ശശികലയുടെ സഹോദരന്‍ ദിവാകരന്‍ […]

പനീര്‍സെല്‍വത്തിന് 2200കോടി രൂപയുടെ സമ്പാദ്യം; സ്വത്ത് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു

പനീര്‍സെല്‍വത്തിന് 2200കോടി രൂപയുടെ സമ്പാദ്യം; സ്വത്ത് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചത് 2200 കോടി രൂപ. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീര്‍സെല്‍വം ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ട്. ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, എംഎല്‍എ എന്നിങ്ങനെയായിരുന്നു പനീര്‍സെല്‍വത്തിന്റെ […]

പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം

പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ശശികലയുടെ ചിത്രങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒപിഎസ് വിഭാഗം. പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ശശികലയുടെ ചിത്രങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം നേതാവ് ഇ. മധുസൂദനന്‍ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഒപിഎസ് ക്യാമ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വി.കെ. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുള്‍പ്പെടെയുള്ള മണ്ണാര്‍കുടി സംഘത്തെ അണ്ണാ ഡിഎംകെയില്‍നിന്നു പുറത്താക്കിയതായി […]

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; പനീര്‍സെല്‍വവും സംഘവും നിരാഹാര സമരത്തില്‍

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; പനീര്‍സെല്‍വവും സംഘവും നിരാഹാര സമരത്തില്‍

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം നിരഹാര സമരത്തില്‍. ഒപിഎസ് പക്ഷത്തുള്ള എംഎല്‍എമാരും എപിമാരും തമിഴ്‌നാട്ടിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ ഒറ്റ ദിവസത്തെ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവശ്യം. അണ്ണാഡിഎംകെ ഔദ്യോഗികപക്ഷമായ പളനിസ്വാമി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധ പരിപാടികള്‍ക്കാണ് പനീര്‍ശെല്‍വവും ഒപ്പമുള്ളവരും നീങ്ങുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിക്കുക. […]

ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ ബിന്‍ലാദന്റെ ചിത്രം ഉയര്‍ത്തി, റിപബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു: പനീര്‍സെല്‍വം

ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ ബിന്‍ലാദന്റെ ചിത്രം ഉയര്‍ത്തി, റിപബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു: പനീര്‍സെല്‍വം

ചെന്നൈ: ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്ന ആവശ്യവുമായി മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയതായി മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. തമിഴ്‌നാട് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ ഗുരുതര ആരോപണം. അല്‍ഖാഇദ തലവന്‍, കൊല്ലപ്പെട്ട ഉസാമ ബിന്‍ലാദിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും പ്രത്യേക തമിഴ് രാഷ്ട്രം എന്ന ആവശ്യം ഉയര്‍ന്നതായും റിപ്പബഌക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്റെ നല്‍കിയ […]

ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സ് പുറത്തിറക്കും, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി:വിധി പറയുന്നത് സുപ്രീംകോടതി നീട്ടി

ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സ് പുറത്തിറക്കും, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി:വിധി പറയുന്നത് സുപ്രീംകോടതി നീട്ടി

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതിഷേധമവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കാനാകൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രശ്‌നപരിഹാരം തേടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. […]