അഭയാര്‍ത്ഥികളെ അപമാനിച്ച സംഭവം: പ്രിയങ്ക മാപ്പു പറഞ്ഞു

അഭയാര്‍ത്ഥികളെ അപമാനിച്ച സംഭവം: പ്രിയങ്ക മാപ്പു പറഞ്ഞു

അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും അപമാനിച്ചെന്ന വിഷയത്തില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പുപറഞ്ഞു. കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് താരത്തിന് വിനയായത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം ചുവന്ന മഷി കൊണ്ട് വെട്ടിയിട്ടിരിക്കുന്ന ടീ ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്. ‘ആരെയും വേദനിപ്പിക്കാന്‍ ആയിരുന്നില്ല മാഗസിന്റെ ലക്ഷ്യം. നല്ല ഉദ്ദേശത്തോടുകൂടിയാണ് അവര്‍ ചെയ്തതെങ്കിലും ചിലരെ വേദനിപ്പിച്ചു. അതിന് ഞാന്‍ മപ്പു ചോദിക്കുകയാണ്’ പ്രിയങ്ക […]