ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല ; പെട്രോളിന് 70.57 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല ; പെട്രോളിന് 70.57 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പുതുവര്‍ഷ ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയും കുറഞ്ഞിരുന്നു.എന്നാല്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70.57 രൂപയാണ്. ഡിസല്‍ വില 66.13 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്.

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.

പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറച്ചു; നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് ജെയ്റ്റ്‌ലി

പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറച്ചു; നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. രണ്ട് രൂപ അമ്പത് പൈസ വീതമാണ് കുറച്ചത്. നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസ കുറയ്ക്കും. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും.സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി […]

ഇന്ധനവില കുറയും; സംസ്ഥാന നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം

ഇന്ധനവില കുറയും; സംസ്ഥാന നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയും. അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം. എത്ര കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് തീരുമാനിക്കും. മറ്റന്നാള്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, […]

ഇന്ധനവില ഇന്നും കൂടി; ഡീസല്‍വില 75 കടന്നു

ഇന്ധനവില ഇന്നും കൂടി; ഡീസല്‍വില 75 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില 75 രൂപ കടന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 82.45 രൂപയും ഡീസല്‍ വില 75.05 രൂപയുമായി. തുടര്‍ച്ചയായി പതിനഞ്ചാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്.  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

ഇന്ധനവില വര്‍ദ്ധനവില്‍ നടപടിയെടുക്കാതെ കേന്ദ്രം;  ദീര്‍ഘകാല പരിഹാരമാണ് ആലോചിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ്

ഇന്ധനവില വര്‍ദ്ധനവില്‍ നടപടിയെടുക്കാതെ കേന്ദ്രം;  ദീര്‍ഘകാല പരിഹാരമാണ് ആലോചിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവില വര്‍ദ്ധന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. ദീര്‍ഘകാല പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാരിന് ഇന്ധന വില ലിറ്ററിന് 25 രൂപ വരെ കുറച്ചു നല്‍കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം പറയുന്നു. ട്വിറ്ററിലാണ് ചിദംബരെ തന്റെ ആശയം പങ്കുവച്ചത്. ഇന്ധനം വഴി ജനത്തിന് മേല്‍ ചുമത്തുന്ന നികുതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് […]

ഇന്ധവില വീണ്ടും കൂടി

ഇന്ധവില വീണ്ടും കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ എഴാം ദിവസും സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.35ഉം ഡീസലിനു 73.34 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം. തിരുവനന്തപുരം- പെട്രോള്‍ 80.35, ഡീസല്‍73.34 കൊച്ചി പെട്രോള്‍- 78.95, ഡീസല്‍ 71.95 കോഴിക്കോട്- പെട്രോള്‍ 79.30,ഡീസല്‍ 72.29

എണ്‍പതും കടന്ന് സംസ്ഥാനത്ത് പെട്രോള്‍ വില

എണ്‍പതും കടന്ന് സംസ്ഥാനത്ത് പെട്രോള്‍ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്കും വില ഉയരുകയാണ്.

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പെട്രോള്‍ ലിറ്ററിന് 78.38 രൂപയും ഡീസലിന് 71.22(തിരുവനന്തപുരം) രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത്‌ തവണയാണു എക്‌സൈസ്‌ തീരുവ കൂട്ടിയത്‌. രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച്‌ എക്‌സൈസ്‌ തീരുവ കുറയ്‌ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ […]

പെട്രോളിനും ഡീസലിനും ഉള്ള നികുതി കുറയ്ക്കാനാവില്ലെന്ന് സർക്കാർ

പെട്രോളിനും ഡീസലിനും ഉള്ള നികുതി കുറയ്ക്കാനാവില്ലെന്ന് സർക്കാർ

പെട്രോളിനും ഡീസലിനും ഉള്ള നികുതി കുറയ്ക്കില്ലെന്ന് സർക്കാർ പെട്രോളിനും ഡീസലിനും ഉള്ള നികുതി കുറയ്ക്കില്ലെന്ന് സർക്കാർ. നികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ വരുമാനത്തെ അത് കാര്യമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമ സഭയെ അറിയിച്ചു.

1 2 3