മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പിണറായി

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പിണറായി

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി ഫയാസിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.എല്ലാ ദുര്‍വൃത്തര്‍ക്കും ബന്ധപ്പെടാവുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും പിണറായി ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് എന്തെങ്കിലും  പങ്ക് ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സ്വഭാവം സ്റ്റാഫിനും പകര്‍ന്നതാണോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.    

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:മൂന്ന് ദിവസം നീളുന്ന സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ആരംഭിക്കും.കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും.സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ച രീതിയെച്ചൊല്ലി ഇന്നലെ നടന്ന സിപിഐ(എം) സെക്രട്ടറിയേറ്റില്‍ ഭിന്നാഭിപ്രായമുണ്ടായി. സമരം അവസാനിപ്പിച്ചത് ധൃതിപിടിച്ചായിപ്പോയി.ഉപരോധസമരത്തിന് ശേഷം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയെങ്കിലും തുടരാമായിരുന്നു എന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ സമരം തക്കസമയത്താണ് അവസാനിപ്പിച്ചതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരിച്ചു. എല്‍ഡിഎഫിന്റെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. ഉപരോധ സമരം ലക്ഷ്യം നേടാതെ പെട്ടെന്ന് അവസാനിപ്പിച്ചതിനെതിരെ […]

അടിയന്തരാവസ്ഥയില്‍ നിന്നും ഉമ്മന്‍ചാണ്ടി പാഠം പഠിച്ചില്ല: പിണറായി വിജയന്‍

അടിയന്തരാവസ്ഥയില്‍ നിന്നും ഉമ്മന്‍ചാണ്ടി പാഠം പഠിച്ചില്ല: പിണറായി വിജയന്‍

മുഖ്യമന്ത്രി തന്നെ സംരക്ഷകനായിക്കൊണ്ട്  കേരളത്തില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. അടിയന്തരാവസ്ഥയില്‍ നിന്നും ഉമ്മന്‍ചാണ്ടി പാഠം പഠിച്ചില്ലെന്നും എല്‍.ഡി.എഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. സെക്രട്ടേറിയേറ്റ് ഉപരോധം കേരളജനതയുടെ വികാരം പ്രകടിപ്പിക്കുന്നതിനുള്ള സമരമാര്‍ഗ്ഗമാണ്. സരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും തിരുവഞ്ചൂരും എല്ലാ സീമകളും ലംഘിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ […]

ലാവ്‌ലിന്‍ കേസ്: സിബിഐയ്ക്ക് പിണറായിയുടെ മറുപടി

ലാവ്‌ലിന്‍ കേസ്: സിബിഐയ്ക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം:ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍.ലാവ്‌ലിന്‍ കേസില്‍ പിണറായിയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന സിബിഐയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയില്‍ സിബിഐ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് തെളിവുകള്‍ നിരത്തുന്നത്. ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടെണമെന്ന വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ കത്ത് പിണറായി അവഗണിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.മലബാര്‍ ക്യാന്‍സര്‍ സെന്ററുമായുള്ള ധാരണ കാരാറാക്കാന്‍ പിണറായി വിജയന്‍ മുന്‍കൈ എടുത്തില്ല. പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത് […]

അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് പിണറായി

അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് പിണറായി

കൊച്ചി: സോളാര്‍ കേസില്‍  സരിതയുടെ അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സരിതയുടെ പരാതി വൈകിച്ചതില്‍ ദുരൂഹതയുണ്ട്. ഏത് വകുപ്പനുസരിച്ചാണ് വക്കിലിനെതിരെ കോടതി നടപടിയെടുത്തത്. കോടതിയുടെ നടപടിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ എന്നും പിണറായി ചോദിച്ചു. കൊച്ചിയില്‍ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി.

ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്‌നങ്ങള്‍ തീരില്ല: പിണറായി

ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്‌നങ്ങള്‍ തീരില്ല: പിണറായി

തിരുവനന്തപുരം:രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും സോളാര്‍ കേസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന് ഏത് നിമിഷവും തയ്യാറാണെന്നും  തെരഞ്ഞടുപ്പിന് ഇടതുപക്ഷം സര്‍വ്വതാ സന്നദ്ധമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിണറായി പറഞ്ഞു.കോടതി പരാമര്‍ശം നടത്തിയിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.  

1 8 9 10