കീടങ്ങളെ പേടിക്കേണ്ട

കീടങ്ങളെ പേടിക്കേണ്ട

മുട്ടക്കാര്‍ഡുകള്‍ എന്ത്? എങ്ങനെ? നെല്‍കൃഷിയില്‍ തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവും മറ്റും ആക്രമിക്കുന്ന സമയമായി. കീടനാശിനികള്‍ ഏറ്റവും കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള സംയോജിത കീടനിയന്ത്രണം പ്രചാരത്തിലായി വരുന്നു്ണ്ട് എങ്കിലും ചില കാര്യങ്ങളില്‍, അശാസ്ത്രീയമായ ചില തെറ്റിധാരണകള്‍ അറിഞ്ഞോ അറിയാതെയോ കൃഷിക്കാരുടെയിടയില്‍ കാണുന്നു. കീടനിയന്ത്രണത്തിന് മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം, എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം എന്ന ധാരണയാണ് ഇതിലൊന്ന്. മുട്ടക്കാര്‍ഡുകള്‍ എന്ത്, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയാലേ ഈ ധാരണയിലെ അബദ്ധം മനസിലാകുകയുള്ളു. എന്താണ് മുട്ടക്കാര്‍ഡ് ? നെല്ലിന്റെ കീടങ്ങളായ തണ്ടുതുരപ്പനും ഇലചുരുട്ടിയും […]

സ്ലോ ‘കില്ലറാ’യി കീടനാശിനികള്‍

സ്ലോ ‘കില്ലറാ’യി കീടനാശിനികള്‍

കീടനാശിനികള്‍ എന്നു കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ നമുക്കു ‘ഭയമാണ്. ഏതാഹാരത്തില്‍ എപ്പോള്‍ ഇവ ഉണ്ടാകും എന്ന ആശങ്ക, ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്ത, ഇതൊക്കെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു ശേഷമാണ് മലയാളിയെ കൂടുതലായും അലട്ടാന്‍ തുടങ്ങിയത്.കീടങ്ങളെ നിയന്ത്രിക്കാനാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇവ നമ്മുടെ പ്രകൃതിയെയും ജീവജാലങ്ങളെയും വിഷമയമാക്കുന്നു. കീടനാശിനിയുമായുള്ള സമ്പര്‍ക്കം പല രീതിയിലുമാവാം, കീടനാശിനി പ്രയോഗിച്ച ‘ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം മൂലമോ, കീടനാശിനിപ്രയോഗം മൂലം തന്നെയോ, കൃഷിയിടങ്ങളില്‍ നിന്നോ ഒക്കെ സം’വിക്കാം. എന്തു തന്നെയായാലും ഒരളവില്‍ കൂടിയാല്‍ […]