ബിജെപിയുടെ ദയാദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്; അമിത് ഷായുടെ പ്രസംഗം സുപ്രീംകോടതിക്ക് എതിര്; സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് പുറത്ത് വന്നത്: മുഖ്യമന്ത്രി

ബിജെപിയുടെ ദയാദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്; അമിത് ഷായുടെ പ്രസംഗം സുപ്രീംകോടതിക്ക് എതിര്; സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് പുറത്ത് വന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: അമിത് ഷായുടെ പ്രസംഗം ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് അമിത് ഷാ നല്‍കുന്നത്. ബിജെപിയുടെ ദയാദാക്ഷിണ്യത്തിലൂടെയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ഭീഷണി കോടതിവിധി നടപ്പാക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ […]

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍; പിണറായി വിജയന്‍

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍; പിണറായി വിജയന്‍

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപകമായ ആക്രമണങ്ങളാണ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നടന്നത്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കും. ഭക്തര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും എതിരെ വലിയ തോതില്‍ ആക്രമണം നടന്നു. ഇതിന്റെ പിന്നില്‍ സംഘപരിവാറാണ് .  ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിച്ചത് സംഘപരിവാറാണ്. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടഞ്ഞത് ഭക്തരല്ല, സ്ത്രീകള്‍ പമ്പയില്‍ നില്‍ക്കുമ്പോള്‍ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഈ ഗൂഢപദ്ധതിയുടെ ഭാഗമാണ്. കേരളത്തില്‍ എവിടെയായാലും  അവരുടെ […]

കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?; കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയം; എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി

കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?; കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയം; എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:  വിദേശ സഹായത്തിന് അനുകൂലമായി പ്രധാനമന്ത്രി പ്രതികരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണ്. പ്രധാനമന്ത്രി പറഞ്ഞത് പോലും നടക്കാത്ത നിലയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് കലാപ സമയത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് എതിരായ ഒരു നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ.യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ […]

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും; നിയമ നിര്‍മ്മാണം നടത്തില്ല; വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും; നിയമ നിര്‍മ്മാണം നടത്തില്ല; വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം:  ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിധി മറികടക്കാൻ നിയമ നിർമാണമില്ല. വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്നങ്ങൾ ശക്തമായി തന്നെ നേരിടും. സമരക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതരുടെ കമ്മിഷന്‍വച്ച് അഭിപ്രായം തേടണം എന്നു പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അഭിപ്രായം അതാണ്. […]

സാലറി ചാലഞ്ചിനിടെ തോട്ടങ്ങള്‍ക്ക് കാര്‍ഷികദായ നികുതി ഒഴിവാക്കിയത് വിവാദമാകുന്നു

സാലറി ചാലഞ്ചിനിടെ തോട്ടങ്ങള്‍ക്ക് കാര്‍ഷികദായ നികുതി ഒഴിവാക്കിയത് വിവാദമാകുന്നു

തിരുവനന്തപുരം: സാലറി ചാലഞ്ചിനിടെ വന്‍കിട തോട്ടങ്ങളുടെ കാര്‍ഷികാദായ നികുതി പൂര്‍ണമായും ഒഴിവാക്കിയ ഇന്നലത്തെ മന്ത്രിസഭായോഗ തീരുമാനം വിവാദമാകുന്നു. ഹാരിസണ്‍ മലയാളം, ടാറ്റ, കണ്ണന്‍ ദേവന്‍, പോബ്‌സണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട തോട്ടം ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്ന കാര്‍ഷികാദായ നികുതി ഇനി ഒരിക്കലും ഈടാക്കാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണമായും ഒഴിവാക്കി കൊടുക്കാനാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണില്‍ മഴ തുടങ്ങും മുമ്പുതന്നെ തോട്ടങ്ങളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് […]

വിവാദമായ ബ്രൂവറി,ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കി; അനുമതി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

വിവാദമായ ബ്രൂവറി,ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കി; അനുമതി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ ബ്രൂവറി,ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതിയെന്ന് മുഖ്യമന്ത്രി വ്യക്താക്കി.അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവാണ് റദ്ദാക്കിയത്.

ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി; ദേവസ്വം ബോര്‍ഡ് നാവടക്കണമെന്ന് മുഖ്യമന്ത്രിയുടെ ശകാരം

ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി; ദേവസ്വം ബോര്‍ഡ് നാവടക്കണമെന്ന് മുഖ്യമന്ത്രിയുടെ ശകാരം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശബരിമലയിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിശോധിക്കുമെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് ഇക്കാര്യം ചര്‍ച്ചയില്‍ തന്നോട് സൂചിപ്പിച്ചിരുന്നില്ലെന്നും ചര്‍ച്ച ചെയ്യാത്ത കാര്യം കൂടിക്കാഴ്ചയ്ക്ക് ശേഷം പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണെന്ന് കരുതുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ […]

ശബരിമല വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

ശബരിമല വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിധി നടപ്പിലാക്കാന്‍ സാവകാശം നല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമലയില്‍ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കും.

പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി മറ്റന്നാള്‍ കൂടിക്കാഴ്ച നടത്തും

പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി മറ്റന്നാള്‍ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:  പ്രളയ ദുരിതാശ്വാസത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. മറ്റെന്നാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നാണ് കൂടിക്കാഴ്ച.   ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും കാണും.

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 2നാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നതെന്നും […]