പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും: സിപിഐഎം

പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും: സിപിഐഎം

തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ സമ്മേളനത്തിന് മുമ്പുണ്ടാകും. ശശിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനായി പ്രത്യേക സിപിഎം സംസ്ഥാന സമിതി യോഗം വിളിച്ചു. ഈ മാസം 23 നാണ് ഒരു ദിവസത്തെ യോഗം ചേരുക. തന്നെ ലൈംഗികമായും മാനസികമായും പി.കെ ശശി പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ വനിതാ ഡിവൈഎഫ്‌ഐ നേതാവാണ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളന കാലയളവിലാണ് ശശിയില്‍ നിന്നും പീഡനമുണ്ടായത്. […]

പി.കെ ശശിക്ക് അനുകൂലമായി മൊഴി നല്‍കുന്നവര്‍ക്ക് 14 ലക്ഷം രൂപ; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി അന്വേഷിക്കും

പി.കെ ശശിക്ക് അനുകൂലമായി മൊഴി നല്‍കുന്നവര്‍ക്ക് 14 ലക്ഷം രൂപ; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി അന്വേഷിക്കും

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ പുതുശ്ശേരി ഏരിയാ കമ്മറ്റി നല്‍കിയ പരാതിയെക്കുറിച്ച് സൂചിപ്പിച്ചത്. പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി […]

പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍

പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഐഎം- ഡിവൈഎഫ്‌ഐ നേതാക്കള്‍. പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷന്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് ഇവരുടെ ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം. അന്വേഷണ കമ്മീഷന്റെ ലക്ഷ്യം വഴിമാറിപ്പോവുകാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും അമര്‍ഷത്തിലാണ്. നടപടി ഇനിയും വൈകിയാല്‍ പരാതിക്കാരിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. […]

രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പി കെ ശശിക്കെതിരായ പരാതിയും ശബരിമല വിഷയവും ചര്‍ച്ചയ്‌ക്കെടുക്കും

രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പി കെ ശശിക്കെതിരായ പരാതിയും ശബരിമല വിഷയവും ചര്‍ച്ചയ്‌ക്കെടുക്കും

തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന. വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട […]

പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍

പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടിയെടുക്കും. മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി […]

പി.കെ.ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്; തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

പി.കെ.ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്; തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

പാലക്കാട്: പീഡന ആരോപണത്തില്‍  ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതികളുള്ളത്. പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, കേസ് സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിലര്‍ പണവുമായി ചെന്ന് സ്വാധീനിക്കുവാന്‍ ശ്രമിച്ചെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന […]

പി.കെ.ശശിക്കെതിരായ അന്വേഷണം അന്തിമഘട്ടത്തില്‍; സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

പി.കെ.ശശിക്കെതിരായ അന്വേഷണം അന്തിമഘട്ടത്തില്‍; സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

പി.കെ.ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ സി.പി.ഐ.എം അന്വേഷണം അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. പി.കെ.ശശിക്കെതിരായ നടപടി ശുപാര്‍ശയടക്കമായിരിക്കും റിപ്പോര്‍ട്ടെന്നാണ് സൂചന. എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക […]

പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍; അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും; നടപടി വേഗത്തിലാക്കാന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍; അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും; നടപടി വേഗത്തിലാക്കാന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍. അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.സിഐടിയു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്‍ക്കും. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. പി.കെ.ശശി വിഷയത്തില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി.

പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കണം; പി.കെ ശശിക്ക് പാര്‍ട്ടിയുടെ നിര്‍ദേശം

പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കണം; പി.കെ ശശിക്ക് പാര്‍ട്ടിയുടെ നിര്‍ദേശം

പാലക്കാട്: യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് സിപിഐഎം. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദേശം നല്‍കി. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു. അന്വേഷണ കമ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ശ്രീമതി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കമ്മിഷന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.കെ. ശശിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് നിര്‍ഭാഗ്യകരമെന്നു ദേശീയ വനിതാ കമ്മിഷന്‍! അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. […]