കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വിയറ്റ്‌നാം കുരുമുളക് ഇറക്കുമതി വീണ്ടും

കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വിയറ്റ്‌നാം കുരുമുളക് ഇറക്കുമതി വീണ്ടും

മട്ടാഞ്ചേരി : ഇന്ത്യയിലേക്ക് വിയറ്റ്‌നാമില്‍ നിന്ന് കുരുമുളക് ഇറക്കുമതി വീണ്ടും തുടങ്ങി. മുംബൈ, ബാംഗ്ളൂർ, ഡല്‍ഹി ഇവിടങ്ങളിലേക്കാണ് വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് എത്തിക്കുന്നത്. മുംബൈ തുറമുഖം വഴി ഇറക്കിയ കുരുമുളക് കൊച്ചിയിലേക്കും എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഇറക്കുമതി ഉണ്ടാകുമെന്നും സൂചനയുണ്ട്. വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതി വര്‍ധിക്കുന്നത് കര്‍ഷകര്‍ ഭയത്തോടെയാണ് കാണുന്നത്. കേരളത്തിലുള്‍പ്പെടെ കുരുമുളകിന് വില ഇടിയുന്ന കാലമാണ്. വിദേശ ഇറക്കുമതി കൂടിയാകുമ്പോള്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും. കേരളത്തില്‍ ഉത്പാദനം കുറഞ്ഞിട്ടും വില കയറാത്ത സാഹചര്യമുണ്ട്. […]

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍, പിന്നെ പൊടിപൂരം

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍, പിന്നെ പൊടിപൂരം

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കഴിക്കാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ പുലിവാലു പിടിച്ചു. ഏറ്റവും എരിവുള്ള മുളകെന്ന ഗിന്നസ് റെക്കോഡുള്ള കരോലിന റീപ്പര്‍ പെപ്പറാണ് ഇരിവരും കഴിക്കാന്‍ നോക്കിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. എരിവു സഹിക്കവയ്യാതെ ഒരാള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടായപ്പോള്‍ രണ്ടാമത്തേയാള്‍ ബോധംകെടുന്ന അവസ്ഥയിലെത്തി. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള കൂട്ടുകാരികളായ സബ്രിനാ സ്റ്റിവാര്‍ട്ട് (22), ലിസ്സി വസ്റ്റ് (18) എന്നിവരാണ് പരീക്ഷണത്തിന് മുതിര്‍ന്നത്. ഒരു മുളക് മുഴുവന്‍ കഴിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. […]