പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു; ചുമതലയേറ്റത് 19 അംഗ എല്‍ഡിഎഫ് മന്ത്രിസഭ

പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു; ചുമതലയേറ്റത് 19 അംഗ എല്‍ഡിഎഫ് മന്ത്രിസഭ

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ദൃഢപ്രതിജ്ഞ ചെയ്താണ് പിണറായി ചുമതലയേറ്റത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വിഎസ് അച്യുതാനന്ദന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ […]

പിണറായിക്ക് ആശംസ, മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എ കെ ആന്റണി

പിണറായിക്ക് ആശംസ, മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ആശംസ. എല്ലാവരുടേയും മുഖ്യമന്ത്രിയായി മുന്നോട്ട് പോയാല്‍ പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തു നിന്ന് ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1970 ലാണ് എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്. ആന്റണി 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി […]

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; ധനകാര്യം തോമസ് ഐസക്കിന്

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; ധനകാര്യം തോമസ് ഐസക്കിന്

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ എല്‍ഡിഎഫിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി തന്നെ ആഭ്യന്തരവും, വിജിലന്‍സും കൈകാര്യം ചെയ്യും. ഇതിന് പുറമേ ഐടിയും പൊതുഭരണവും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക. വിഎസ് മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്ത തോമസ് ഐസക്ക് തന്നെയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക. കടകംപളളി സുരേന്ദ്രനാണ് വൈദ്യൂതിയുടെയും ദേവസ്വത്തിന്റെയും ചുമതല. കെടി ജലീല്‍ തദ്ദേശ സ്വയംഭരണവും, സി രവീന്ദ്രനാഥ് വിദ്യാഭ്യാസവും, ഇപി ജയരാജന്‍ വ്യവസായവും കായികവും കൈകാര്യം ചെയ്യും. […]

‘അഭിവാദ്യങ്ങള്‍, മികച്ച തുടക്കം’; പിണറായിക്ക് ആശംസകളുമായി വിഎസ്

‘അഭിവാദ്യങ്ങള്‍, മികച്ച തുടക്കം’; പിണറായിക്ക് ആശംസകളുമായി വിഎസ്

കോട്ടയം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാരിന്റെ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും സ്വാഗതാര്‍ഹമെന്ന് വി.എസ്. അച്യുതാനന്ദന്‍. മികച്ച തുടക്കമായാണ് ഇതിനെ കാണുന്നതെന്നും വിഎസ്. നടപടികളെ സ്വാഗതം ചെയ്ത വിഎസ് ഫേസ്ബുക്ക് പോസറ്റിലൂടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങളും അറിയിച്ചു. ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘അഭിവാദ്യങ്ങള്‍, മികച്ച തുടക്കം’ എന്ന തലക്കെട്ടോടെയാണ് വിഎസിന്റെ […]

ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് പിണറായി; മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാലുമണിക്ക് സത്യപ്രതിജ്ഞ

ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് പിണറായി; മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാലുമണിക്ക് സത്യപ്രതിജ്ഞ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ എല്‍ഡിഎഫ് മന്ത്രിസഭ ഇന്നു നാലിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതിനു മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുമെന്നും പിണറായി പറഞ്ഞു. ഇന്ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ പ്രഖ്യാപനങ്ങളിലേക്കാണ് ഇനി ശ്രദ്ധ. സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന വേദി തയാറായി. സെക്രട്ടേറിയറ്റിന് ഉച്ചയ്ക്കുശേഷം അവധി നല്‍കി. […]

കെ.എം.മാണി പിണറായി വിജയന് ആശംസയര്‍പ്പിച്ചു

കെ.എം.മാണി പിണറായി വിജയന് ആശംസയര്‍പ്പിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി കെ.എം.മാണി എത്തി. എകെജി സെന്ററിലെത്തിയാണ് മാണി ആശംസകളറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന കാരുണ്യ ലോട്ടറി ഉള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍ തുടരണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഇത് രണ്ടും പരിഗണിക്കാമെന്ന് പിണറായി ഉറപ്പ് നല്‍കിയെന്നും കെ.എം.മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇനി പിണറായി തീരുമാനിക്കും; മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്യാമറകള്‍ നീക്കി

ഇനി പിണറായി തീരുമാനിക്കും; മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്യാമറകള്‍ നീക്കി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഒഴിഞ്ഞതിനെ തുടര്‍ന്ന് അവിടെ വെബ്കാസ്റ്റിങ്ങിനായി സ്ഥാപിച്ച ക്യാമറകള്‍ നീക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ രംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ലോകത്തൊട്ടാകെ തത്സമയം കാണാന്‍ സൗകര്യം നല്‍കുന്നതിനാണു ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇനി പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചാലേ ഇവ വീണ്ടും സ്ഥാപിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫിസിലുമായി രണ്ടു ക്യാമറകളിലൂടെയായിരുന്നു വെബ്കാസ്റ്റിങ്. മുഖ്യമന്ത്രിയുടെ കസേരയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മനോനില തെറ്റിയ ഒരാള്‍ കയറിയിരുന്നതു ലോകം അറിഞ്ഞത് ഈ ക്യാമറയിലൂടെയാണ്. സ്വന്തം ഓഫിസില്‍ ഇനി എന്തെല്ലാം […]

ഗൗരിയമ്മയെ കാണാന്‍ പിണറായി എത്തി; സസ്‌പെന്‍സായി നിയുക്ത മുഖ്യമന്ത്രിയ്ക്കായി ചിത്രം പതിച്ച കേക്ക് കരുതി ഗൗരിയമ്മ

ഗൗരിയമ്മയെ കാണാന്‍ പിണറായി എത്തി; സസ്‌പെന്‍സായി നിയുക്ത മുഖ്യമന്ത്രിയ്ക്കായി ചിത്രം പതിച്ച കേക്ക് കരുതി ഗൗരിയമ്മ

ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ചാത്തനാട്ടെ കെ.ആര്‍ ഗൗരിയമ്മയുടെ വസതിയിലെത്തി സന്ദര്‍ശനം നടത്തി. ഗൗരിയമ്മയെ നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിക്കാനുന്നതിനുവേണ്ടിയാണ് വസതിയിലെത്തിയത്. നിയുക്ത മന്ത്രിമാരായ ജി. സുധാകരന്‍, ഇ.പി ജയരാജന്‍, തോമസ് ഐസക് എന്നിവര്‍ക്കൊപ്പം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഗൗരിയമ്മയുടെ വസതിയില്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെ കേരളത്തിന്റെ പുതിയ മന്ത്രിസംഘത്തെ സ്വീകരിച്ച് അകത്തിരുത്തി. തുടര്‍ന്നായിരുന്നു ആ സസ്‌പെന്‍സ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പിണറായിക്കായി ഗൗരിയമ്മ കരുതിവെച്ച കേക്ക് പ്രവര്‍ത്തകര്‍ കൊണ്ടുവരികയും […]

മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയന് ഗവര്‍ണറുടെ ക്ഷണം

മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയന് ഗവര്‍ണറുടെ ക്ഷണം

തിരുവനന്തപുരം: പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് പിണറായി വിജയനെ സിപിഎം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. എംഎല്‍ന്മഎമാരുടെ പിന്തുണ അടങ്ങിയ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ക്ഷണിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കാണുെമന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഘടകകക്ഷിനേതാക്കളായ ഇ.ചന്ദ്രശേഖരന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

വകുപ്പുകളില്‍ ധാരണയായി; ആഭ്യന്തരവും വിജിലന്‍സും പിണറായി തന്നെ കൈകാര്യം ചെയ്യും

വകുപ്പുകളില്‍ ധാരണയായി; ആഭ്യന്തരവും വിജിലന്‍സും പിണറായി തന്നെ കൈകാര്യം ചെയ്യും

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരവും വിജിലന്‍സും പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. ഇ പി ജയരാജന് വ്യവസായം, എ കെ ബാലന് പട്ടികജാതി പട്ടിക വകുപ്പ്, കെ കെ ശൈലജക്ക് ആരോഗ്യം, തോമസ് ഐസകിന് ധനകാര്യം, കെ ടി ജലീലിന് ടൂറിസം, ടി പി രാമകൃഷ്ണന് എക്‌സൈസ് വകുപ്പ്, മേഴ്‌സിക്കുട്ടിയമ്മക്ക് ഫിഷറീസ്, സി രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ്, ജി സുധാകരന് പൊതുമരാമത്ത്, കടകംപളളി സുരേന്ദ്രന് വൈദ്യുതി, എ സി മൊയ്തീന് സഹകരണം തുടങ്ങിയ […]