ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി. കോടതിയുടെ പരിശോധനയില്‍ കേസില്ലെന്ന് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്ന് കോടതി ഒറ്റയടിക്ക് നിഗമനത്തിലെത്തിയതല്ല. ദീര്‍ഘനാള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് കോടതി ഈ നിലപാടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശത്തോട് യോജിപ്പില്ല: പിണറായി വിജയന്‍

ശമ്പള പരിഷ്‌കരണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശത്തോട് യോജിപ്പില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആകണമെന്നതാണ് ഇടതുമുന്നണിയുടെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തു വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശത്തോട് യോജിപ്പില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വീസ് സംഘടനകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിലായിരുന്നു പിണറായിയുടെ നിലപാട് പ്രഖ്യാപനം. സര്‍ക്കാരിന് ഉദ്യോഗസ്ഥ സൗഹൃദ സമീപനമാണ്. ഭരണതലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. സര്‍വീസ് മേഖലയിലെ പ്രശ്‌നങ്ങളോട് […]

ലാവ്‌ലിന്‍ കേസ്: സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി; സിബിഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമാവും ഇനി ഹൈക്കോടതി പരിഗണിക്കുക

ലാവ്‌ലിന്‍ കേസ്: സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി; സിബിഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമാവും ഇനി ഹൈക്കോടതി പരിഗണിക്കുക

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സ്വകാര്യ വ്യക്തികള്‍ക്ക് കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് മാത്രമേ റിവിഷന്മന്‍ ഹര്‍ജി സമര്‍പ്പിക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലുള്‍പ്പെട്ട പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരെ സ്വകാര്യ വ്യക്തികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമാവും ഇനി ഹൈക്കോടതി പരിഗണിക്കുക.

പരിസ്ഥിതിയും വികസനവും ഒന്നിച്ചു കൊണ്ടുപോകണം: പിണറായി

പരിസ്ഥിതിയും വികസനവും ഒന്നിച്ചു കൊണ്ടുപോകണം: പിണറായി

തിരുവനന്തപുരം: പരിസ്ഥിതിയും വികസനവും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥക്ക് കോട്ടം തട്ടരുത്. പരിസ്ഥിതിക്ക് വേണ്ടി വികസനമോ മറിച്ചോ വേണ്ടെന്ന് വെക്കരുതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം; പിണറായിയുടെ മാറ്റം തമിഴ്‌നാട് പണി തുടങ്ങി

മുല്ലപ്പെരിയാര്‍ പ്രശ്‌നം; പിണറായിയുടെ മാറ്റം തമിഴ്‌നാട് പണി തുടങ്ങി

ദീപു മറ്റപ്പള്ളി കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മലക്കം മറിഞ്ഞതോടെ പിണറായിയെ വാഴ്ത്തിയ തമിഴ് മക്കള്‍ പണി തുടങ്ങി.പുതിയ നടപടി ശക്തമാക്കിയാല്‍ കേരളത്തിലെ പല പ്രമുഖരും കുടുങ്ങുമെന്നും പിന്നിട് മുല്ലപ്പെരിയാറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ഉപദേശിക്കുമെന്നും ഉറപ്പായി.തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ ജലം കടന്നു പോകുന്ന ഭാഗത്ത് ഭൂമിയുള്ള എല്ലാം മലയാളികളുടെയും മൂലവും വേരും കണ്ടു പിടിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തമിഴ്‌നാട് പോലീസിന്റെ രഹസ്യാനേഷണവിഭാഗമായ ക്യൂ വിന് ജയലളിത നേരിട്ട് നിര്‍ദേശം നല്കിയിരിക്കുന്നത്.കേരളം പുതിയ ഡാം […]

പിണറായി അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവ്, പിണറായിയുടെ വിശാല മനസ്‌കത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസിന്റെ മുഖപത്രം

പിണറായി അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവ്, പിണറായിയുടെ വിശാല മനസ്‌കത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസിന്റെ മുഖപത്രം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും പിന്തുണച്ചും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രം പ്രതിച്ഛായ. അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവാണ് പിണറായി. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിച്ഛായയിലെ മുഖപ്രസംഗം പറയുന്നു. ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ ചെന്നു നേരിട്ടു കണ്ടത്, വി.എസ്.അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി കണ്ടത്, ബിജെപി നേതാവ് ഒ.രാജഗോപാലിനെ എകെജി സെന്ററില്‍ സ്വീകരിച്ചത്, മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.കുറുപ്പിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്, കെ.ആര്‍.ഗൗരിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് തുടങ്ങിയ […]

14ാം കേരളനിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി; കന്നഡയിലും ഇംഗ്ലിഷിലും തമിഴിലും സത്യപ്രതിജ്ഞ

14ാം കേരളനിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി; കന്നഡയിലും ഇംഗ്ലിഷിലും തമിഴിലും സത്യപ്രതിജ്ഞ

തിരുവനന്തപുരം: 14ാം കേരളനിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. നിയമസഭാംഗങ്ങളെല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ 137ാം അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎല്‍എ അബ്ദുല്‍ റസാഖ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈബി ഈഡനും കെ.മുരളീധരനും ഇംഗ്ലിഷിലും എസ്.രാജേന്ദ്രന്‍ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. പി.സി.ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്തത് സഗൗരവം ദൈവനാമത്തിലാണ്. വി.ടി.ബല്‍റാമും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കു വിളിച്ചത്. 139 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കറായ എസ്.ശര്‍മ നേരത്തെ ഗവര്‍ണറുടെ […]

വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം യച്ചൂരി അറിയിക്കുമെന്ന് പിണറായി

വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം യച്ചൂരി അറിയിക്കുമെന്ന് പിണറായി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച പൊളിറ്റ് ബ്യൂറോ തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അപ്പോള്‍ അറിയിക്കാമെന്നും ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്നും പിണറായി പറഞ്ഞു. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിഎസിനു എന്തു പദവി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. ഇക്കാര്യം പൊളിറ്റ് ബ്യൂറോയല്ല തീരുമാനിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും […]

എല്ലാവരുടേയും സര്‍ക്കാര്‍: നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പിണറായി വിജയന്‍

എല്ലാവരുടേയും സര്‍ക്കാര്‍: നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത എല്ലാവരുടേയും സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത വ്യത്യാസമില്ലാത്ത എല്ലാ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും ഇത്. നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് വകുപ്പുകള്‍ വ്യക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തന്റെ ആളുകളെന്ന് പറഞ്ഞ് നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു. ഇന്ന് തന്റെ പിറന്നാളാണെന്ന് വെളിപ്പെടുത്തിയാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഔദ്യോഗിക രേഖകള്‍ പ്രകാരം […]

ഉപദേശം തേടി; വിഎസിനെ കാണാന്‍ പിണറായി ആദ്യമായി കന്റോണ്‍മെന്റ് ഹൗസിലെത്തി

ഉപദേശം തേടി; വിഎസിനെ കാണാന്‍ പിണറായി ആദ്യമായി കന്റോണ്‍മെന്റ് ഹൗസിലെത്തി

തിരുവനന്തപുരം: പിണറായി വിജയന്‍ വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിഎസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ പിണറായി നേരിട്ടെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ആദ്യമായിട്ടാണ് പിണറായി കന്റോണ്‍മെന്റിലെത്തുന്നത്. പിണറായിയ്‌ക്കൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസിനെ കാണാന്‍ എത്തി. മുഖ്യമന്ത്രിയായി പിണറായിയെ തീരുമാനിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ദിവസമാണിന്ന്. യാതൊരു അറിയിപ്പും കൂടാതെയാണ് പിണറായി വിഎസിനെ കാണാനെത്തിയത്. വിഎസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുഭവപരിചയമുള്ള നേതാവാണ് വിഎസ്. ഞാനൊരു തുടക്കക്കാരനാണ്. അനുഭവപരിചയമുള്ള വിഎസില്‍നിന്നും കാര്യങ്ങള്‍ മനസിലാക്കാനാണ് എത്തിയതെന്നു പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. […]

1 3 4 5 6 7 10