പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ ശുപാർശ

പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ ശുപാർശ

ന്യൂഡൽഹി ∙ രാജ്യത്തു പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ കഴിഞ്ഞേക്കുമെന്നു വിദഗ്ധർ. ഇക്കാര്യത്തിൽ അടിയന്തര ഗവേഷണ, വികസന പദ്ധതിക‌ളുണ്ടാവണമെന്നു നിതി ആയോഗ് തയാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്തു.‘മരത്തിന്റെ മദ്യ’മെന്നു പേരുള്ള മെഥനോൾ കാര്യക്ഷമമായി ഉൽപാദിപ്പിച്ചാൽ പെട്രോളിയം ഇറക്കുമതി ഉപേക്ഷിക്കാനാവുമെന്ന വാദമാണു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവയ്ക്കുന്നത്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ആശയത്തെ പിന്താങ്ങുന്നു. ചൈന മെഥനോൾ കലർത്തിയ ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയിലും മെഥനോൾ മിശ്രിത ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. കാർഷികമാലിന്യത്തിൽനിന്നു മെഥനോൾ വേർതിരിച്ചെടുത്തു […]

പാചകവാതകവില കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 23 രൂപ; പെട്രോള്‍ ഡീസല്‍ വിലയും കൂട്ടി

പാചകവാതകവില കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 23 രൂപ; പെട്രോള്‍ ഡീസല്‍ വിലയും കൂട്ടി

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപ കൂട്ടി. കൊച്ചിയില്‍ സബ്‌സിഡിയുളള സിലിണ്ടറിന് 569.50 രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി. അതേസമയം, പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോള്‍ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. വര്‍ധന അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില വര്‍ധിച്ചതാണു കാരണമായി പറയുന്നത്. […]

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് അഞ്ച് ശതമാനവും ഡീസലിന് പത്ത് ശതമാനവും വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ദുബൈയിലെ പാര്‍ക്കിങ് നിരക്കിലെ വര്‍ദ്ധനവിന് പിന്നാലെയാണ് ഇന്ധന വിലയും വര്‍ദ്ധിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ഗ്രെയ്ഡ് പെട്രോളിന് ലിറ്ററിന് 1.75 ദിര്‍ഹമായി വില ഉയരും. നിലവില്‍ ഇത് ലിറ്ററിന് 1.67 ദിര്‍ഹമാണ്. സൂപ്പറിന് ലിറ്ററിന് 1.78 ദിര്‍ഹം എന്നത് 1.86 ദിര്‍ഹമായും ഉയരും. ഇപ്ലസ് ഗ്യാസോലൈന്് അഞ്ച് ശതമാനമാണ് […]

പെട്രോളിന് 3 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി

പെട്രോളിന് 3 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന് മൂന്നു രൂപയും ഡീസലിന് 1.90 രൂപയും വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസമാദ്യം പെട്രോളിന് 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും ഒരുമിച്ചു വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴു തവണ കുറവു വരുത്തിയശേഷമാണ് വില കൂട്ടുന്നത്. ഡീസലിനാകട്ടെ രണ്ടു മാസത്തിനിടെ വരുത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ധനയാണിത്. ഈ മാസം 18ന് 28 […]

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളര്‍ വിലയുള്ളപ്പോള്‍ അന്ന് 72 രൂപയാണ് പെട്രോളിന് ഈടാക്കിയത്. ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കക്കകത്തെ ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞിട്ടും സര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില കുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ആഗോള വിപണിയില്‍ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ അസംസ്‌കൃത എണ്ണയുടെ വില വീണ്ടുമിടിഞ്ഞ് ബാരലിന് 31.41 ഡോളര്‍ […]

കൊള്ള അവസാനിക്കുന്നില്ല; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കും

കൊള്ള അവസാനിക്കുന്നില്ല; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കും

നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 12 വര്‍ഷത്തെ താഴ്ചയിലാണ്. മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ചിനു മുമ്പായി വര്‍ധന വരുത്താനാണ് സര്‍ക്കാര്‍ ആാേലചിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ആഭ്യന്തര വിലയും കുറച്ചിരുന്നു. എന്നാല്‍ ഇതിന്റെ ആനുകൂല്യം മുഴുവനായി ജനങ്ങള്‍ക്കു ലഭ്യമാകാത്ത വിധത്തില്‍ കേന്ദസര്‍ക്കാര്‍ രണ്ടു മാസത്തിനിടെ മൂന്നുതവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. ഇതിലൂടെ 10,000 കോടി രൂപയാണ് സര്‍ക്കാരിലേക്ക് ഒഴുകിയത്. പ്രത്യക്ഷ നികുതി […]

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം മാറ്റി വച്ചത്.   രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പെട്രോള്‍ പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ഇന്ധനത്തിന്റെ ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം. വന്‍കിട ഫïാറ്റുകള്‍ക്കും മറ്റും ബാധകമാക്കുന്ന നിയമങ്ങള്‍ പമ്പുകള്‍ക്കും ബാധകമാക്കരുതെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. ഫാക്ടറികള്‍ക്കുള്ള നിബന്ധനകള്‍ കേരളത്തില്‍ മാത്രമാണ് പമ്പുകളുടെ കാര്യത്തില്‍ നടപ്പാക്കുന്നത്. […]

കൊച്ചിയിലെ ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

കൊച്ചിയിലെ ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഇരുചക്ര വാഹനക്കാര്‍ക്ക് സൂക്ഷിക്കുക, ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ല.കൊച്ചിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ വരുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്കില്ല. മൂന്ന് മാസത്തേക്ക് റോഡ് സുരക്ഷ അതോറിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണമെര്‍പ്പെടുത്തുക. 18 പമ്പ് ഉടമകളുമായി ഇക്കാര്യത്തില്‍ അതോറിറ്റി ധാരണയിലെത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഇതു വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കും. ഒരഴ്ചയ്ക്കുളില്‍ നടക്കുന്ന റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗത്തിന് ശേഷം നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസത്തേക്ക് റോഡ് സുരക്ഷ അതോറിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണമെര്‍പ്പെടുത്തുക. 18 പമ്പ് […]