‘കോപ്പിയടിച്ചെങ്കിൽ അതെന്റെ കഴിവ്’; നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി

‘കോപ്പിയടിച്ചെങ്കിൽ അതെന്റെ കഴിവ്’; നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി

കോപ്പിയടിച്ചെങ്കിൽ അത് തൻ്റെ കഴിവെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാൾ നൽകിയ കമൻ്റിനു മറുപടിയുമായാണ് നസീം നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് നസീം ചിത്രം അപ്ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ ‘നീയൊക്കെ എങ്ങനെ തോൽക്കും. അമ്മാതിരി കോപ്പിയടി അല്ലേ’യെന്ന് ഒരാൾ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിൻ്റെ കമൻ്റ്. ‘കോപ്പി […]

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ; പ്രായോഗിക വശം പഠിക്കാൻ സമിതി

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ; പ്രായോഗിക വശം പഠിക്കാൻ സമിതി

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ നടത്താൻ തയ്യാറാണെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധ്യാപകരുടേയും വിദഗ്ധരുടേയും യോഗം വിളിക്കുമെന്ന് ചെയർമാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സക്കീർ. പരീക്ഷകൾ മലയാളത്തിൽ നടത്താൻ പിഎസ്‌സിയും സർക്കാരും തയ്യാറാണെന്നായിരുന്നു ചെയർമാൻ വ്യക്തമാക്കിയത്. ഇത് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളേജ് അധ്യാപകരാണ്. അധ്യാപകരുടേയും വിദഗ്ധരുടേയും യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഠനം നടത്തുന്നതിന് പ്രത്യേക […]

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികൾ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികൾ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ കീഴടങ്ങി. രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. ഇരുവരേയും ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രണവിനെ നേരത്തെ പിഎസ്‌സി ആഭ്യന്തര വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവിൽപ്പോകുകയായിരുന്നു. […]

പി.എസ്.സി പരീക്ഷ ക്രമക്കേട്; അഞ്ചാം പ്രതിയെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും

പി.എസ്.സി പരീക്ഷ ക്രമക്കേട്; അഞ്ചാം പ്രതിയെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും

പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിൽ ഇന്നലെ കീഴടങ്ങിയ അഞ്ചാം പ്രതി പി എ ഗോകുലിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. ക്രൈംബ്രാഞ്ച് സംഘത്തിൻറെ കസ്റ്റഡി അപേക്ഷയിൽ ഇന്നലെ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പരീക്ഷത്തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് ഗോകുൽ.പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ ഗോകുലിന്റെ പി.എസ്.സി പരീക്ഷ സംബന്ധിച്ചും അന്വേഷണം നടത്തും.ഇതുകൂടാതെ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അന്വേഷിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയാണ് കേസിലെ അഞ്ചാം […]

മഴ; പിഎസ്‌സിയും കോഴിക്കോട് സർവകലാശാലയും നാളത്തെ പരീക്ഷകൾ മാറ്റി

മഴ; പിഎസ്‌സിയും കോഴിക്കോട് സർവകലാശാലയും നാളത്തെ പരീക്ഷകൾ മാറ്റി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു. ഓഗസ്റ്റ് 9 ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ജയിൽ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 124/2018) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷയാണ് മാറ്റിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാലും ചില പരീക്ഷാ കേന്ദ്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രഖ്യാപിച്ചതിനാലും ഓഗസ്റ്റ് 30 വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചതായി പിഎസ്‌സി അറിയിച്ചു. പരീക്ഷാ സമയത്തിലും കേന്ദ്രത്തിലും മാറ്റമില്ല. ഉദ്യേഗാർത്ഥികൾക്ക് നിലവിലെ ഹാൾടിക്കറ്റുമായി […]

പിഎസ്‌സി ചെയർമാനും അംഗങ്ങളും സംശയ നിഴലിലാണെന്നും പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ചെന്നിത്തല

പിഎസ്‌സി ചെയർമാനും അംഗങ്ങളും സംശയ നിഴലിലാണെന്നും പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ചെന്നിത്തല

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങൾക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി ചെയർമാനും സംശയനിഴലിലാണെന്നും ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതാണ് പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തലെന്നും ചെന്നിത്തല പറഞ്ഞു. പിഎസ്‌സിയെ പ്രതിരോധിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് ഇതേപ്പറ്റി അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. കുറ്റക്കാരെ സ്വീകരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുകയെന്ന് ഉറപ്പാണ്. ഇതേപ്പറ്റി സിബിഐ അന്വേഷണമാണ് നടത്തേണ്ടത്. മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പരീക്ഷകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് പി […]

‘ഇൻവിജിലേറ്റർമാർ അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടില്ല, പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച പറ്റിയിട്ടില്ല’ : പിഎസ്‌സി ചെയർമാൻ

‘ഇൻവിജിലേറ്റർമാർ അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടില്ല, പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച പറ്റിയിട്ടില്ല’ : പിഎസ്‌സി ചെയർമാൻ

പരീക്ഷ നടത്തിപ്പിൽ പിഎസ്‌സിയ്ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ചെയർമാൻ എംകെ സക്കീർ. പിഎസ് സയുടെ വിശ്വാസ്യത തകർന്നിട്ടിലെന്ന് ചെയർമാൻ പറഞ്ഞു. പരീക്ഷാ ഹാളിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തരേണ്ടത് ഇൻവിജിലേറ്റേഴ്‌സാണ്. പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് ഇൻവിജിലേറ്റർമാർ അപാകതയൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹാളിൽ ഉണ്ടായിരുന്ന 22 ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിനും പ്രണവിനും ഫോൺ സന്ദേശങ്ങൾ വന്നു. ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങൾ വന്നിരുന്നുവെന്നും […]

പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!

പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും പി.എസ്.സി പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. കുത്തുകേസിലെ ഒന്നാം പ്രതിയും പോലീസ് റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. രണ്ടാംപ്രതി നസീം പി.എസ്.സി 28ാം റാങ്കുകാരനാണ്. പലവിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ പൂജ്യം മാര്‍ക്കാണെങ്കിലും ഇന്റേണല്‍ മാര്‍ക്ക് കോളേജിലെ അധ്യാപകര്‍ വാരിക്കോരി കൊടുത്തതോടെ പൂജ്യത്തില്‍ നിന്ന് ഇരുവരും തലയൂരി. ഇരുവരും എം.എ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ രണ്ടുതവണ എഴുതിയിട്ടും ജയിച്ചില്ല. […]

‘രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേത്; പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢശ്രമം’ : മുഖ്യമന്ത്രി

‘രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേത്; പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢശ്രമം’ : മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾ വിശ്വാസ്യത തകർക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1.10 ലക്ഷം നിയമനങ്ങൾ സർക്കാർ വന്ന ശേഷം പിഎസ്‌സി വഴി നടന്നു. 22,000 തസ്തികകളും സൃഷ്ടിച്ചു. നിയമങ്ങൾ ദ്രുതഗതിയിൽ നടത്താൻ ശ്രമിക്കുന്നു. ഇതിനിടെയാണ് ഇല്ലാ കഥകൾ സൃഷ്ടിച്ചു യുവക്കളിൽ അങ്കലാപ്പ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേതെന്നും 1742 കാറ്റഗറി തസ്തികകളിലേക്ക് നിയമനം […]

പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ആവശ്യപ്പെട്ടതനുസരിച്ചിരുന്നു കൂടിക്കാഴ്ച. പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ചെയർമാനെ ഗവർണർ വിളിപ്പിച്ചത്. പൊലീസ് കോൺസ്റ്റബിൾ ഫോർത്ത് ബറ്റാലിയൻ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ ഗവർണറെ അറിയിച്ചു. ഓപ്ഷൻ അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങൾ നൽകിയത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രത്തിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തുകയും മൂന്നു പേരെ റാങ്ക് ലിസ്റ്റിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയർമാൻ […]

1 2 3