സ്വാശ്രയ കോളെജുകള്‍ക്കെതിരെ മുഖ്യമന്ത്രി; അബ്കാരി ബിസിനസിനേക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നു

സ്വാശ്രയ കോളെജുകള്‍ക്കെതിരെ മുഖ്യമന്ത്രി; അബ്കാരി ബിസിനസിനേക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളെജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്കാരി ബിസിനസിനേക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നു. സ്വാശ്രയ കോളെജുകള്‍ കച്ചവടസ്ഥാപനങ്ങളായി മാറി. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമില്ലാതെയാണ് കോളെജുകള്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ല: മുഖ്യമന്ത്രി

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി അര്‍ബുദം പോലെ വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലക്ഷ്യപ്രാപ്തിയിലെത്താതെ മറ്റ് വഴികളിലൂടെ പോകുന്നു. ഭരണവ്യവസ്ഥയ്ക്ക് വെല്ലുവിളിയായി അഴിമതി വളരുകയാണ്. ജനങ്ങളുടെ ക്ഷേമത്തിന് അനുവദിക്കുന്ന പണം മറ്റ് വഴികളിലൂടെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാതെ ഭരണം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലകാര്യങ്ങള്‍ നടപ്പാക്കിയ ശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ […]

ചീഫ് സെക്രട്ടറിയോടും ഇടഞ്ഞ് മുഖ്യമന്ത്രി: വിശ്വാസമില്ലെങ്കില്‍ രാജിവെക്കാമെന്ന് വിജയാനന്ദ്

ചീഫ് സെക്രട്ടറിയോടും ഇടഞ്ഞ് മുഖ്യമന്ത്രി: വിശ്വാസമില്ലെങ്കില്‍ രാജിവെക്കാമെന്ന് വിജയാനന്ദ്

   തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായത് എല്ലാവരേയും അമ്പരിപ്പിച്ചു. സര്‍ക്കാര്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ സമരം സര്‍ക്കാരിനെതിരെയുള്ള ആയുധമായെന്നും ഇൗ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയാമെന്ന് യോഗശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ […]

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് സിപിഐ; സമരങ്ങളെ സിപിഐഎം ഹൈജാക്ക് ചെയ്യുന്നു

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് സിപിഐ; സമരങ്ങളെ സിപിഐഎം ഹൈജാക്ക് ചെയ്യുന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനു വിമര്‍ശനം. മുഖ്യമന്ത്രിക്ക് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സിപിഐഎമ്മിന്റേതു മാത്രമെന്ന പ്രതീതി സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു. നോട്ട് പിന്‍വലിക്കലിന് എതിരായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല സിപിഎമ്മിന്റേതാക്കി മാറ്റി, എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണു മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍വാഹക സമിതിയോഗത്തിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ആചാര്യനായി പ്രതിഷ്ഠിക്കാന്‍ ആരും മുതിരേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ആചാര്യനായി പ്രതിഷ്ഠിക്കാന്‍ ആരും മുതിരേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ശിവഗിരി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ആചാര്യനായി പ്രതിഷ്ഠിക്കാന്‍ ആരും മുതിരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 84ലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിനെ പ്രത്യേക മതത്തിന്റെ കള്ളിയില്‍ ഒതുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തികഞ്ഞ ഗുരുനിന്ദയാണെന്നും ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഗുരു വ്യക്തമാക്കിയത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്നു. 84 ലാമത് തീര്‍ത്ഥാടന മഹാമഹത്തിനാണ് വര്‍ക്കല ശിവഗിരി മഠത്തില്‍ തുടക്കമായത്. […]

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല; അതൃപ്തി പ്രകടിപ്പിച്ച് പിണറായി,യോഗം മാറ്റി

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല; അതൃപ്തി പ്രകടിപ്പിച്ച് പിണറായി,യോഗം മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല. അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗം മാറ്റി. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ അവലോകന യോഗം 28ന് ചേരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തിന് പട്ടിക ജാതിവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മാത്രമാണെത്തിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റില്‍ മറ്റൊരു യോഗത്തിന് ശേഷം എത്താമെന്ന് അറിയിച്ചു. തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍, ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ, വൈദ്യുതി മന്ത്രി എം.എം. മണി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ […]

അഴിമതി വെച്ചുപൊറുപ്പിക്കില്ല; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അഴിമതി വെച്ചുപൊറുപ്പിക്കില്ല; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അഴിമതി വെച്ചുപൊറിപ്പിക്കില്ല. കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണം. പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്നെന്നും മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞു. ഭരണത്തിന്റെ വേഗതക്കുറവ് പരിഹരിക്കാന്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുകൂട്ടിയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. കൃത്യനിഷ്ഠ പുലര്‍ത്തണം. സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കും. നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയപരിഗണന ഉണ്ടാകരുത്. എല്ലാം സംശയത്തോട് കാണണം, എന്നാല്‍ സംശയരോഗം ഉണ്ടാകരുത്. രാഷ്ട്രീയ വിരോധമുള്ളവര്‍ ഉണ്ടെന്ന് ജാഗ്രത വേണം. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ […]

പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗത്തിന്റെ മുഖപ്രസംഗം; ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടി

പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗത്തിന്റെ മുഖപ്രസംഗം; ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടി

കൊച്ചി: പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം. സോഷ്യല്‍ മീഡിയയില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ച് കമല്‍ സി ചവറയെ കസ്റ്റഡിയില്‍ എടുത്തതിലും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ കസ്റ്റഡിയില്‍ എടുത്തതിനും എതിരെയാണ് ജനയുഗത്തിന്റെ വിമര്‍ശനം. കേരളത്തില്‍ സംഭവിച്ചുകൂടാത്തത് എന്ന പേരിലാണ് ലേഖനം. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടിയാണെന്നും ജനയുഗത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയ […]

കാമ്പസുകളില്‍ ലഹരിമാഫിയ ശക്തിപ്രാപിക്കുന്നത് ചെറുക്കണം : മുഖ്യമന്ത്രി

കാമ്പസുകളില്‍ ലഹരിമാഫിയ ശക്തിപ്രാപിക്കുന്നത് ചെറുക്കണം : മുഖ്യമന്ത്രി

  തിരുവനന്തപുരം: നല്ല കാലവും നല്ല ലോകവും സൃഷ്ടിക്കാന്‍ കഴിയുന്നതിലും വലിയ സര്‍ഗാത്മക പ്രവര്‍ത്തനമില്ലെന്നും യുവത്വത്തെ ലഹരിക്കടിപ്പെടുത്തി പ്രതികരണശേഷി ഇല്ലാത്തവരാക്കിത്തീര്‍ക്കാന്‍ കാമ്പസുകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യുവജനകമ്മീഷന്‍ സംഘടിപ്പിച്ച സഹനം, സമരം, സര്‍ഗാത്മകത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതികളെ ചോദ്യം ചെയ്യണമെങ്കില്‍ സമൂഹത്തില്‍ പ്രതികരണശേഷിയുള്ള യുവാക്കളുണ്ടാവണം. യുവാക്കളുടെ പ്രതികരണശേഷി ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ […]

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തുകയാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തുകയാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്ത് സമീപകാലത്തായി എഴുത്തുകാര്‍ക്കെതിരെ സംഘപരിവാറിന്റെ അതിഭീകര അസഹിഷ്ണുതയാണ് നടമാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ രാഷ്ട്രീയം ഉറപ്പിക്കാനുളള ശ്രമങ്ങളില്‍ എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഞെരിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന വീരശൈവ സഭയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങള്‍ നെഞ്ചേറ്റുന്നവര്‍ക്ക് എം.എം കല്‍ബുര്‍ഗിയെ മറക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യവും എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാനുളള പോരാട്ടത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സര്‍വകലാശാല വൈസ് […]