ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തുകയാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തുകയാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്ത് സമീപകാലത്തായി എഴുത്തുകാര്‍ക്കെതിരെ സംഘപരിവാറിന്റെ അതിഭീകര അസഹിഷ്ണുതയാണ് നടമാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ രാഷ്ട്രീയം ഉറപ്പിക്കാനുളള ശ്രമങ്ങളില്‍ എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഞെരിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന വീരശൈവ സഭയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങള്‍ നെഞ്ചേറ്റുന്നവര്‍ക്ക് എം.എം കല്‍ബുര്‍ഗിയെ മറക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യവും എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാനുളള പോരാട്ടത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സര്‍വകലാശാല വൈസ് […]

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ഭാരത സംസ്കാരം അറിയില്ല : ജി.സുധാകരന്‍

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ഭാരത സംസ്കാരം അറിയില്ല : ജി.സുധാകരന്‍

കോഴിക്കോട് : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന് ഭാരത സംസ്കാരത്തിന്‍റെ ഹരിശ്രീ അറിയില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ഉമ്മന്‍ചാണ്ടിയെ ചെരിപ്പെറിഞ്ഞത് പോലെയല്ല പിണറായി വിജയനെ തടഞ്ഞതെന്നും സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി അസോസിയേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസുകാര്‍ തടഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അഴിമതി അന്വേഷണം തുടങ്ങുമ്പോള്‍ പ്രചരണം നടത്തുന്നത് ക്രൂശിക്കാന്‍: മുഖ്യമന്ത്രി

അഴിമതി അന്വേഷണം തുടങ്ങുമ്പോള്‍ പ്രചരണം നടത്തുന്നത് ക്രൂശിക്കാന്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: അഴിമതിക്കെതിരായ അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ അതിനെക്കുറിച്ച് പ്രചാരണം നടത്തുന്നത് അന്വേഷണം നേരിടുന്നയാളെ ക്രൂശിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ വിജിലന്‍സിനാവില്ല. അതുകൊണ്ട് അവര്‍ കുറ്റക്കാരാണെന്ന് പറയാനാകില്ല. അടുത്തിടെ നടന്ന ഒരു പ്രധാന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. അഴിമതി അന്വേഷണം ആരംഭിക്കുമ്പോള്‍ അതിനെ പൊലിപ്പിച്ച് പ്രചരണം നടക്കുകയും കേസില്‍ അയാള്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അത് ചെറിയ വാര്‍ത്തയായി ഒതുക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്നും വാര്‍ത്താ മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി […]

സഹകരണ പ്രതിസന്ധി; വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; ആദായ നികുതി വകുപ്പ് ആശ്യപ്പെട്ടാല്‍ കണക്കുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി; കള്ളപ്പണക്കാരെ സഹായിക്കുന്ന നടപടിയോട് യോജിക്കില്ലെന്ന് ബിജെപി

സഹകരണ പ്രതിസന്ധി; വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; ആദായ നികുതി വകുപ്പ് ആശ്യപ്പെട്ടാല്‍ കണക്കുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി; കള്ളപ്പണക്കാരെ സഹായിക്കുന്ന നടപടിയോട് യോജിക്കില്ലെന്ന് ബിജെപി

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ നല്‍കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കള്ളപ്പണക്കാരെ സഹായിക്കാനുള്ള നടപടിയാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി ; പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന

സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി ; പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറയുന്നത് അസംബന്ധമാണ്. സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേത്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഇതിന് തെളിവാണ് ബിജെപി നേതാക്കളുടെ പ്രസ്താവന. സഹകരണ ബാങ്കുകളില്‍ നിയമപരമായ പരിശോധനകള്‍ക്ക് തടസമില്ല. ആരും തടഞ്ഞിട്ടുമില്ല. സഹകരണമേഖലയ്ക്ക് എതിരായ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. സഹകരണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും പിണറായി തിരുവനന്തപുരത്തു പറഞ്ഞു

‘കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി

‘കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്തരാവേണ്ടതില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് പ്രഖ്യാപനം ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 -16 ലെ ദേശീയ കണക്ക് […]

വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസിനെ പുകച്ചുപുറത്ത് ചാടിക്കാനുള്ള ശ്രമം നടക്കുന്നു

വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസിനെ പുകച്ചുപുറത്ത് ചാടിക്കാനുള്ള ശ്രമം നടക്കുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസിനെതിരായ കേസില്‍ സി.ബി.ഐ സ്വീകരിച്ച നിലപാടില്‍ അസ്വാഭാവികതയുണ്ട്. ചില അധികാര കേന്ദ്രങ്ങളാണ് സി.ബി.ഐ നടപടിക്ക് പിന്നില്‍. അദ്ദേഹത്തെ പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തോമസ് ജേക്കബ് തുടരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ഇതിന് പിന്നില്‍. അതുകൊണ്ടാണ് എ.ജി ഈ കേസില്‍ ഹാജരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എ എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതില്‍ […]

മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി; മന്ത്രി കെ.രാജുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു; പൊലീസ് ലാത്തി വീശി

മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി; മന്ത്രി കെ.രാജുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി?െങ്കാടി കാട്ടി. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരി?െങ്കാടി വീശിയത്. പിണറായിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പഠനത്തിന് ഉയര്‍ത്തിയ സ്വാശ്രയ ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് […]

സൗമ്യ നാടിന്റെയാകെ മകള്‍; നീതി ലഭിക്കാനായി പറ്റുന്നതൊക്കെ ചെയ്യുമെന്ന് പിണറായി വിജയന്‍

സൗമ്യ നാടിന്റെയാകെ മകള്‍; നീതി ലഭിക്കാനായി പറ്റുന്നതൊക്കെ ചെയ്യുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സൗമ്യ നാടിന്റെയാകെ മകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യയ്ക്ക് നീതി ലഭിക്കാനായി ചെയ്യാന്‍ പറ്റുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സൗമ്യയുടെ അമ്മ സുമതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അമ്മ സുമതി മുഖ്യമന്ത്രി പിണറായി വിജയനേയും ബന്ധപ്പെട്ടവരേയും കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ.കെ.ബാലന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ.ശശീന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, […]

നിലവിളക്ക് കത്തിക്കുന്നതില്‍ കുഴപ്പമില്ല; സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പിണറായി

നിലവിളക്ക് കത്തിക്കുന്നതില്‍ കുഴപ്പമില്ല; സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പിണറായി

ന്യൂഡല്‍ഹി: പൊതുപരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിളക്ക് മതചിഹ്നമല്ല. സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതിനെ ഇത്തരത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാട് വന്നിട്ട് പ്രതികരിക്കാമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ധാരാളം അംഗങ്ങളുള്ള ശക്തമായ രണ്ടു പാര്‍ട്ടികളാണ് രണ്ടും. ചിലപ്പോള്‍ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമൊക്കെ […]