പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തെ രക്ഷിക്കാം: മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തെ രക്ഷിക്കാം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്‍കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും. അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു […]

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി; ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്; ജല, വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും; മത്സ്യത്തൊഴിലാളികളെ ആദരിക്കും; കൈമെയ് മറന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി; ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്; ജല, വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും; മത്സ്യത്തൊഴിലാളികളെ ആദരിക്കും; കൈമെയ് മറന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി

തിരുവനന്തപുരം:   കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടര്‍ന്ന്‌ കൊണ്ടിരിക്കും. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് […]

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം

വയനാട്: വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നല്‍കും.വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്ഥലം മാത്രം നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം നല്‍കും.  നഷ്ടപ്പെട്ട രേഖകൾ തിരികെനൽകാൻ പ്രത്യേക അദാലത്തുനടത്തും. ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു സൗജന്യ റേഷൻ നൽകുമെന്നും കല്‍പറ്റയിൽ അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. മണ്ണിടിച്ചിലിൽ […]

കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു 

കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു 

തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന ജില്ലാ തല ബാങ്കേഴ്‌സ് സമിതി ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് […]

ഹനാനെതിരെയുള്ള സോഷ്യല്‍മീഡിയ പ്രചരണത്തില്‍ നടപടിയെടുക്കാന്‍ പൊലീസിനോട് മുഖ്യമന്ത്രി; സംരക്ഷണം നല്‍കാന്‍ എറണാകുളം കലക്ടര്‍ക്കും നിര്‍ദേശം

ഹനാനെതിരെയുള്ള സോഷ്യല്‍മീഡിയ പ്രചരണത്തില്‍ നടപടിയെടുക്കാന്‍ പൊലീസിനോട് മുഖ്യമന്ത്രി; സംരക്ഷണം നല്‍കാന്‍ എറണാകുളം കലക്ടര്‍ക്കും നിര്‍ദേശം

തിരുവനന്തപുരം: പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരണങ്ങളില്‍ തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ […]

രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 1987 മുതല്‍ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസര്‍ഗോഡ് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെര്‍ക്കളമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചെര്‍ക്കളത്തെ വസതിയിലായിരുന്നു  അന്ത്യം. സംസ്കാരം വൈകീട്ട് 6ന് ചെര്‍ക്കളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ […]

തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തത് കൊണ്ടാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ ഷട്ടറുകള്‍ പുതുക്കി പണിയുക, ഷട്ടറില്ലാത്ത (മണ്‍ചിറ) ഇല്ലാത്ത ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്. മണ്‍ചിറയുളള ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുമ്പോള്‍ വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം […]

ഐഎച്ച്‌വി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു കിട്ടിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

ഐഎച്ച്‌വി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു കിട്ടിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധ വിജയത്തിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ ബാള്‍ടിമോറില്‍ ബഹുമതി സ്വീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒപ്പം പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി(ഐഎച്ച്‌വി)യുമായി സഹകരിക്കാന്‍ കേരളത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎച്ച്‌വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണ്. പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. […]

ടി പി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടു; പരോളിനായി പ്രതികള്‍ നിവേദനം നല്‍കി

ടി പി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടു; പരോളിനായി പ്രതികള്‍ നിവേദനം നല്‍കി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടത്. രാവിലെ 9.30നാണ് ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും ഒമ്പത് മണിയോടെ മുഖ്യമന്ത്രി ജയിലില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ടി.പി വധക്കേസ് പ്രതികളായ കെ സി രാമചന്ദ്രന്‍, ടി കെ രജീഷ് എന്നിവരുള്‍പ്പെടെ 20 തടവുകാരുമായി കൂടിക്കാഴ്ച നടത്തി. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, […]