ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പിസി ജോര്‍ജ്

ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പിസി ജോര്‍ജ്. മന്ത്രിയുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥരെയാണ് വകുപ്പ് തലവന്മാര്‍ ആക്കേണ്ടത്. തച്ചങ്കരി എടുത്ത് ചാട്ടക്കാരനായിരുന്നു. പാലു തരുന്ന പശുവിന്റെ വേലിചാട്ടമാണ് തച്ചങ്കരിയില്‍ കണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തച്ചങ്കരിയെ പുറത്താക്കിയിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തച്ചങ്കരി കെബിപിഎസ് […]

‘എന്തുകൊണ്ട് നോട്ടയില്ല’; ബാലറ്റ് പേപ്പറില്‍ വോട്ടിന് പകരം പി.സി. ജോര്‍ജിന്റെ ചോദ്യം

‘എന്തുകൊണ്ട് നോട്ടയില്ല’; ബാലറ്റ് പേപ്പറില്‍ വോട്ടിന് പകരം പി.സി. ജോര്‍ജിന്റെ ചോദ്യം

തിരുവനന്തപുരം: ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും പി.സി.ജോര്‍ജിന്റെ വോട്ട് അസാധു. വോട്ട് ചെയ്യുന്നതിന് പകരം പിസി ജോര്‍ജ് എംഎല്‍എ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയത് ഒരു ചോദ്യം. എന്തുകൊണ്ട് നോട്ടയില്ല എന്നാണ് ബാലറ്റ് പേപ്പറില്‍ ജോര്‍ജ് എഴുതിയത്. ഇതേ തുടര്‍ന്നാണ് ബാലറ്റ് പേപ്പര്‍ വാങ്ങിയവരില്‍ നിന്ന് ഒരു വോട്ട് അസാധുവായത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒന്നും എഴുതാതെ ബാലറ്റ് പേപ്പര്‍ മടക്കി പെട്ടിയിലിടുകയായിരുന്നു പി.സി.ജോര്‍ജ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ചയുണ്ടായതിനാല്‍ ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായിരുന്നു. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെയും പി.സി.ജോര്‍ജിന്റെയും നിലപാട് […]

ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല; സ്വതന്ത്രനായി സഭയിലെത്തിയതുകൊണ്ട് വോട്ട് അസാധുവാക്കി: പി.സി.ജോര്‍ജ്

ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല; സ്വതന്ത്രനായി സഭയിലെത്തിയതുകൊണ്ട് വോട്ട് അസാധുവാക്കി: പി.സി.ജോര്‍ജ്

തിരുവനന്തപുരം: യുഡിഎഫ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടാണ് താന്‍ സഭയിലെത്തിയത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയത്. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ വോട്ടുചെയ്തത് എല്‍ഡിഎഫിനാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി- എല്‍ഡിഎഫ് ബന്ധത്തിന്റെ തെളിവാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കും എന്നും ജോര്‍ജ് വോട്ടെടുപ്പിന് മുന്‍പേ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി […]

വീണാ ജോര്‍ജിനെയടക്കം പലരെയും സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത് താന്‍ പറഞ്ഞിട്ടെന്ന് പിസി ജോര്‍ജ്

വീണാ ജോര്‍ജിനെയടക്കം പലരെയും സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത് താന്‍ പറഞ്ഞിട്ടെന്ന് പിസി ജോര്‍ജ്

കൊച്ചി: ആറുമുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച വീണാ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് താന്‍ പറഞ്ഞിട്ടായിരുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. വീണാ ജോര്‍ജിനെ മാത്രമല്ല തന്റെ നിര്‍ദ്ദേശ പ്രകാരം മറ്റ് പലരെയും സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പിരിച്ചു വിടണം. കേരള കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല. മാണിയുടെ കാലശേഷം കേരള കോണ്‍ഗ്രസ് ജയിക്കില്ലെന്നും മനസിലാക്കിയാണ് മകനെ മന്ത്രിയാക്കാന്‍ ബിജെപിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് മാന്യമായ സമീപനമല്ല: പി.സി. ജോര്‍ജ്

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് മാന്യമായ സമീപനമല്ല: പി.സി. ജോര്‍ജ്

കോട്ടയം: പിണറായിയെ മുഖ്യമന്ത്രിയാക്കിയത് എല്‍ഡിഎഫിന് വോട്ടു ചെയ്ത ജനങ്ങളോടുള്ള മാന്യമായ സമീപനമല്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. വി.എസ്. അച്യുതാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ വിജയം ലഭിക്കില്ലായിരുന്നു. കെ.എം.മാണി വിജയിച്ചതിന് നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായി മല്‍സരിച്ചാണ് പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചത്. ഇരുപത്തി ഏഴായിരത്തിലേറെ വോട്ടിനായിരുന്നു ജയം. പിണറായിയെ മുഖ്യമന്ത്രി പദവിയിലേക്കു നിയോഗിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമാണ് തീരുമാനിച്ചത്. പുതിയ മന്ത്രിസഭ 25നു […]

കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കും: പൂഞ്ഞാറില്‍ വന്‍ വിജയം നേടുമെന്ന് പിസി ജോര്‍ജ്

കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കും: പൂഞ്ഞാറില്‍ വന്‍ വിജയം നേടുമെന്ന് പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന പിസി ജോര്‍ജ്. ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്നും കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍ തന്നെയായിരിക്കുമെന്നും […]

പൂഞ്ഞാര്‍ ആരെ തുണയ്ക്കും

പൂഞ്ഞാര്‍ ആരെ തുണയ്ക്കും

ദീപു മറ്റപ്പള്ളി ചതുഷ്‌കോണമല്‍സരത്തിനൊരുങ്ങി കഴിഞ്ഞ പൂഞ്ഞാര്‍മണ്ഡലം ഇത്തവണ ആരെ തുണക്കുമെന്ന് സംസ്ഥാനം ഉറ്റു നോക്കുകയാണ്.മുന്‍ ചീഫ് ആയ പി.സി ജോര്‍ജ് തന്റെ കേരള കോണ്‍ഗ്രസ് സെക്കുലറുമായി മൂന്ന് മുന്നണികള്‍ക്കം ഒപ്പം രംഗത്ത് എത്തിയതോടെയാണ് മണ്ഡലം ശ്രദ്ധയാകര്‍ഷിച്ചത്. വിജയം പ്രവചനാതീതമായിരിക്കുന്ന പൂഞ്ഞാറില്‍ എന്ത് വിലകൊടുത്തും വിജയിക്കുക എന്നതാണ് ഇരുമുന്നണികളുടെയും ജനപക്ഷ സ്ഥാനാര്‍ഥിയായ പി സി ജോര്‍ജിന്റെയും ലക്ഷ്യം. ജോര്‍ജുകുട്ടി ആഗസ്തിയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ എം മാണി കളത്തിലിറക്കിയിരിക്കുന്നത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച് […]

പി.സി.ജോര്‍ജിന് പിന്തുണയുമായി ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ ഫെയ്‌സ്ബുക്ക് കൂട്ടായ്മ

പി.സി.ജോര്‍ജിന് പിന്തുണയുമായി ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ ഫെയ്‌സ്ബുക്ക് കൂട്ടായ്മ

കോട്ടയം: എല്‍ഡിഎഫ് കൈയ്യൊഴിഞ്ഞതിനു പിന്നാലെ പി.സി.ജോര്‍ജിനായി ഫെയ്‌സ്ബുക്കില്‍ അണികളുടെ പ്രചാരണം. ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ എന്ന അണികളുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞ ചിരിയോടെ വോട്ടര്‍മാരെ സമീപിക്കുകയാണ് ജോര്‍ജ്. ഗള്‍ഫില്‍നിന്ന് നിയന്ത്രിക്കുന്ന ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ എന്ന പേജില്‍ ജോര്‍ജിനായി കൊച്ചുകുട്ടികള്‍ വരെ വോട്ട് അഭ്യര്‍ഥിക്കുന്നു. സ്വതന്ത്രനായി മല്‍സരിക്കാനുള്ള ജോര്‍ജിന്റെ തീരുമാനം വന്ന് തൊട്ടുപിന്നാലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിക്കാനിറങ്ങിയവരെ നയിക്കാന്‍ മകന്‍ ഷോണ്‍ ജോര്‍ജുമുണ്ടായിരുന്നു. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഔദ്യോഗിക പേജില്‍ പി.സി.ജോര്‍ജ് അവസാന പോസ്റ്റിട്ടത് കഴിഞ്ഞ […]

എല്‍ഡിഎഫ് വഞ്ചിച്ചു; പൂഞ്ഞാറിലേത് പെയ്‌മെന്റ് തീരുമാനമെന്ന് പിസി ജോര്‍ജ്

എല്‍ഡിഎഫ് വഞ്ചിച്ചു; പൂഞ്ഞാറിലേത് പെയ്‌മെന്റ് തീരുമാനമെന്ന് പിസി ജോര്‍ജ്

കോട്ടയം: എല്‍ഡിഎഫ് കാട്ടയത് വഞ്ചനയെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറിലേത് എല്‍ഡിഎഫിന്റെ പെയ്‌മെന്റ് തീരുമാനമാണെന്ന് പി സി ജോര്‍ജ്. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരുമാണ് തീരുമാനം എടുത്തത്. അതേസമയം, താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് തന്നോടൊപ്പമാണെന്നും ഒരു വിഭാഗം തന്നെ ചതിച്ചതായും ജോര്‍ജ് പറഞ്ഞു. സിപിഐഎം വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായപ്പോള്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് സീറ്റ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജിനെ എല്‍ഡിഎഫ് ചതിച്ചിട്ടില്ലെന്നും […]

എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായി; സിപിഐഎം 92 സീറ്റിലും, സിപിഐ 27 സീറ്റിലും മത്സരിക്കും

എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായി; സിപിഐഎം 92 സീറ്റിലും, സിപിഐ 27 സീറ്റിലും മത്സരിക്കും

ജെഎസ്എസിനും പി.സി ജോര്‍ജിനും സീറ്റുകള്‍ ഒന്നും സിപിഐഎം നല്‍കിയില്ല. ജോര്‍ജിനെ ചതിച്ചിട്ടില്ലെന്ന് സിപിഎം.   തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ജെഎസ്എസിനും പി.സി ജോര്‍ജിനും സീറ്റുകള്‍ ഒന്നും സിപിഐഎം നല്‍കിയില്ല. 22 വര്‍ഷങ്ങള്‍ക്കു ശേഷം എകെജി സെന്ററിന്റെ പടികടന്നെത്തിയ ഗൗരിയമ്മയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളി. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിന് സീറ്റ് നല്‍കേണ്ടായെന്ന നിര്‍ണായക തീരുമാനവുമെടുത്താണ് എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. ഇടതു മുന്നണി […]