പി.സി.ജോര്‍ജിന് എല്‍ഡിഎഫ് സീറ്റ് നല്‍കില്ല

പി.സി.ജോര്‍ജിന് എല്‍ഡിഎഫ് സീറ്റ് നല്‍കില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് എല്‍ഡിഎഫ് പി.സി.ജോര്‍ജിന് നല്‍കില്ല. പൂഞ്ഞാര്‍ ഉള്‍പ്പെടെ നാലു സീറ്റുകള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് സിപിഎം തീരുമാനം. ജനാധിപത്യ കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് പൂഞ്ഞാര്‍ സീറ്റ് അവര്‍ക്ക് നല്‍കാമെന്ന് സിപിഎം അറിയിച്ചത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. ഇടുക്കി- ഫ്രാന്‍സിസ് ജോര്‍ജ,് പൂഞ്ഞാര്‍- പി.സി. ജോസഫ്, ചങ്ങനാശേരി- ഡോ.കെ.സി. ജോസഫ്, തിരുവനന്തപുരം- ആന്റണി രാജു.

ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വേണ്ടെന്ന് സിപിഎം തീരുമാനം

ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വേണ്ടെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. അതേസയം, യുഡിഎഫ് വിട്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പൂഞ്ഞാര്‍ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. അവര്‍ക്ക് ഈ സീറ്റ് നല്‍കുമെന്നാണ് സൂചന. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. പി.സി. ജോര്‍ജിന്റെ പേരും ചേര്‍ത്ത് ഇടതുമുന്നണിക്കുവേണ്ടി മതില്‍ ബുക്ക് ചെയ്തതു സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടു തിരുത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ചില […]

പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ജോര്‍ജിന്റെ വാദം കൂടി പരിഗണിച്ച് രാജി അപേക്ഷയില്‍ നിയമാനുസൃതം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സാധ്യമാണെന്ന് കോടതി വ്യക്തമാക്കി കൊച്ചി: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി സി ജോര്‍ജിന്റെ വിശദീകരണം സ്പീക്കര്‍ കണക്കിലെടുത്തില്ല. പി സി ജോര്‍ജ് സ്വമേധയാ രാജിവെച്ച കാര്യം സ്പീക്കര്‍ പരിഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല. ജോര്‍ജിന്റെ വാദം കൂടി പരിഗണിച്ച് രാജി അപേക്ഷയില്‍ നിയമാനുസൃതം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സാധ്യമാണെന്ന് കോടതി വ്യക്തമാക്കി. […]

മുരളീധരനെ കെപിസിസി നിയന്ത്രിക്കണം:പി.സി.ജോര്‍ജ്

മുരളീധരനെ കെപിസിസി നിയന്ത്രിക്കണം:പി.സി.ജോര്‍ജ്

കെ. മുരളീധരന്‍ എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട് അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്  . 2004ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ   പാരവച്ചയാളാണ് മുരളീധരന്‍. മുരളീധരന്റെ കാര്‍ന്നോരുടെ ആനുകൂല്യമല്ല   താന്‍ കൈപ്പറ്റുന്നതെന്നും ജോര്‍ജ് പറഞ്ഞു. രാവും പകലും സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയിട്ട് അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിവിളിച്ചു നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്നായിരുന്നു കെ. മുരളീധരന്റെ പ്രസ്താവന. ഇയാളെ പാര്‍ട്ടി നേതാവ് നിയന്ത്രിക്കുമെന്നു പറഞ്ഞിട്ടു കാര്യമില്ല. തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ […]

പി.സി. ജോര്‍ജിനെതിരായ അച്ചടക്കനടപടിയില്‍ തീരുമാനമായില്ല

പി.സി. ജോര്‍ജിനെതിരായ അച്ചടക്കനടപടിയില്‍ തീരുമാനമായില്ല

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ഏതു തരത്തിലുള്ള അച്ചടക്ക നടപടി എടുക്കണമെന്ന് ആലോചിക്കാന്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ മൂന്നംഗ സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. തിരുവനന്തപുരത്തു കെ.എം.മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഏകാഭിപ്രായം സ്വീകരിക്കാന്‍ കഴിയാതെ പോയത്. അതേസമയം, പി.സി.ജോര്‍ജിനെതിരെ കടുത്ത നടപടിവേണമെന്ന ആവശ്യത്തില്‍ ജോസഫ് വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. ചീഫ് വിപ്പ് സ്ഥാനം, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനം എന്നിവയില്‍ നിന്നു ജോര്‍ജിനെ മാറ്റി നിര്‍ത്തുക, യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കുക, പരസ്യപ്രസ്താവനകള വിലക്കുക […]

പി.സി ജോര്‍ജ് പ്രശ്‌നം: കേരള കോണ്‍ഗ്രസ് യോഗം ഉപേക്ഷിച്ചു

പി.സി ജോര്‍ജ് പ്രശ്‌നം: കേരള കോണ്‍ഗ്രസ് യോഗം ഉപേക്ഷിച്ചു

കേരളാകോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി ഇന്ന് വിളിച്ചുചേര്‍ന്ന മൂന്നംഗ സമിതി യോഗം ഉപേക്ഷിച്ചു. സമിതിയില്‍ പങ്കെടുക്കാനില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതോടെയാണിത്. കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ് തോമസ് എന്നിവരാണ് സമിതിയില്‍ ഉള്ളത്. ഏകപക്ഷീയമായി പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കില്ലെന്ന് കെ.എം. മാണി നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്നും പിജെ ജോസഫ് വിട്ടു നില്‍ക്കുന്നത്. പി സി ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും യോജിച്ച് പോകാന്‍ കഴിയില്ലെന്നും പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പി സി […]

ലാവ്‌ലിന്‍ കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ പി.സി.ജോര്‍ജ്

ലാവ്‌ലിന്‍ കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ പി.സി.ജോര്‍ജ്

ലാവലിന്‍ കേസില്‍ വിധി പറഞ്ഞ സിബിഐ കോടതി ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനം.ആഗോള കുത്തക മ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കണമെന്ന് പറയാന്‍ ജഡ്ജി ആരാണെന്ന് പി.സി ജോര്‍ജ് ചോദിച്ചു. കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയതില്‍ തെറ്റില്ല. എന്നാല്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിന്റെ അടിസ്ഥാനമെന്താണ്? നമ്മുടെ കോടതികള്‍ എങ്ങോട്ടാണ് ? വിസ്താരമോ മറ്റു കാര്യങ്ങളുമൊന്നുമില്ലാതെയാണ് വിധിയെന്നും ജോര്‍ജ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ ആര്‍.ശങ്കര്‍ അനുസ്മരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇടപാടില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്ന് […]

മാണി വാളെടുക്കുന്നു; ജോര്‍ജ് പുകഞ്ഞ കൊള്ളിയാകുമോ?

മാണി വാളെടുക്കുന്നു; ജോര്‍ജ് പുകഞ്ഞ കൊള്ളിയാകുമോ?

പാലം കുലങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന അവസ്ഥയില്‍നിന്ന് തത്കാലം മാണി സാര്‍ പിന്‍വാങ്ങുന്നു. തന്റെ രണ്ടില പാര്‍ട്ടിക്ക് സെക്യുലര്‍ ഭാവം നല്‍കാനെത്തിയ പൂഞ്ഞാര്‍ ജോര്‍ജ് തന്റെയും മകന്റെയും അടിവേര് വെട്ടുമെന്ന് ഉറപ്പായതോടെ കടിഞ്ഞാണിടാന്‍ കെ എം മാണി തയ്യാറെടുക്കുന്നു. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജിനെ മാറ്റുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കേരള കോണ്‍ഗ്രസ് യോഗം ചേരും. ഈ യോഗത്തില്‍ ജോര്‍ജിനോട് സ്ഥാനമൊഴിയാന്‍ മാണി നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചന. നടപടി ശക്തമായ താക്കീതില്‍ ഒതുക്കി […]