പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുമെന്ന് മാത്രമല്ല, പാരസെറ്റാമോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്നും പഠനം. പാരസെറ്റാമോള്‍ മാത്രമല്ല മറ്റ് വേദന സംഹാരികളും ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നത് വരും തലമുറയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ നല്‍കിയ തള്ള എലിയുടെ മക്കള്‍ക്ക് വന്ധ്യത സാധ്യതകള്‍ കൂടുതലാണ്. അണ്ഡത്തിന്റെ ഉല്‍പാദനം കുറവാണെന്ന് മാത്രമല്ല, അണ്ഡങ്ങള്‍ വളരെ ചെറുതാണെന്നും ഗര്‍ഭപാത്രത്തിന് ഭ്രൂണത്തെ വഹിക്കാനുള്ള കട്ടി ഇല്ലാതാകുന്നതായും കണ്ടെത്തി. മനുഷ്യരുടേയും എലികളുടേയും പ്രത്യുല്‍പാദന കാര്യങ്ങളിലും ജനനേന്ദ്രിയവ്യൂഹങ്ങളിലും സമാനതകളുള്ളത് […]