കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ്

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ്

തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ അത്തരം സ്ത്രീകള്‍ പോകില്ല. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോര്‍ജ്. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന […]

പി.സി ജോര്‍ജിന്റെ പരാമര്‍ശം: വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു; പി.സിയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി

പി.സി ജോര്‍ജിന്റെ പരാമര്‍ശം: വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു; പി.സിയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ പരാമര്‍ശം: വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. കമ്മീഷനെ അപമാനിക്കും വിധമുള്ള പരാമര്‍ശത്തിലാണ് അതൃപ്തി അറിയിച്ചത്. ജോര്‍ജിന്‍റെ മൊഴി രേഖപ്പെടുത്താനും കമ്മീഷന്‍ അനുമതി തേടി. വനിതാ കമ്മീഷന്‍ നാളെ ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിനു പി.സി.ജോര്‍ജിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നു വിലയിരുത്തിയാണു നടപടി. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുക്കാന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കിയത്. […]

നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം

നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്‍കി. ഓഗസ്റ്റ് ഒന്‍പതിനു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജോര്‍ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. […]

പി.സി ജോര്‍ജ് എംഎല്‍എയും ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി

പി.സി ജോര്‍ജ് എംഎല്‍എയും ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി

കോ​ട്ട​യം: പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​. ഒരു ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് ന​ടി​യു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് പി.​സി ജോ​ർ​ജ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ര​ണ്ടു​ത​വ​ണ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​തോ​ടെ അ​വ​താ​ര​ക​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച ന​ട​ൻ​മാ​രാ​യ ക​മ​ൽ​ഹാ​സ​ൻ, അ​ജു​വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പൊ​ലീ​സാ​ണ് ക​മ​ൽ​ഹാ​സ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രെ അ​റി​യി​ക്കു​ന്ന​തി​നി ട​യി​ലാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ന​ടി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​ത്. ദി​ലീ​പി​ന് പി​ന്തു​ണ അ​റി​യി​ച്ചു​ള്ള ഫെയ്‌സ്ബുക്ക് പോ​സ്റ്റി​ലാ​ണ് […]

മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനെയെന്ന് പി.സി.ജോര്‍ജ്

മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനെയെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നേടാന്‍ സിപിഐഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്എം നടപടി രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും തുല്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രവലിയ രാഷ്ട്രീയ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യമോ എന്നാണ് ജോര്‍ജ് ചോദിച്ചത്. കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെ.എം.മാണിയും മകന്‍ ജോസ് കെ.മാണിയും ഒളിവില്‍ പോയി. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.ജെ.ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കണം. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ മോന്‍സ് […]

മുല്ലപ്പെരിയാര്‍ പൊട്ടുമെന്നത് വ്യാജപ്രചാരണം; പുതിയ അണക്കെട്ടിനായി പി.ജെ. ജോസഫ് കമ്മീഷന്‍ വാങ്ങി: പി.സി ജോര്‍ജ്

മുല്ലപ്പെരിയാര്‍ പൊട്ടുമെന്നത് വ്യാജപ്രചാരണം; പുതിയ അണക്കെട്ടിനായി പി.ജെ. ജോസഫ് കമ്മീഷന്‍ വാങ്ങി: പി.സി ജോര്‍ജ്

കോഴിക്കോട്: സ്വിസ് കമ്പനിയില്‍ നിന്നും കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വേണ്ടി മുന്‍മന്ത്രി പി.ജെ.ജോസഫ് നാടകം കളിച്ചതെന്നും, ഉമ്മന്‍ചാണ്ടി കെ.എം.മാണികുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണെന്നും പി.സി.ജോര്‍ജ് എംഎല്‍എ. സ്വതന്ത്ര ബസ്‌തൊഴിലാളി യൂണിയന്റെ ബഹുജനകണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി മുന്‍ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് ആയിരം കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കിയിരുന്നു. കേരള കോണ്‍ഗ്രസ്(എം)മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്‌ക്കൊപ്പം സിറ്റ്‌സര്‍ലാന്റില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മീഷന്‍ […]

നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടന് പങ്കുണ്ടെന്ന് പിസി.ജോര്‍ജ്

നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടന് പങ്കുണ്ടെന്ന് പിസി.ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. സംഭവത്തില്‍ മലയാളത്തിലെ ഒരുപ്രമുഖ നടന് പങ്കുണ്ടെന്നും ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. ‘സംഭവം ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് ആ കുടുംബത്തെ തകര്‍ത്തത്’. പി.സി. ജോര്‍ജ് ആരോപിച്ചു. അതേസമയം, പിണറായി വിജയന്‍ […]

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി സി ജോര്‍ജ്; നോട്ട് നിരോധനത്തിനെതിരെ ആദ്യസമരം

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി സി ജോര്‍ജ്; നോട്ട് നിരോധനത്തിനെതിരെ ആദ്യസമരം

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യസമരം ഈ മാസം 17ന് സംഘടിപ്പിക്കും. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പ് 5, 6 തീയതികളില്‍ കോട്ടയത്തു ചേര്‍ന്നയാതാണ് റിപ്പോര്‍ട്ട്. കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് […]

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. മാണി സ്വയം രാജി വച്ചു പോകില്ല. അതുകൊണ്ടു പുറത്താക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്.

മാണി യുഡിഎഫ് വിട്ടത് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടെന്ന് പി.സി. ജോര്‍ജ്

മാണി യുഡിഎഫ് വിട്ടത് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടെന്ന് പി.സി. ജോര്‍ജ്

ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും ഒരേ തൂവല്‍പക്ഷികളെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് മാണി യുഡിഎഫ് വിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. രണ്ടു മാസത്തിനകം കേരളത്തില്‍ പുതിയ മുന്നണി സമവാക്യം ഉണ്ടാകുമെന്നും അന്ന് താന്‍ ഒറ്റയ്ക്കാവില്ലെന്നും പിസി.ജോര്‍ജ് കോഴിക്കോട് പറഞ്ഞു.