‘താമര’ റിലീസ് ചെയ്തു; സലീം കുമാറിന്റെ ശക്തമായ കഥാപാത്രം

‘താമര’ റിലീസ് ചെയ്തു; സലീം കുമാറിന്റെ ശക്തമായ കഥാപാത്രം

സലീം കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഹൃസ്വ ചിത്രം താമര റിലീസ് ചെയ്തു. ചിത്രം ജൂണ്‍ പത്തിനാണ് റിലീസ് ചെയ്തത്. സലീം കുമാര്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ സമൂഹമാധ്യമ പേജിലൂടെയാണ് താമര പുറത്തിറക്കിയത്. ഹാഫിസ് മുഹമ്മദ്ദ് ആണ് സംവിധാനം. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലുള്ളതു പോലെ ശക്തമായ കഥാപാത്രമായി സലീംകുമാര്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും കഥയാണിത്. വിവിധ ഹൃസ്വ ചലച്ചിത്ര മേളകളില്‍ […]

ഹൊ! ഈ ധര്‍മജന്‍ ചിരിപ്പിച്ച് കൊല്ലും; ചിരിപ്പൂരത്തിന്റെ മനോഹര കാഴ്ച്ചകളുമായി പഞ്ചവര്‍ണതത്തയിലെ പാട്ടെത്തി

ഹൊ! ഈ ധര്‍മജന്‍ ചിരിപ്പിച്ച് കൊല്ലും; ചിരിപ്പൂരത്തിന്റെ മനോഹര കാഴ്ച്ചകളുമായി പഞ്ചവര്‍ണതത്തയിലെ പാട്ടെത്തി

ചിരിപ്പൂരത്തിന്റെ മനോഹര കാഴ്ചകളുമായെത്തുന്ന പഞ്ചവര്‍ണതത്തയിലെ ചിരി ചിരി എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ കോമഡി പാട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഈ പാട്ട് കണ്ട ശേഷം പിഷാരടിയെ വിശ്വസിച്ച് പടം കാണാമെന്ന് പ്രേക്ഷകര്‍ പറയുന്നു. ധര്‍മജന്റെ പ്രകടനവും ഗംഭീരമായെന്ന് ആരാധകര്‍ പറഞ്ഞു. രമേഷ് […]

മലയാളത്തിന് ആദരവുമായി കാവ്യ മാധവന്റെ ‘ക ച ട ത പ’; ഷോര്‍ട്ട് ഫിലിം കാണാം

മലയാളത്തിന് ആദരവുമായി കാവ്യ മാധവന്റെ ‘ക ച ട ത പ’; ഷോര്‍ട്ട് ഫിലിം കാണാം

മലയാളത്തിന് നിറദീപക്കാഴ്ച്ചയൊരുക്കി ‘ക ച ട ത പ’ എത്തി. രമേഷ് പിഷാരടി നിര്‍മ്മിച്ച മിനി സിനിമയില്‍ കാവ്യ മാധവന്‍, ധര്‍മജന്‍, അക്ഷര കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ റിലീസ് ചെയ്ത ‘പുഞ്ചിരിക്കൂ പരസ്പരം’ എന്ന മിനി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ‘ക ച ട ത പ’ ഒരുക്കിയിരിക്കുന്നത്. Read more on: dharmajan Kavya Madhavan