നൂറുദിവസം കൊണ്ട് വിലയിരുത്താനാവില്ല; സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമെന്ന് മുഖ്യമന്ത്രി

നൂറുദിവസം കൊണ്ട് വിലയിരുത്താനാവില്ല; സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നൂറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണ്. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ ദിശയില്‍ത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വീടുകളിലെത്തിച്ചു, പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്‌റികള്‍ തുറന്നു, ഇതുവഴി 18,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. മല്‍സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി അനുവദിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. കേരളത്തെ […]

തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: ഗള്‍ഫില്‍ നിന്നു തിരികെയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മടങ്ങേണ്ടിവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചുകൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷൊര്‍ണൂരില്‍ അബുദാബിശക്തി പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മേഖലയില്‍ സജീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍പോലും ആര്‍എസ്എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ […]

ബാര്‍ കോഴ കേസ്: തുടരന്വേഷണ ഉത്തരവ് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി

ബാര്‍ കോഴ കേസ്: തുടരന്വേഷണ ഉത്തരവ് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി

കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴ കേസിന്റെ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എല്‍.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് വിലിജന്‍സ് കോടതി ശരിവെക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

100 ദിവസത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി കത്തെഴുതുന്നു

100 ദിവസത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി കത്തെഴുതുന്നു

തിരുവനന്തപുരം: ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി ഓരോ കുടുംബത്തിനും കത്തെഴുതും. തപാല്‍വകുപ്പുമായി ചേര്‍ന്നാണ് കത്ത് വീടുകളില്‍ എത്തിക്കുക. കത്തുകള്‍ എത്തിക്കുന്നതിന് തപാല്‍വകുപ്പ് നിശ്ചിത ഫീസ് ഈടാക്കും. തപാല്‍ വകുപ്പിന്റെ സഹകരണം ഉറപ്പാക്കുന്നതിനും അഭിപ്രായം അറിയുന്നതിനും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തി. സെപ്റ്റംബര്‍ ഒന്നിനാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറു ദിവസം തികയുന്നത്. ഈ അവസരത്തിലാണ് നൂറുദിവസത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ കുടുംബങ്ങള്‍ക്കും കത്തെഴുതാന്‍ […]

അസ്‌ലമിന്റെ കൊലപാതകത്തില്‍ പിണറായിക്കും പങ്ക്; നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് കെ.എം.ഷാജി

അസ്‌ലമിന്റെ കൊലപാതകത്തില്‍ പിണറായിക്കും പങ്ക്; നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് കെ.എം.ഷാജി

കണ്ണൂര്‍: നാദാപുരത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎല്‍എ. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നതുപോലെ, അസ്‌ലം വധക്കേസില്‍ പിണറായിയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഷാജി പറഞ്ഞു. ഈ മാസം 12നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം ആക്രമിക്കപ്പെട്ടത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം അസ്‌ലമിനെ തെരഞ്ഞുപിടിച്ച് വെട്ടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ അസ്‌ലമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി […]

ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനു റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം; മുഖ്യമന്ത്രി

ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനു റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനു റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളുടെയും എംപി, എംഎല്‍എ എന്നിവരുടെയും ഫണ്ട് കൂടാതെ സര്‍ക്കാര്‍ സഹായം കൂടി വിനിയോഗിച്ച് ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കണം. സമ്പന്ന, ദരിദ്ര പശ്ചാത്തലം നോക്കാതെ ഭിന്നശേഷിയുള്ള കുട്ടികളെ സ്‌പെഷല്‍ സ്‌കൂളുകളില്‍ എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ മര്‍ത്തമറിയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള മാരിയോണ്‍ പ്‌ളേ ഹോമിന്റെ രജതജൂബിലി […]

വിദ്യാര്‍ഥികള്‍ക്കുമേല്‍ കുടുംബത്തിലും നാട്ടിലും ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ക്കുമേല്‍ കുടുംബത്തിലും നാട്ടിലും ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് ഇവര്‍ പോകുന്നില്ലെന്നും ഉറപ്പാക്കണം. ഇതിനായി കുടുംബത്തിലും നാട്ടിലും ജാഗ്രത ഉണ്ടാകണം. ജാതി പറഞ്ഞും മതം പറഞ്ഞും ഇന്ത്യയെന്ന വികാരത്തെ ഛിദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. രാജ്യത്തിന് അകത്തുനിന്നും ഭീഷണികള്‍ ഉയരുമ്പോള്‍ നിതാന്തമായ ജാഗ്രതമാത്രമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണായാവകാശവും സംരക്ഷിക്കാനുളള മാര്‍ഗമെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് […]

സമാനതകളില്ലാത്ത സംഭാവന നല്‍കിയ പ്രതിഭ; സംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗമെന്ന് പിണറായി വിജയന്‍

സമാനതകളില്ലാത്ത സംഭാവന നല്‍കിയ പ്രതിഭ; സംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കവിതയെ കുട്ടനാടന്‍ നാടോടി ശീലിന്റെ ബലത്തില്‍ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചുവെന്ന് പിണറായി പറഞ്ഞു. നാടക രംഗത്ത് സവിശേഷമായ ഒരരങ്ങ് ഒരുക്കുന്നതിലും പുതിയ തലമുറയിലെ ശ്രദ്ധേയരായ പ്രതിഭകളെ അതിലൂടെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തുന്നതിലും കാവാലം കാട്ടിയ ശ്രദ്ധ മാതൃകാപരമാണെന്നും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗമെന്നും പിണറായി പറഞ്ഞു. കവിയായും കലാകാരനായും സംഗീത സംവിധാകയകനായും നിറഞ്ഞു […]

എസ്എന്‍ഡിപിയെ നയിക്കുന്നവര്‍ ഗുരു നിന്ദ നടത്തുന്നു: പിണറായി

എസ്എന്‍ഡിപിയെ നയിക്കുന്നവര്‍ ഗുരു നിന്ദ നടത്തുന്നു: പിണറായി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെ നയിക്കുന്നവര്‍ ഗുരു നിന്ദയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാക്കെടുത്താല്‍ ജാതിവിരോധം പ്രചരിപ്പിക്കുന്നവരാണ് ഇവര്‍. ഗുരുവിന്റെ പേര് പറഞ്ഞുകൊണ്ട് ജാതി ചിന്തയുടെയും മത ചിന്തയുടെയും കാലുഷ്യം സമൂഹമനസ്സില്‍ പരത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ജാതി പറയരുത് എന്ന് പഠിപ്പിച്ച ഗുരുവിനോട് ജാതി പറഞ്ഞാലെന്താ എന്ന് ചോദിക്കുന്നവരാണ് ഇന്ന് ഗുരുവിന്റെ അനുയായികളായി നടിക്കുന്നവര്‍. ഇത് ഗുരുനിന്ദയാണ്. ഗുരുവിന്റെ ശിഷ്യനാകാനുള്ള […]

ഇതൊരു സൗഹൃദ കത്തല്ല; മുഖ്യമന്ത്രിക്ക് അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് മോഹന്‍ലാലിന്റെ നിവേദനം

ഇതൊരു സൗഹൃദ കത്തല്ല; മുഖ്യമന്ത്രിക്ക് അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് മോഹന്‍ലാലിന്റെ നിവേദനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ ലാലിന്റെ നിവേദനം. പ്രധാനപ്പെട്ട് അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മോഹന്‍ ലാല്‍ നിവേദനം നല്‍കിയത്. ഇതൊരു സൗഹൃദ കത്തല്ലെന്നും കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്കു നല്‍കുന്ന നിവേദനമാണെന്നും താരം പറയുന്നു. ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ നിവേദനം പുറത്തുവിട്ടത്. മാലിന്യം, അമിത വേഗതയും അപകടങ്ങളും, ഗതാഗത കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതി പ്രശ്‌നം എന്നീ അഞ്ച് വിഷയങ്ങളാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ചൂണ്ടികാണിക്കുന്നത്. മോഹന്‍ലാല്‍ എഴുതിയ നിവേദനത്തിന്റെ […]