ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിയ്ക്ക് ഇല്ല: പിണറായി

ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിയ്ക്ക് ഇല്ല: പിണറായി

തിരുവനന്തപുരം: കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിയ്ക്ക് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെപി കാണിക്കണം. ഡല്‍ഹി എ.കെ.ജി ഭവനില്‍ നടന്ന അതിക്രമം ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. സ്വന്തം അക്രമം മൂടിവയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ബിജെപിസിപിഎം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്ര ആസ്ഥാനമായ ഏകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.

പുതിയ ഭരണത്തില്‍ ‘ഞാന്‍ സുരക്ഷിതയാണ്’ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയണം: മഞ്ജു വാര്യര്‍

പുതിയ ഭരണത്തില്‍ ‘ഞാന്‍ സുരക്ഷിതയാണ്’ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയണം: മഞ്ജു വാര്യര്‍

കേരളത്തിന്റെ പകലിരവുകള്‍ പെണ്ണിന് പേടിസ്വപ്നമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പിണറായിയോട് മഞ്ജു വാര്യര്‍. ഫെയ്‌സ് ബുക്കിലാണ് മഞ്ജു വാര്യര്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് കത്ത് രൂപേണ ആവശ്യങ്ങള്‍ നിരത്തിയിരിക്കുന്നത്.കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം, അഭിനന്ദനം. എന്ന് തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.അധികാരത്തിരക്കുകളിലേക്ക് കടക്കുംമുമ്പ് അങ്ങയുടെ ശ്രദ്ധയ്ക്കായി ഒരുകാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു. അങ്ങേയറ്റം സാധാരണമായ, ഒരുപക്ഷേ ഏറ്റവും വലിയ പ്രത്യയശാസ്ത്രപാഠശാലയായി മാറിയജീവിതസാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന, അങ്ങേയ്ക്ക് ഇത് നന്നായി ഉള്‍ക്കൊള്ളാനാകുമെന്ന് ഉറപ്പുണ്ട്. പ്രധാനതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി അങ്ങയുടെ മുന്നണി ഉയര്‍ത്തിക്കാട്ടിയത് വിട്ടുവീഴ്ചയില്ലാത്ത […]

വി.എസിന് ഉചിതമായ പദവി നല്‍കും: സീതാറാം യച്ചൂരി

വി.എസിന് ഉചിതമായ പദവി നല്‍കും: സീതാറാം യച്ചൂരി

ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ അനുഭവം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന പദവി നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യച്ചൂരി പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നതോടെ വിഎസിന് എന്തു പദവിയാകും നല്‍കുകയെന്നത് ചര്‍ച്ചയായിരുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നത് പോലെ വിഎസ് പ്രവര്‍ത്തിക്കുമെന്നായിരുന്നു പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ യച്ചൂരി പറഞ്ഞിരുന്നത്. വിഎസ് പടക്കുതിരയാണ്. തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്നു നയിച്ചു. കേരള നേതൃത്വം ഒറ്റക്കെട്ടായി […]

പിണറായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി; ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് പിണറായി

പിണറായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി; ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് പിണറായി

തിരുവനന്തപുരം: ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയോടൊപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് പിണറായി പറഞ്ഞു. രാവിലെ വിഎസിനെ കാണാനാണ് പിണറായി ആദ്യം പോയത്. വിഎസിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കന്റോണ്‍മെന്റ് ഹൗസില്‍നിന്നും പിണറായി നേരെ പോയത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലേക്കാണ്. സിപിഐ സംസ്ഥാന […]

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് മാന്യമായ സമീപനമല്ല: പി.സി. ജോര്‍ജ്

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് മാന്യമായ സമീപനമല്ല: പി.സി. ജോര്‍ജ്

കോട്ടയം: പിണറായിയെ മുഖ്യമന്ത്രിയാക്കിയത് എല്‍ഡിഎഫിന് വോട്ടു ചെയ്ത ജനങ്ങളോടുള്ള മാന്യമായ സമീപനമല്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. വി.എസ്. അച്യുതാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ വിജയം ലഭിക്കില്ലായിരുന്നു. കെ.എം.മാണി വിജയിച്ചതിന് നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായി മല്‍സരിച്ചാണ് പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചത്. ഇരുപത്തി ഏഴായിരത്തിലേറെ വോട്ടിനായിരുന്നു ജയം. പിണറായിയെ മുഖ്യമന്ത്രി പദവിയിലേക്കു നിയോഗിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമാണ് തീരുമാനിച്ചത്. പുതിയ മന്ത്രിസഭ 25നു […]

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കും: പ്രകാശ് കാരാട്ട്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കും: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് നാളെ വ്യക്തമാകും. നാളെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അറിയിച്ചു. യോഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. 22ന് പൊളിറ്റ് ബ്യൂറോ യോഗം ചേരുമെങ്കിലും 23, 24 തീയതികളിലെ കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്. […]

നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ പങ്കാളികളാകണമെന്ന് പിണറായി

നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ പങ്കാളികളാകണമെന്ന് പിണറായി

കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ പങ്കാളികളാകണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടികള്‍, ജനവിരുദ്ധ നടപടികള്‍ എന്നിവയ്‌ക്കെതിരേയായിരിക്കും ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയെന്നും ധര്‍മടത്ത് വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും അദേഹം പറഞ്ഞു.

ലിബിയയില്‍ നിന്ന് മലയാളികള്‍ സ്വപ്രയത്‌നംകൊണ്ട് എത്തി, ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നു: പിണറായി

ലിബിയയില്‍ നിന്ന് മലയാളികള്‍ സ്വപ്രയത്‌നംകൊണ്ട് എത്തി, ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നു: പിണറായി

കോട്ടയം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നെത്തിയ മലയാളികളെ പരിഹസിക്കാതിരിക്കാന്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലാണ് പിണറായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലിരുന്ന് ആര്‍എസ്എസ് മാതൃകയില്‍ മോദി അവാസ്തവങ്ങള്‍ പറയുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: ലിബിയയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും ബിജെപിയും ഉമ്മന്‍ചാണ്ടിയും തയാറാകണം. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് ലിബിയയില്‍നിന്ന് […]

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

കട്ടപ്പന: സംസ്ഥാന വനം വകുപ്പ് ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് വിനയായി തീര്‍ന്നെന്ന് സി. പി. എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കിയില്‍ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കികിട്ടാന്‍ ലഭിച്ച അവസരംപോലും കര്‍ഷകര്‍ക്ക് എതിരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗ്രൗണ്ട് റൂഫിങ്ങ് നടത്തി ജനവാസമേഖലയെ ഒഴിവാക്കിവേണമായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലൂടെ ജനവാസ-കാര്‍ഷിക മേഖലകള്‍ ഇഎസ്എയുടെ […]

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം ആരംഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ആദ്യം പത്രിക സമര്‍പ്പിച്ചത്. കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, കെ. മുരളീധരന്‍, സി.എം.പി നേതാവ് സി.പി ജോണ്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ച പ്രമുഖര്‍. ഏറെ ആരോപണങ്ങള്‍ നേരിട്ട തനിക്ക്, നടന്നതെല്ലാം ഗൂഢാലോചനയാണെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ […]