മൊറോക്കോ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പിജെഡി പാര്‍ട്ടിക്ക് ജയം

മൊറോക്കോ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പിജെഡി പാര്‍ട്ടിക്ക് ജയം

റബാത്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് (പി.ജെ.ഡി) ജയം. 125 സീറ്റുകള്‍ നേടിയാണ് പി.ജെ.ഡി ഭരണത്തുടര്‍ച്ച നേടിയത്. പ്രതിപക്ഷമായ ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി (പി.എ.എം) 103 സീറ്റുകള്‍ നേടി രണ്ടാമതും 49 സീറ്റുകളുമായി ഇസ്തിഖ്‌ലാല്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തും എത്തി. 2011 മുതലാണ് പി.ജെ.ഡി ഭരണത്തിലേറിയത്. 1956 ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം മൊറോക്കോയില്‍ നടക്കുന്ന 10-ാമത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് പ്രധാനമന്ത്രി അബ്ദുല്‍ […]