ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം

ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം

കോട്ടയം: ഇടുക്കി ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ശ്രദ്ധക്കുറവാണ് അപകടത്തിനിടയാക്കിയത്. ജനറേറ്റര്‍ നിലച്ചതറിഞ്ഞ ജീവനക്കാര്‍ അണക്കെട്ടിന്റെ പ്രവേശന ഭാഗത്തെ ടണല്‍ ഗേറ്റ് ഒറ്റയടിക്ക് അടച്ചതാണ് ഗേറ്റ് തകര്‍ത്ത് വെള്ളം പ്രവഹിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ടണലില്‍ ചെളിയും നിറഞ്ഞു. ഓഗസ്റ്റ് 11ന് ഉണ്ടായ ഈ സംഭവം ഇതിനുശേഷം ലോവര്‍ പെരിയാര്‍ അണക്കെട്ടു കാണാനെത്തിയെ വൈദ്യുതി മന്ത്രി എം.എം.മണിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ മറച്ചുവച്ചു. […]

പെരിയാറില്‍ ഉപ്പുവെള്ളം: കൊച്ചിയില്‍ കുടിവെള്ളം മുടങ്ങും

പെരിയാറില്‍ ഉപ്പുവെള്ളം: കൊച്ചിയില്‍ കുടിവെള്ളം മുടങ്ങും

കൊച്ചി: പെരിയാറില്‍ വേലിയേറ്റത്തെ തുടര്‍ന്ന് ആലുവയില്‍ നിന്ന് കൊച്ചിയിലേക്കും വിശാലകൊച്ചിയിലേക്കുമുള്ള പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവച്ചു. വന്‍തോതില്‍ ഉപ്പുവെള്ളം കയറിയതോടെയാണ് പമ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അനുവദിക്കപ്പെട്ടതിലും നാലിരട്ടിയാണ് ഇപ്പോള്‍ പെരിയാറിലെ ഉപ്പിന്റെ അംശം. വൈകുന്നേരം നാല് മണിയോടെ വേലിയിറക്കം ഉണ്ടാക്കുമെന്നും അതോടെ പമ്പിംഗ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.