ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഇത് ജനം തള്ളുമെന്നും രാഹുൽ പറഞ്ഞു. ഡൽഹി തുഗ്ലക് ലെയ്‌നിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയം വിദ്വേഷത്തിന്റെയായിരുന്നു. എന്നാൽ കോൺഗ്രസിന്റേത് സ്‌നേഹത്തിന്റെ മാർഗമായിരുന്നു. സ്‌നേഹം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ജനം എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.ചില പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. […]

‘രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. മാപ്പ് പറഞ്ഞത് സുപ്രീംകോടതിയെ ഉദ്ധരിച്ചതിനല്ല. ക്ഷമാപണം സുപ്രീംകോടതിയോടായിരുന്നുവെന്നും ബിജെപിയോടല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് തൊഴിലില്ലായ്മയാണ്. ജനവിധി നിശ്ചയിക്കുന്നത് തൊഴിലില്ലായ്മയായിരിക്കും. ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് രാജ്യത്ത് 22 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകണം. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തെരഞ്ഞെടുപ്പ് […]

ഷഹദൂളിലെ വിവാദ പരാമര്‍ശം; രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദികരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഷഹദൂളിലെ വിവാദ പരാമര്‍ശം; രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദികരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശിലെ ഷഹദൂളിലെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വനവാസികളെ വെടിവച്ച് കൊല്ലാന്‍ നിയമം ഉണ്ടെന്ന് സൂചിപ്പിക്കും വിധം നടത്തിയ പരാമര്‍ശത്തിലാണ് നടപടി. എന്നാല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതേസമയം പെരുമാറ്റ ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി അദ്ധ്യക്ഷനും എതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന പരാതി സുപ്രീം കോടതി […]

രാഹുൽ ഗാന്ധിയുടെ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്

രാഹുൽ ഗാന്ധിയുടെ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാഹുലിന് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് സൂക്ഷ്മ പരിശോധന ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും അതിനാൽ നാമനിർദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാലാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ അമേഠിയിലെ ജില്ലാ വരണാധികാരി ഇന്ന് തീരുമാനം എടുക്കും. ബ്രിട്ടിനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ സർട്ടിഫിക്കറ്റിൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് രാഹുൽ പറയുന്നുണ്ടെന്നും, ഇത് […]

എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് ‘മോദി’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് ‘മോദി’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുണ്ടെന്ന് മോദിയെ പരിഹസിച്ച് രാഹുൽ പറഞ്ഞു. ശനിയാഴ്ച കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുക​യായിരുന്നു അദ്ദേഹം. ‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കിൽ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല’, ​രാഹുൽ ​ഗാന്ധി പറഞ്ഞു. ബാങ്കിൽനിന്ന് കോടികൾ വായ്പ എടുത്ത് […]

സിപിഎം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല: രാഹുല്‍ ഗാന്ധി

സിപിഎം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല: രാഹുല്‍ ഗാന്ധി

കല്‍പറ്റ: തന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നും കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്‍റെ വാക്കുകള്‍… കേരളത്തില്‍ ഞാന്‍ മത്സരിക്കാന്‍ വന്നത് ഒരു സന്ദേശം നല്‍കാനാണ്. ഇന്ത്യ ഒന്നാണ് എന്ന സന്ദേശം. ഇവിടെ തെക്കേയിന്ത്യയും […]

വയനാടിനെ ഇളകി മറിച്ച് രാഹുലിന്‍റെ റോഡ് ഷോ; ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം

വയനാടിനെ ഇളകി മറിച്ച് രാഹുലിന്‍റെ റോഡ് ഷോ; ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം

കല്‍പറ്റ: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും ഉണ്ടായിരുന്നു. വയനാട് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച […]

രാഹുൽ ഗാന്ധി ഇനി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; കളകട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക നൽകി

രാഹുൽ ഗാന്ധി ഇനി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; കളകട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക നൽകി

വയനാട്: രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടാം ഗേറ്റ് വഴി കളക്ടേറ്റിനകത്തേക്ക് പോയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി കെസി വേണുഗോപാൽ മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്  ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കര്‍ശന സുരക്ഷയാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.  നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്. ഒമ്പത് മണിക്ക് മുൻപ് തന്നെ ജീവനക്കാരെ എല്ലാം […]

രാഹുലും പ്രിയങ്കയും കേരളത്തിൽ; രാഹുൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാഹുലും പ്രിയങ്കയും കേരളത്തിൽ; രാഹുൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇരുവരെയും സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. കെ സി വേണുഗോപാലും മുകുൾ വാസ്‌നികും അടക്കമുള്ള നേതാക്കളും രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാനുണ്ടായിരുന്നു. അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾക്കു ശേഷമാണ് രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിൽ നിന്നും രാഹുലും പ്രിയങ്കയും  കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. രാത്രി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും  പ്രധാന നേതാക്കളുമായി രാഹുൽ […]

രാഹുല്‍ നാളെ കേരളത്തിലെത്തും

രാഹുല്‍ നാളെ കേരളത്തിലെത്തും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും . മറ്റന്നാള്‍ വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിന്റെ പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കളും ജില്ലയിലെത്തും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇടതുപക്ഷവും എന്‍.ഡി.എയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നാളെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തും വ്യാഴാഴ്ച കാലത്ത് 11. 15 ഓടെ കല്‍പ്പറ്റയിലെ കലക്ട്രേറ്റിലെത്തി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും . രാഹുലിന്റെ വരവിനു മുന്നോടിയായി എസ്.പി.ജി സംഘം വയനാട്ടില്‍ […]

1 2 3 14