ടിക്കറ്റുണ്ടായിട്ടും പ്രവേശനം നൽകിയില്ല; ഖത്തർ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധവുമായി നൂറു കണക്കിന് ഇന്ത്യൻ ആരാധകർ

ടിക്കറ്റുണ്ടായിട്ടും പ്രവേശനം നൽകിയില്ല; ഖത്തർ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധവുമായി നൂറു കണക്കിന് ഇന്ത്യൻ ആരാധകർ

ടിക്കറ്റുണ്ടായിട്ടും ഇന്ത്യ-ഖത്തർ മത്സരം വീക്ഷിക്കാൻ ഇന്ത്യൻ ആരാധകർക്ക് പ്രവേശനം നൽകാതെ സ്റ്റേഡിയം അധികൃതർ. നൂറുകണക്കിന് ഇന്ത്യൻ ആരാധകരാണ് ടിക്കറ്റുണ്ടായിട്ടും സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവാതെ കുടുങ്ങിയത്. സെക്യൂരിറ്റിയുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ഇവരെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗേറ്റ് നമ്പർ രേഖപ്പെടുത്താത്ത ടിക്കറ്റുകളും വിതരണം ചെയ്തിരുന്നുവെന്ന് ചില ആരാധകർ ആരോപിച്ചു. സ്റ്റേഡിയം നിറഞ്ഞുവെന്നും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നും സെക്യൂരിറ്റി അറിയിച്ചതോടെ ഈ ടിക്കറ്റ് എന്തിനു വിതരണം ചെയ്തുവെന്ന് ആരാധകർ ചോദിച്ചുവെങ്കിലും സ്റ്റേഡിയം അധികൃതർ കൈമലർത്തി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇന്ത്യൻ […]

കളി തോറ്റ ദേഷ്യത്തില്‍ യു.എ.ഇ ആരാധകര്‍ ഖത്തര്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞു

കളി തോറ്റ ദേഷ്യത്തില്‍ യു.എ.ഇ ആരാധകര്‍ ഖത്തര്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞു

അബുദാബി:എ.എഫ്.സി ഏഷ്യന്‍ കപ്പ് മത്സരശേഷം വിജയമാഘോഷിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്. ഏഷ്യന്‍ കപ്പ് സെമിയില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തറിന്റെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്.2017 ജൂണ്‍ അഞ്ചിന് യു.എ.ഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് സഖ്യമാണ് ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ […]

പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്

പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്

കൊച്ചി: ജനുവരി 2018: പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ് ‘ഗ്ലോബൽ ട്രാവൽ ബൊട്ടീക്’ പ്രൊമോഷൻ പ്രഖ്യാപിച്ചു. ഇതിലൂടെ ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് 50ശതമാനം ഡിസ്‌കൗണ്ടുകൾ   ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓഫറുകൾ എല്ലാ ക്യാബിൻ ക്ലാസ്സുകളിലും ലഭ്യമാണ്. ‘ഗ്ലോബൽ ട്രാവൽ ബൊട്ടീക്കിന്റെ’ ഭാഗമായി ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ്ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്ന     യാത്രചെയ്യുന്നവർക്ക്‌ ഖത്തർ ഡ്യൂട്ടി  ഫ്രീ, ഖത്തർ എയർവെയ്‌സ്   ഹോളിഡേയ്‌സ്  എന്നിവയിൽ നിന്ന് നിരവധി സമ്മാനങ്ങളും  സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തർ എയർവെയ്‌സ്    […]

ദേശീയദിനാഘോഷത്തിന് തയ്യാറെടുത്ത് ഖത്തര്‍; ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

ദേശീയദിനാഘോഷത്തിന് തയ്യാറെടുത്ത് ഖത്തര്‍; ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

  ദോഹ: ദേശീയ ദിനം ആഘോഷിക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 18നാണ് ദേശീയ ദിനമെങ്കിലും നാളെ ദര്‍ബ് അല്‍ സായിയില്‍ ആഘോഷങ്ങള്‍ ആരംഭിക്കും. അഭിവൃദ്ധിയുടെയും മഹത്വത്തിന്റെയും വാഗ്ദാനം എന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശത്തിലാണ് ഇത്തവണ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും ദേശീയപതാകകളും പതാകയുടെ നിറത്തിലുള്ള കൊടിതോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ദേശീയദിന പരേഡ് നടക്കുന്ന ദോഹ കോര്‍ണിഷിലും റോഡിന്റെ ഇരുവശങ്ങളിലുമെല്ലാം ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്. ദേശീയദിന പരേഡിനുള്ള […]

‘വെയ്ന്‍’: പുതിയ റോഡുകളും ഗതാഗത കുരുക്കും അപ്പപ്പോള്‍ അറിയാന്‍ ഖത്തര്‍ ജനതയ്ക്കു പുതിയ മൊബൈല്‍ ആപ്പ്

‘വെയ്ന്‍’: പുതിയ റോഡുകളും ഗതാഗത കുരുക്കും അപ്പപ്പോള്‍ അറിയാന്‍ ഖത്തര്‍ ജനതയ്ക്കു പുതിയ മൊബൈല്‍ ആപ്പ്

ദോഹ: ഗതാഗതം സുഗമമാക്കുന്ന പുതിയ പാതകളും റോഡിലെ തിരക്കുകളും അപ്പപ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ്. വെയ്ന്‍ എന്ന മൊബൈല്‍ ആപ്പാണ് ഇതിന് ജനങ്ങളെ സഹായിക്കുന്നത്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍ ഖത്വര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററുമായി (ക്യുഎംഐസി) സഹകരിച്ചാണ് വെയ്ന്‍ ആപ്പില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുള്ള മാര്‍ഗം കണ്ടുപിടിക്കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദേശീയ സ്ഥാപനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതെന്ന് അശ്ഗാല്‍ […]

ഖത്തര്‍ പങ്കെടുത്താല്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍

ഖത്തര്‍ പങ്കെടുത്താല്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍

മനാമ:  ജി.സി.സി ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്താൽ ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ബഹ്റൈൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ഖലീഫയാണ്  ഇക്കാര്യം അറിയിച്ചത്.  ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അംഗത്വം തടയാനാണ് ആവശ്യം. ഖത്തറിനൊപ്പം ഉച്ചകോടിയിൽ ഇരിക്കില്ലെന്നും ബഹിഷ്കരിക്കുമെന്നും ഖാലിദ് അൽ ഖലീഫ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഖത്തറിന്റെ അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പ്രതികരിച്ചു. രാജ്യത്തിനെതിരായ ഉപരോധത്തിന് […]

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു; ടൂറിസം അതോറിറ്റിയുടെ പുതിയ ഓഫീസ് ഇന്ത്യയിലും തുറക്കും

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു; ടൂറിസം അതോറിറ്റിയുടെ പുതിയ ഓഫീസ് ഇന്ത്യയിലും തുറക്കും

ദോഹ: ഖത്തറിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ടൂറിസം അതോറിറ്റി ഇന്ത്യയില്‍ ഓഫിസ് തുറക്കുന്നു. ഈ വര്‍ഷംതന്നെ ഇന്ത്യയിലും റഷ്യയിലും പ്രതിനിധി ഓഫിസ് തുറക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി(ക്യു.ടി.എ) മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന്‍ മേധാവി റാഷിദ് അല്‍ ഖുറൈസി പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും വലിയ ടൂറിസം വിപണിയായാണ് ഇന്ത്യയെയും റഷ്യയെയും ക്യുടിഎ കാണുന്നത്. ഈയിടെ ചൈനയില്‍ ക്യുടിഎ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. ഇതിനു പുറമേ, ഷാങ്ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളില്‍ ശാഖകളും ആരംഭിച്ചു. ചൈനയില്‍നിന്നു കൂടുതല്‍ വിനോദസഞ്ചാരികളെ […]

അടിസ്ഥാന സൗകര്യങ്ങള്‍ ഖത്തറിനെ മുന്‍നിരയിലെത്തിച്ചു; അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് രണ്ടാം സ്ഥാനം

അടിസ്ഥാന സൗകര്യങ്ങള്‍ ഖത്തറിനെ മുന്‍നിരയിലെത്തിച്ചു; അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് രണ്ടാം സ്ഥാനം

ദോഹ: അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് രണ്ടാംസ്ഥാനം. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടിലാണ് ഖത്തറിന് ഈ നേട്ടം കൈവരിക്കാനായത്. ആഗോളതലത്തില്‍ 25ാം റാങ്കാണ് രാജ്യത്തിനുള്ളത്. സൗദി അറേബ്യ 30ഉം കുവൈറ്റ് 52ഉം ബഹ്‌റൈന്‍ 44ഉം സ്ഥാനമാണ് നേടിയത്. എണ്ണ, വാതക വിലകളിലെ കുറവാണ് ഖത്തറിനെ രണ്ടാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. കൂടാതെ മികച്ച അടിസ്ഥാന സൗകര്യവികസനങ്ങളും കാര്യക്ഷമമായ ചരക്ക് വിപണിയുമാണ് ഖത്തറിനെ വീണ്ടും മുന്‍നിരയിലെത്തിച്ചത്. സ്ഥൂല സാമ്പത്തിക പരിസ്ഥിതിയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളാടിസ്ഥാനത്തില്‍ ഇരുപതാം […]

യുഎഇയില്‍ വാതകവിതരണത്തില്‍ തടസമുണ്ടാകില്ലെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റ്

യുഎഇയില്‍ വാതകവിതരണത്തില്‍ തടസമുണ്ടാകില്ലെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റ്

ദോഹ: യു.എ.ഇ.യിലേക്കുള്ള വാതകവിതരണം നിര്‍ത്തിവെക്കില്ലെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റ് സാദ് ശെരീദ അല്‍കാബി. ഡോള്‍ഫിന്‍ പൈപ്പ് വഴി യു.എ.ഇ.യിലേക്കുള്ള വാതകവിതരണം തുടരുന്നുണ്ട്. എണ്ണയും വാതകവും വിതരണം ചെയ്യുന്നതിലുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. സാംസ്‌കാരിക, മാനുഷിക സമീപനമാണ് യു.എ.ഇ.ക്കുള്ള വാതക വിതരണത്തില്‍ രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും വിതരണം നിര്‍ത്തിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവുംവലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകര്‍ എന്ന പദവി രാജ്യം നിലനിര്‍ത്തുമെന്നും അല്‍കാബി പറഞ്ഞു. സൗദി സഖ്യത്തിന്റെ ഉപരോധം രാജ്യം അതിജീവിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപം വിപുലീകരിക്കുമെന്നും […]

ദോഹയില്‍ പുതിയ അല്‍ മമ്മൂറ പാര്‍ക്ക്; രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് നഗരസഭ

ദോഹയില്‍ പുതിയ അല്‍ മമ്മൂറ പാര്‍ക്ക്; രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് നഗരസഭ

ദോഹ: ദോഹയില്‍ പുതിയ അല്‍ മമ്മൂറ പാര്‍ക്ക് വരുന്നു. പാര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം പബ്ലിക് പാര്‍ക്ക് വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പാര്‍ക്കിന് സമീപം ശുചീകരണ ജോലികള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കിയശേഷം പാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ക്കായാണ് പാര്‍ക്ക് തുറക്കുന്നത്. കായിക, വിനോദ സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിസ്ഥലവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പാര്‍ക്കിലുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ പാര്‍ക്ക് തുറക്കുന്നതിനാണ് വകുപ്പ് മുന്‍ഗണന നല്‍കുന്നത്. അല്‍ വഖ്‌റയിലും അല്‍ വുഖൈറിലും കൂടുതല്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണെന്നും ഉദ്യോഗസ്ഥര്‍ […]