മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേര്‍ പിടിയില്‍

മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അയൽവാസിയോടുള്ള പക തീർക്കാൻ ഫോൺ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകി. വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽനിന്നു തൃശൂർക്കു സഞ്ചരിക്കുകയായിരുന്ന സജേഷ് കുമാർ എന്നയാളുടെ മൊബൈലിലേക്കാണ് ‘മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്. സജേഷ് കുമാർ അപ്പോൾത്തന്നെ തൃശൂർ ഈസ്റ്റ് പൊലീസിലെത്തി ഈ […]

ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമെന്ന് മുഖ്യമന്ത്രി; തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമെന്ന് മുഖ്യമന്ത്രി; തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ വള്ളമില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.എല്ലാ വള്ളങ്ങളും കരയ്ക്കെത്തിക്കുക അസാധ്യമാണ്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള തീരത്ത് ആഞ്ഞടിക്കുന്ന ഓഖി ചു‍ഴലികാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. […]

സി.പി.ഐ മുന്നണിമര്യാദ പാലിച്ചില്ല; സി.പി.എം പി.ബിയില്‍ രൂക്ഷവിമര്‍ശനം

സി.പി.ഐ മുന്നണിമര്യാദ പാലിച്ചില്ല; സി.പി.എം പി.ബിയില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നതിനെ വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. സി.പി.ഐയുടേയത് അസാധാരണ നടപടിയാണെന്ന് അവയ്‌ലബിള്‍ പി.ബി വിലയിരുത്തി. സി.പി.എം മുന്നണിമര്യാദ പാലിച്ചില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐയെ അറിയിക്കും. ഇതൊരു അസാധാരണ നടപടിയാണെന്ന് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സി.പി.എം -സി.പി.ഐ ഭിന്നതയുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകളിലൂടെ അത് പരിഹരിക്കാന്‍ മുന്നണി നേതൃത്വത്തിനായിരുന്നു. എന്നാല്‍ മന്ത്രിസഭാ […]

സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി; സിപിഐഎമ്മിനെ വേട്ടയാടാന്‍ തന്നെ മുന്‍നിര്‍ത്തി; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ പ്രതിയാക്കിയത്

സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി; സിപിഐഎമ്മിനെ വേട്ടയാടാന്‍ തന്നെ മുന്‍നിര്‍ത്തി; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ പ്രതിയാക്കിയത്

തിരുവനന്തപുരം: സിപിഐഎമ്മിനെ വേട്ടയാടാന്‍ എന്നെ മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിച്ചമച്ച കേസ് എന്ന് സിപിഐഎം നേരത്തെ നിലപാട് എടുത്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് സിബിഐ പ്രതിയാക്കിയതെന്നും പിണറായി ആരോപിച്ചു. സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി പറഞ്ഞു. സത്യം തെളിയിക്കാന്‍ ഒപ്പം നിന്ന എം.കെ ദാമോദരന്‍ കൂടയില്ലാത്തതില്‍ ദു:ഖമുണ്ട്. അദ്ദേഹത്തെ ഓര്‍ക്കാതെ മറ്റൊന്നും പറയാനാവില്ല. ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ലാവലിന്‍ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, […]

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍; സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍; സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണം. പിണറായി ലാവ്‌ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്.കുറ്റപത്രം റദ്ദാക്കിയതിനെതിരായ സിബിഐ ഹര്‍ജിയിലാണ് വിധി. പിണറായി വിജയനടക്കം 9 പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് […]

ലാവലിന്‍ കേസില്‍ വിധി ഇന്ന്; വിധി പിണറായി വിജയന് നിര്‍ണായകം

ലാവലിന്‍ കേസില്‍ വിധി ഇന്ന്; വിധി പിണറായി വിജയന് നിര്‍ണായകം

കൊച്ചി: ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.  മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമാണ് വിധി. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. കുറ്റപത്രം റദ്ദാക്കിയതിനെതിരായ സിബിഐ ഹര്‍ജിയിലാണ് വിധി.  പിണറായി വിജയനടക്കം 9 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിബിഐ ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു. 2005 ജൂണില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ വന്ന കണ്ടെത്തലുകളാണ് പിന്നീട് ലാവ്‌ലിന്‍ കേസ് എന്ന പേരില്‍ അറിയപ്പെട്ടത്. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള […]

‘ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി; മന്ദബുദ്ധികള്‍ ചിലരും ഉപദേശകരായി കൂടിയിട്ടുണ്ട്; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.രാജു

‘ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി; മന്ദബുദ്ധികള്‍ ചിലരും ഉപദേശകരായി കൂടിയിട്ടുണ്ട്; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.രാജു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എെ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്തെത്തി. ഇടക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. മന്ദബുദ്ധികളായ ചിലര് മുഖ്യമന്ത്രിയു‌ടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാൽ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേർത്തു. ശ്രീകാര്യത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയാണ് രൂക്ഷ വിമർശനവുമായി സി.പി.എെ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സിപിഐ​എം-​ബിജെ​പി സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കണ്ണൂരില്‍ ചേര്‍ന്ന […]

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ്; റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ്; റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

പൊതുഭരണ വകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനിക ക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 1810 പുതിയ തസ്തികകള്‍ 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ 649, ടീച്ചര്‍ ജൂനിയര്‍ 679, പ്രിന്‍സിപ്പാള്‍ 125, അപ്ഗ്രഡേഷന്‍ 167, ലാബ് അസിസ്റ്റന്റ് […]

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കർക്കശമായി നേരിടും: മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കർക്കശമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡന ആരോപണത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ എം. വിൻസന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അന്വേഷിക്കുന്നതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമത്തെയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുകയും കർക്കശമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ […]

വഴിയാത്ര മുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്; അറസ്റ്റ് ചെയ്ത് നീക്കണം; ജില്ലാ പൊലീസ് മേധാവികളോട് മുഖ്യമന്ത്രി

വഴിയാത്ര മുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്; അറസ്റ്റ് ചെയ്ത് നീക്കണം; ജില്ലാ പൊലീസ് മേധാവികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ വഴിയാത്ര മുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ പൊലീസിന് പുതിയ നിര്‍ദേശം നല്‍കിയത്. യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കി നടപടി വേണ്ട. പൊലീസ് സ്റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത […]

1 2 3 10