തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തത് കൊണ്ടാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ ഷട്ടറുകള്‍ പുതുക്കി പണിയുക, ഷട്ടറില്ലാത്ത (മണ്‍ചിറ) ഇല്ലാത്ത ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്. മണ്‍ചിറയുളള ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുമ്പോള്‍ വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം […]

ഐഎച്ച്‌വി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു കിട്ടിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

ഐഎച്ച്‌വി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു കിട്ടിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധ വിജയത്തിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ ബാള്‍ടിമോറില്‍ ബഹുമതി സ്വീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒപ്പം പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി(ഐഎച്ച്‌വി)യുമായി സഹകരിക്കാന്‍ കേരളത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎച്ച്‌വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണ്. പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. […]

ടി പി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടു; പരോളിനായി പ്രതികള്‍ നിവേദനം നല്‍കി

ടി പി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടു; പരോളിനായി പ്രതികള്‍ നിവേദനം നല്‍കി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടത്. രാവിലെ 9.30നാണ് ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും ഒമ്പത് മണിയോടെ മുഖ്യമന്ത്രി ജയിലില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ടി.പി വധക്കേസ് പ്രതികളായ കെ സി രാമചന്ദ്രന്‍, ടി കെ രജീഷ് എന്നിവരുള്‍പ്പെടെ 20 തടവുകാരുമായി കൂടിക്കാഴ്ച നടത്തി. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, […]

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ല; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ല; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. 2011ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് നടപടികള്‍. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ക്യാമ്പ് ഫോളോവേഴ്സ് വയറ്റാട്ടിയായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് […]

സര്‍ക്കാരിനുള്ള അംഗീകാരമാണ് ജനവിധി: പിണറായി

സര്‍ക്കാരിനുള്ള അംഗീകാരമാണ് ജനവിധി: പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നന്മയുടേയും ക്ഷേമത്തിന്റേയും മതനിരപേക്ഷതയുടേയും വികസനത്തിന്റേയും മുന്നേറ്റങ്ങള്‍ക്ക് ജാതി, മത നിലപാടുകള്‍ തടസമല്ലെന്ന […]

ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവില ഒരു രൂപ കുറയും: മുഖ്യമന്ത്രി

ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവില ഒരു രൂപ കുറയും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും മുഖ്യന്ത്രി വ്യക്തമാക്കി. രാജ്യമാകെ പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്‌ക്കെടുക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന് ഒരു സന്ദേശമാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്തു, നിങ്ങളും വില കുറയ്ക്കണം. കേന്ദ്രം […]

പിണറായി വിജയന് മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാതിരുന്ന സുരക്ഷാകവചം; സുരക്ഷ ഒരുക്കാന്‍ വേണ്ടതു കുറഞ്ഞത് 350 പൊലീസുകാര്‍

പിണറായി വിജയന് മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാതിരുന്ന സുരക്ഷാകവചം; സുരക്ഷ ഒരുക്കാന്‍ വേണ്ടതു കുറഞ്ഞത് 350 പൊലീസുകാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി തലസ്ഥാനം വിട്ടാല്‍ സുരക്ഷ ഒരുക്കാന്‍ വേണ്ടതു കുറഞ്ഞതു 350 പൊലീസുകാര്‍. സ്ഥിരം അകമ്പടിക്കാര്‍ക്കു പുറമെ മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെയും സമീപപ്രദേശത്തെയും ലോക്കല്‍, സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിനെ എല്ലാ വേദികളിലും വഴിയിലുടനീളവും വിന്യസിക്കും. മുന്‍പൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത അതിസുരക്ഷയാണു പിണറായി വിജയനു പൊലീസ് ഉന്നതര്‍ മല്‍സരിച്ചു കാഴ്ചവയ്ക്കുന്നത്. പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്നു പറഞ്ഞ് അധികാരത്തിലേറിയ വ്യക്തിക്കാണ് ഈ സുരക്ഷാകവചം. ഞായറാഴ്ച കോട്ടയത്തു വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ സുരക്ഷ ഒരുക്കാന്‍ ലോക്കല്‍ പൊലീസില്‍നിന്നു നിയോഗിച്ചതു […]

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി; അകമ്പടി വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി; അകമ്പടി വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

കോട്ടയം: കോട്ടയത്ത് നടന്ന ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെവിനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് രാവിലെ ആറ് മണിയോടെ അദ്ദേഹത്തിന്റെ പിതാവും 11 മണിയോടെ ഭാര്യയും പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി […]

കെവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; ജാഗ്രത കാണിക്കേണ്ടത് പൊലീസ്, അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ട

കെവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; ജാഗ്രത കാണിക്കേണ്ടത് പൊലീസ്, അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ട

തിരുവനന്തപുരം:  കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്‍റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാർത്തയെക്കുറിച്ചായിരുന്നു ചോദ്യം. അതൊരു ആശ്ചര്യകരമായ വർത്തമാനമാണെന്നും  ചോദ്യം ചോദിച്ചയാൾ ഏത് ചാനലിൽ നിന്നാണെന്നുമായി മുഖ്യമന്ത്രിയുടെ മറുചോദ്യം . പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണഗതിയിൽ പൊലീസ് കാണിക്കേണ്ട ജാഗ്രത എല്ലായിപ്പോഴും ഉണ്ടാകണം അതിന് മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ  ഒരു പ്രശ്നമായി വരുന്നില്ല. സുരക്ഷാ കാര്യങ്ങൾ ഒരുക്കുന്നത് പ്രത്യേക ടീമാണ്, അത് സ്ഥലത്തെ […]

കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ

കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ

ചെങ്ങന്നൂര്‍: കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഓര്‍ത്തഡോക്‌സ് സഭ നിരസിച്ചു.ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് വരാനായിരുന്നു ക്ഷണം.അങ്ങോട്ട് വന്ന് കാണാനാകില്ലെന്ന് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് അറിയിച്ചു.