കൊച്ചി: ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ കീഴിലുള്ള പന്പുകളുടെ 24 മണിക്കൂർ സമരം അർധരാത്രി മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി വരെ സമരം നീളും. സംസ്ഥാനത്തെ 90 ശതമാനം പന്പുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നു പന്പുകൾക്കു മുന്നിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആറു വർഷം മുൻപു സമർപ്പിച്ച അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കാമെന്ന കരാർ പ്രാബല്യത്തിൽ വരാത്തതിൽ പ്രതിഷേധിച്ചാണു സമരം. വർഷത്തിൽ രണ്ടുതവണ കമ്മീഷൻ വർധന നൽകാമെന്ന കരാറും ഓയിൽ കന്പനികൾ […]
ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന തുകയ്ക്കുള്ള പെട്രോള്‍ നല്‍കാതെ ഉത്തര്‍പ്രദേശില്‍ പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ്. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് സംസ്ഥാനത്ത് മുഴുവാനായും നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് പമ്പുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ 80 ശതമാനം പെട്രോള്‍ പമ്പുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പിലൂടെ പ്രതിമാസം 200 കോടിയലധികം രൂപ പമ്പുകള്‍ സമ്പാദിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.പെട്രോള്‍ പമ്പുകള്‍ […]
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 1.39 രൂപയും ഡീസല്‍ ലിറ്ററിന് 1.04 രൂപയുമാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വര്‍ധനവ് അറിയിച്ചത്. ഈ മാസം ഒന്നിന് പെട്രോള്‍ ലിറ്ററിന് 4.85 രൂപയും ഡീസല്‍ 3.41 രൂപയും കുറഞ്ഞതിന് പിന്നാലെയാണു വര്‍ധന. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പുര്‍, ജാര്‍ഖണ്ഡിലെ ജാംഷെഡ്പുര്‍ എന്നീ നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസം തോറും പരിഷ്കരിക്കുന്ന കാര്യവും ഐഒസി സൂചിപ്പിച്ചു. […]
ഡല്‍ഹി: മെയ് ഒന്നു മുതല്‍ അഞ്ച് നഗരങ്ങളിലെ ഇന്ധനവില ദിവസവും മാറും. 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊതു മേഖലാ എണ്ണക്കമ്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി പരീക്ഷിക്കുന്നത്. വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കറന്‍സി വിലയിലെ മാറ്റവും ആഗോള എണ്ണ വിപണിയിെല വ്യത്യാസവും അനുസരിച്ച് രണ്ടാഴ്ച കൂടുേമ്പാഴാണ് രാജ്യത്താകമാനം നിലവില്‍ വില പുതുക്കുന്നത്. രാജ്യത്തെ 90ശതമാനം […]
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും അഖിലേന്ത്യാതലത്തില്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം അറിയിച്ചതാണ് ഇക്കാര്യം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ആള് കേരള ഫെഡറേഷന് […]
ഡല്‍ഹി: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്ക്കനസരിച്ച് പെട്രോള്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്തും ഉടന്‍ നടപ്പിലാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാജ്യത്തെ ഓയില്‍ കമ്പനികള്‍ പരിശോധിച്ചുവരികയാണ്. പ്രധാന ആഗോള വിപണികളിലെല്ലാം തന്നെ പെട്രോള്‍ വില ദിനംപ്രതി പരിഷ്കരിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതേസമയം, രാജ്യത്ത് നിലവില്‍ രണ്ടാഴ്ചകൂടുമ്പോഴാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്കരിക്കുന്നത്. രാജ്യത്തെ റീട്ടെയില്‍ എണ്ണവിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് 95 ശതമാനം വിഹിതവും. 53,000ത്തോളംവരുന്ന […]
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 3.77 രൂപയും ഡീസല്‍ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള നടപടി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് ഇവിടെയും വിലയില്‍ പ്രതിഫലിച്ചത്. വിലയില്‍ വരുത്തിയ വ്യത്യാസം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, 2017 […]
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വിലവര്ധനവുണ്ടായിട്ടില്ലെങ്കിലും ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടതാണ് വിലവര്‍ധനയ്ക്ക് കാരണമായി പെട്രോളിയം കമ്പനികള്‍ പറയുന്നത്. പ്രാദേശിക നികുതികള്‍ക്ക് കൂടി ചേരുമ്പോള്‍ വില വീണ്ടും കൂടും. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് ഡീലര്‍ കമ്മീഷന് വര്‍ധിപ്പിക്കാനെന്ന പേരില്‍ പെട്രോള്‍ വില […]
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സമരം തീര്‍ക്കാന്‍ നാളെ വീണ്ടും ചര്‍ച്ച. ടാങ്കര്‍ ഉടമകളും തൊഴിലാളികളുമായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് തിരുവനന്തപുരത്തു വെച്ചാണു ചര്‍ച്ച. ഐഒസിയുടെ കൊച്ചി, കോഴിക്കോട് ടെര്‍മിനലുകളിലെ ടാങ്കര്‍ ലോറി തൊഴിലാളികളാണു നാലു ദിവസമായി സമരം നടത്തുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി. മിക്ക ഐഒസി പമ്പുകളിലും ഇന്ധനം തീര്‍ത്ത അവസ്ഥയിലാണ്. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ ഏവിയേഷന്‍ ഇന്ധന വിതരണത്തെയും സമരം ബാധിക്കുന്നു. ഇന്ധനം നീക്കം നിലച്ചതോടെ മിക്ക ഐഒസി പമ്പുകളും ഇന്നലെ […]
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ വില ലിററ്റിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 64.72 രൂപയായി. ഡീസലിന് ലിറ്ററിന് 52.61 രൂപയാണ് വില. ഇന്ന് അര്‍ധ രാത്രിയോടെ പുതുക്കിയ വില നിലവില്‍ വരും.