വാളയാർ പീഡനക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ പീഡനക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാളയാർ കേസിൽ സർക്കാർ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിനെ പുറത്താക്കിക്കൊണ്ടുളള ഉത്തരവിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പുവച്ചു. വാളയാർ കേസിൽ തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. പാലക്കാട് പോക്‌സോ കോടതിയുടേതായിരുന്നു നടപടി. സംഭവത്തിൽ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. […]

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ; ഉദ്ഘാടനം നാളെ

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ; ഉദ്ഘാടനം നാളെ

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും. പവർഗ്രിഡ് കോർപ്പറേഷൻ പദ്ധതി പൂർത്തീകരിച്ചതോടെ പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്. ഇടമൺ-കൊച്ചി പവർ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണ ശേഷിയുള്ള ലൈനിലൂടെ […]

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് വധഭീഷണി

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. വടകര പൊലീസ് സ്റ്റേഷനിലും ഒരു മാധ്യമ ഓഫീസിലുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളുടെ വധ ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരെ വകവരുത്തുമെന്നും ഭീഷണിക്കത്തിൽ പറയുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതികാരമുണ്ടെന്നും കത്തിൽ പറയുന്നു. ഈ മാസം ആറിനാണ് കത്ത് അയച്ചിരിക്കുന്നത്. മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ നേരത്തെ വർധിപ്പിച്ചിരുന്നു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ […]

മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ കട്ടപ്പനയിൽ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു

മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ കട്ടപ്പനയിൽ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു

കട്ടപ്പനയിൽ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നു വീണു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വാരാഘോഷത്തിന് എത്തിയ അംഗങ്ങൾ മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് തന്നെ രജിസ്‌ട്രേഷൻ നടപടികൾ ഏറെ കുറേ പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അംഗങ്ങൾ ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ കൗണ്ടർ പൂർണമായും തകർന്നുവീഴുകയായിരുന്നു. ആളുകൾ ഹാളിൽ കയറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരം: അന്വേഷണത്തെ ബാധിക്കില്ല; മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരം: അന്വേഷണത്തെ ബാധിക്കില്ല; മുഖ്യമന്ത്രി

മാവോയിസ്റ്റുകളുടെ കൊലപാതകത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. മാവോയിസ്റ്റ് കൊലപാതകത്തെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുമ്പോള്‍ മുന്‍വിധിയോടുകൂടി ചീഫ് സെക്രട്ടറി അങ്ങനെയൊരു പരാമര്‍ശം […]

ശബരിമല യുവതീ പ്രവേശനം; സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം; സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സുപ്രിംകോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം സാധ്യമല്ല. നിയമനിർമ്മാണം എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നു. വിധി മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വരുന്നത്. 28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ആർത്തവത്തിന്റെ പേരിൽ […]

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ അധിക സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. അട്ടപ്പാടിയിൽ പൊലീസ് ഏറ്റമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലുൾപ്പെടെ ആഭ്യന്തരവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത നടപടിയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് […]

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയോട് റിപ്പോർട്ട് തേടി

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയോട് റിപ്പോർട്ട് തേടി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് മുഖ്യമന്ത്രി നിർദേശിച്ചു. യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡിജിപിയോട് ഫോണിലൂടെ വിശദീകരണം തേടിയത്. റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് […]

കനത്ത മഴ; മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

കനത്ത മഴ; മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി മടങ്ങി. മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴ ശക്തമാകുമെന്ന […]

ബന്ദിപ്പൂര്‍ പാത അടയ്ക്കാനുള്ള നീക്കത്തിനെതിരെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു  

ബന്ദിപ്പൂര്‍ പാത അടയ്ക്കാനുള്ള നീക്കത്തിനെതിരെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു  

ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകനെ നിയോഗിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചു. വയനാട്ടിലെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ […]

1 2 3 27