രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തിൽ മലയാളി ജവാൻ വി.വി വസന്തകുമാറുൾപ്പടെയുളള 40 സൈനികരുടെ ജീവത്യാഗത്തിന് മുന്നിൽ പ്രണാമർപ്പിക്കുകയാണ് രാജ്യം. പ്രണയദിനത്തിലെ ഒരു സായന്തനത്തിനാലാണ് ഭൂമിയിലെ സ്വർഗമെന്ന് വാഴ്ത്തപ്പെട്ട താഴ്‌വരയിൽ ഭീകരത താണ്ഡവമാടിയത്. രാജ്യത്തിന് കാവലൊരുക്കുന്ന 40 വീര ജീവൻമാരുടെ ശരീരം ഭീരുക്കളുടെ ചാവേറാക്രമണത്തിൽ ചിതറിത്തെറിച്ചു. ഫെബ്രുവരി 13ന് വൈകിട്ട് 3.15നാണ് […]

പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് പങ്കില്ല; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി; തീവ്രവാദത്തിന് എതിരെ നടപടിയെടുക്കും വരെ ചര്‍ച്ചയ്ക്കില്ലെന്ന്‌ ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് പങ്കില്ല; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി; തീവ്രവാദത്തിന് എതിരെ നടപടിയെടുക്കും വരെ ചര്‍ച്ചയ്ക്കില്ലെന്ന്‌ ഇന്ത്യ

ലാഹോര്‍: പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് സ്ഥീരീകരണമില്ല. ഭീകരാക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ബഹാവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രം പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുമായി മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു […]

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു മേജറും ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. ഇവര്‍ ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് […]

പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; പങ്കെടുത്തത് 137 യുദ്ധവിമാനങ്ങള്‍

പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; പങ്കെടുത്തത് 137 യുദ്ധവിമാനങ്ങള്‍

കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിര്‍ത്തിയിലെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തു. യഥാര്‍ഥ യുദ്ധസാഹചര്യം പുനരാവിഷ്‌കരിച്ച് വ്യോമസേനാ ആക്രമണങ്ങളുടെ കുന്തമുനയായ ആകാശ്, അസ്ത്ര മിസൈലുകളിലായിരുന്നു പരീക്ഷണം. ശത്രുമേഖലയില്‍ മിന്നലാക്രമണം നടത്തുന്നതിനു സേനയുടെ കമാന്‍ഡോ വിഭാഗമായ ‘ഗരുഡ്’ സേനാംഗങ്ങളുടെ പ്രത്യേക പരിശീലനവും നടന്നതായി പ്രതിരോധ […]