പ്രിയങ്ക ഗാന്ധിയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്ന് വിനയ് കത്യാര്‍; ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക

പ്രിയങ്ക ഗാന്ധിയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്ന് വിനയ് കത്യാര്‍; ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറായി പ്രിയങ്കയെ പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ബിജെപി എംപിയുടെ പ്രസ്തവാന. അതേസമയം കത്യാറിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ വിവാദ പരാമര്‍ശമെന്ന് പ്രിയങ്ക പറഞ്ഞു. കത്യാറിന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക പറഞ്ഞു. മോശവും തരംതാണതുമായ പരാമര്‍ശമാണ് വിനയ് കത്യാര്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് […]

കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ ക്രെഡിറ്റ് പ്രിയങ്കയ്ക്ക് സ്വന്തം; രാഹുലിനെക്കുറിച്ച് പരാമര്‍ശമേയില്ല; പ്രിയങ്ക ഇനി സജീവരാഷ്ട്രീയത്തിലേക്കെന്ന് സൂചന

കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ ക്രെഡിറ്റ് പ്രിയങ്കയ്ക്ക് സ്വന്തം; രാഹുലിനെക്കുറിച്ച് പരാമര്‍ശമേയില്ല; പ്രിയങ്ക ഇനി സജീവരാഷ്ട്രീയത്തിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: പൂര്‍ണമായും പാളിയെന്നു കരുതിയ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ക്കു ജീവന്‍ പകര്‍ന്ന പ്രിയങ്ക ഗാന്ധി, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കെന്നു സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ നേരിടുന്ന തിരിച്ചടികളില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ അവസാന കച്ചിത്തുരുമ്പാണ്, രൂപംകൊണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം രാജ്യവ്യാപകമായി ബിജെപിക്കു നല്‍കുന്ന മേല്‍ക്കൈ, പ്രിയങ്കയുടെ വരവു കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഉത്തര്‍പ്രദേശിലെ […]

ചൂടന്‍ ചുംബനരംഗത്തില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ‘ക്വാണ്ടികോ-2’ ലെ വീഡിയോ ക്ലിപ് വൈറലാവുന്നു

ചൂടന്‍ ചുംബനരംഗത്തില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ‘ക്വാണ്ടികോ-2’ ലെ വീഡിയോ ക്ലിപ് വൈറലാവുന്നു

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ‘ക്വാണ്ടികോ’ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംപ്രേഷണം ആരംഭിച്ചത്. പ്രണയാതുരമായി ചുംബനത്തിലേര്‍പ്പെടുന്ന രംഗങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്. 65 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രണയത്തിന്റെ അതിഭാവുകത്തമാണ് കാണാന്‍ കഴിയുന്നത്. രണ്ടാം സീരീസിലെ ആദ്യ എപ്പിസോഡ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം എപ്പിസോഡിന്റെ ടീസര്‍ ലീക്ക് ആയത് എങ്ങനെ എന്നു ചിലര്‍ ചോദിക്കുമ്പോള്‍ സീരിയലിന്റെ പ്രൊമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തു വിട്ടതെന്നു മറ്റു ചിലര്‍ വാദിക്കുന്നു. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങളും കഴിഞ്ഞ ദിവസം […]

ഹോളിവുഡ് താരം ഹിഡില്‍സ്റ്റണുമായി പ്രിയങ്കയ്ക്ക് പ്രണയം?

ഹോളിവുഡ് താരം ഹിഡില്‍സ്റ്റണുമായി പ്രിയങ്കയ്ക്ക് പ്രണയം?

ബോളിവുഡില്‍ നിന്നു പ്രിയങ്ക ഹോളിവുഡില്‍ എത്തിട്ട് അതികം നാളായില്ല. ക്വാന്‍ട്ടിക്കോ എന്ന റിയാലിറ്റി ഷോയിലൂടെയാണു താരം ഹോളിവുഡില്‍ ശ്രദ്ധനേടിയത്. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന സേത്ത് ഗോള്‍ഡന്‍ സംവിധാനം ചെയ്യുന്ന ‘ബേവാച്ച്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക മുഖ്യവേഷത്തില്‍ എത്തുന്നത്. ഇതിനിടയിലാണ് പ്രിയങ്കയും ഹോളിവുഡ് താരം ഹിഡില്‍സ്റ്റണുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എമ്മി അവാര്‍ഡ് നിശയില്‍ ഇരുവരും അടുത്തിടപഴകിയതാണ് പുതിയ വാര്‍ത്തകള്‍ക്കു കാരണം. അവാര്‍ഡ് നിശയില്‍ ഇവരുവരും പരസ്പരം ചുംബിച്ചു എന്നും സെല്‍ഫി എടുത്തു എന്നും ചില മാധ്യമങ്ങള്‍ […]

മിസ് ജപ്പാന്‍ പട്ടം നേടിയ ഇന്ത്യക്കാാരിക്ക് നേരെ വംശീയാധിക്ഷേപം ശക്തമാകുന്നു

മിസ് ജപ്പാന്‍ പട്ടം നേടിയ ഇന്ത്യക്കാാരിക്ക് നേരെ വംശീയാധിക്ഷേപം ശക്തമാകുന്നു

ടോക്കിയോ: ഇത്തവണ മിസ് ജപ്പാന്‍ പട്ടം നേടിയ പ്രിയങ്ക യോഷിക്കോവ എന്ന ഇരുപത്തിരണ്ടുകാരിക്ക് നേരെ വംശീയാധിക്ഷേപം ശക്തമാകുന്നു. പ്രിയങ്കയുടെ അച്ഛന്‍ ഇന്ത്യന്‍ വംശജനും അമ്മ ജാപ്പനീസ് വംശജയുമാണ്. ജനനം ജപ്പാനിലായതു കൊണ്ടു മാത്രം പ്രിയങ്ക ജാപ്പനീസ് വംശജയാവില്ലെന്നും ഇത്തരം മത്സരങ്ങളില്‍ ജാപ്പനീസ് വംശജര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കക്കെതിരെ ഉയരുന്ന പ്രധാന ആക്ഷേപം. കറുത്ത വര്‍ഗക്കാരിയായ അരിയാന മിയോമോട്ടോ കഴിഞ്ഞ വര്‍ഷം ജപ്പാനെ പ്രതിനിധീകരിച്ച് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തപ്പോഴും മിസ് ജപ്പാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. […]