ഡ്രൈവിംഗ് ലൈസൻസിലെ പരാമർശം; ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്; വീഡിയോ

ഡ്രൈവിംഗ് ലൈസൻസിലെ പരാമർശം; ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്; വീഡിയോ

ഡ്രൈവിംഗ് ലൈസൻസിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടൻ മാപ്പ് പറഞ്ഞത്. സീനിൽ അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻ ഇന്ത്യയിലും പുറത്തും പ്രവർത്തിച്ചു വരുന്നതായി അറിയില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിൽ ഒരു രംഗത്ത് പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമർശിച്ചു കൊണ്ടു പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണമായത്. വിഷയത്തിൽ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർക്കെതിരെ […]

‘അയ്യപ്പനും കോശിയും’ ടീസർ പുറത്ത്; പൃഥ്വിയുടെ ശത്രുവായി ബിജു മേനോൻ

‘അയ്യപ്പനും കോശിയും’ ടീസർ പുറത്ത്; പൃഥ്വിയുടെ ശത്രുവായി ബിജു മേനോൻ

അനാർക്കലിക്ക് ശേഷം സച്ചി, പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും സിനിമയുടെ ടീസർ പുറത്ത്. തിരക്കഥാകൃത്തായ സച്ചി തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് പോന്ന ഹവീൽദാർ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാല് വർഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ, സാബു മോൻ തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ രഞ്ജിത്തിന്റെ […]

ഇളയ ദളപതിയുടെ ‘ബിഗിൽ’ കേരളത്തിൽ വിതരണത്തിനെടുത്ത് പൃഥ്വിരാജ്

ഇളയ ദളപതിയുടെ ‘ബിഗിൽ’ കേരളത്തിൽ വിതരണത്തിനെടുത്ത് പൃഥ്വിരാജ്

കേരളത്തിൽ വിജയ്ക്ക് ഒരുപാട് ഫാൻസുണ്ട്. വിജയുടെ പുതിയ ചിത്രം ബിഗിൽ എത്തുകയാണ്. ‘സർക്കാരി’ന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ‘ബിഗിൽ’ എത്തുന്നത്. വിജയുടെ പുതിയ ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് പൃഥ്വിരാജാണ്. പൃഥ്വി തന്നെയാണിത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിൽ അന്യ ഭാഷ ചിത്രങ്ങൾ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. അതിനാൽ എത്ര തിയറ്ററിൽ റിലീസ് ചെയ്യും എന്നതിന് തീരുമാനമായിട്ടില്ല. വനിതാ ഫുട്‌ബോൾ ടീമിന്റെ […]

‘ട്രെയിലർ കണ്ട് നെഞ്ചത്തടിച്ച് പോവുകയാണ്’; ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പോകാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

‘ട്രെയിലർ കണ്ട് നെഞ്ചത്തടിച്ച് പോവുകയാണ്’; ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പോകാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

ചിരഞ്ജീവിയുടെ പുതിയ ചിത്രമായ സൈറ നരസിംഹ റെഡ്ഡിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പോകാൻ സാധിക്കാത്തതിന്റെ നിരാശ വ്യക്തമാക്കി പൃഥ്വിരാജ്. ട്രെയിലർ കണ്ട് നെഞ്ചത്തടിച്ച് പോവുകയാണ് എന്ന് പൃഥ്വി ഏറെ നിരാശയോടെ പറഞ്ഞു. ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ച് നടന്ന ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. ട്രെയിലർ ലോഞ്ചിന് ശേഷം അവതാരക പൃഥ്വിയുടെ പ്രതികരണം ചോദിച്ചപ്പോഴാണ് ഏവരെയും ചിരിപ്പിച്ചുകൊണ്ട് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ‘ഈ സിനിമയുടെ ടീസർ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. കാരണം ചിരഞ്ജീവി […]

‘നാളെ എന്ന സങ്കല്പം പോലുമില്ലാതെ ചിലർ ഈ രാത്രി കഴിച്ചു കൂട്ടുന്നുണ്ട്’; സൈമ പുരസ്കാരച്ചടങ്ങിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്: വീഡിയോ

‘നാളെ എന്ന സങ്കല്പം പോലുമില്ലാതെ ചിലർ ഈ രാത്രി കഴിച്ചു കൂട്ടുന്നുണ്ട്’; സൈമ പുരസ്കാരച്ചടങ്ങിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്: വീഡിയോ

ഖത്തറിൽ നടന്ന സൈമ അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി പറയവെയായിരുന്നു ദുരിതബാധിതർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് പൃഥ്വി സംസാരിച്ചത്. മലയാള സിനിമ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതു കൊണ്ട് കേരളത്തെക്കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത് എന്ന് പറഞ്ഞാണ് പൃഥ്വി തുടങ്ങിയത്. “രണ്ടു ലക്ഷത്തിലധികം ആൾക്കാർ ഈ ​‌ദുരന്തം ബാധിക്കപ്പെട്ട് റിലീഫ് ക്യാമ്പുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അതിൽ ഒരു വലിയ ഭൂരിഭാ​ഗം നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ ഇന്ന് ഈ […]

ലൂസിഫറിലെ ഐറ്റം ഡാൻസ്: ഡാൻസ് ബാറിൽ ഓട്ടം തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വി രാജ്

ലൂസിഫറിലെ ഐറ്റം ഡാൻസ്: ഡാൻസ് ബാറിൽ ഓട്ടം തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വി രാജ്

ലൂസിഫറിലെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്. ഡാൻസ് ബാറിൽ ഓട്ടൻ തുള്ളലാണോ കാണിക്കേണ്ടതെന്നയിരുന്നു ചോദ്യം. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. “ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ […]

ഇനി ഒരു മാസം ഉറങ്ങണം; സുപ്രിയയുടെ ഫോട്ടോയ്ക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി

ഇനി ഒരു മാസം ഉറങ്ങണം; സുപ്രിയയുടെ ഫോട്ടോയ്ക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമ നാളെ റിലീസ് ആകുകയാണ്. ലൂസിഫര്‍ ഓര്‍മകള്‍ പങ്കുവച്ചുളള സുപ്രിയ മേനോന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി. എല്ലാ ദിവസവും ഡയറക്ടര്‍ സാറിനെ കാണാന്‍ സെറ്റില്‍ എത്തുമായിരുന്നു. ഇനി രണ്ടു ദിവസം മാത്രം എന്നുമാണ് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സുപ്രിയ എഴുതിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി മോഹന്‍ലാല്‍ നായകനകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മുരളി […]

സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികള്‍: പൃഥ്വിരാജ്

സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികള്‍: പൃഥ്വിരാജ്

കൊച്ചി: സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികളെന്ന് നടന്‍ പൃഥ്വിരാജ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് പൃഥ്വിരാജ് മനസ്സുതുറന്നത്. സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ […]

മലയാള സിനിമയുടെ ഇതിഹാസമായി മോഹന്‍ലാല്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു: പൃഥ്വിരാജ്

മലയാള സിനിമയുടെ ഇതിഹാസമായി മോഹന്‍ലാല്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു: പൃഥ്വിരാജ്

കൊച്ചി: മലയാള സിനിമയില്‍ ഇന്നുകാണുന്ന ഇതിഹാസമായി മോഹന്‍ലാല്‍ എന്ന നടന്‍ മാറിയിട്ടുണ്ടെങ്കില്‍ കാരണം ഒന്നേയുള്ളുവെന്ന് യുവസൂപ്പര്‍താരം പൃഥ്വിരാജ്. ലാലിനെ നായകനാക്കി താന്‍ ഒരുക്കുന്ന ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു പൃഥ്വി. സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ നായകനായി മോഹന്‍ലാല്‍ എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ പൃഥ്വി തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ലൂസിഫറിനായി ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ‘മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പൂര്‍ണമായും അവിടെയുണ്ടാകും. നമുക്കെന്താണ് അദ്ദേഹത്തില്‍ […]

അധികമാരുമറിയാത്ത അയ്യപ്പ സ്വാമിയുടെ വീരകഥയുമായി പൃത്വിരാജ് നായകനാവുന്ന സിനിമ

അധികമാരുമറിയാത്ത അയ്യപ്പ സ്വാമിയുടെ വീരകഥയുമായി പൃത്വിരാജ് നായകനാവുന്ന സിനിമ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ദിനംപ്രതി നിരവധി പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറം ലോകത്ത് എത്തുന്നത്. തുടക്കത്തില്‍ തന്നെ സ്ത്രീ പ്രവേശന വിധിയില്‍ അഭിപ്രായം പ്രകടിപ്പിച്ച് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടണമെന്നായിരുന്നു ഭൂരിഭാഗം താരങ്ങളുടേയും അഭിപ്രായം. വൃശ്ചിക മാസം അയ്യപ്പ ഭക്തര്‍ക്ക് മാത്രമല്ല സിനിമ മേഖലയിലും ഒരു വിശേഷ മാസം തന്നെയാണ്. അയ്യപ്പ സ്വാമിയുടേയും ശബരിമലയുടേയും പശ്ചാത്തലത്തില്‍ നിരവധി […]

1 2 3 4